Main Home | Feedback | Contact Mangalam
Ads by Google

ബാബറി കേസ്‌: അദ്വാനിക്കും ജോഷിക്കും രാജ്‌നാഥ്‌ സിങിനും സുപ്രീം കോടതി നോട്ടീസ്‌

mangalam malayalam online newspaper

ന്യൂഡല്‍ഹി: ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ ബി.ജെ.പി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ എന്നിവരടക്കം 19 പേര്‍ക്കു നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവ്‌.
1992 ഡിസംബര്‍ ആറിനു ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ ഗൂഢാലോചാന നടത്തി എന്നതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എല്‍.കെ അദ്വാനിയയടക്കമുള്ളവരെ വെറുത്തവിട്ട അലഹബാദ്‌ ഹൈക്കോടതി വിധിയെ ചോദ്യംചെയ്‌തു ബാബ്‌റി മസ്‌ജിദ്‌ കേസിലെ ഹര്‍ജിക്കാരന്‍ ഫയല്‍ ചെയ്‌ത പ്രത്യേകാനുമതി ഹര്‍ജിയിലാണു നോട്ടീസ്‌. ബി.ജെ.പിയ്‌ക്ക്‌ ഭരണമുള്ളതിനാല്‍ സി.ബി.ഐ. നിലപാടില്‍ അയവുവരുത്തുമെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. സുപ്രീം കോടതി ചീഫ്‌ ജസ്‌ററിസ്‌ എച്ച്‌. എല്‍ ദത്തു, ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌.നേരത്തെ സി.ബി.ഐയും ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. അപ്പീല്‍ വൈകി സമര്‍പ്പിച്ചതിനേ അന്നു സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.പുതിയ സത്യവാങ്‌ മസര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സി.ബി.ഐ. ആവശ്യപ്പെട്ടതിനാല്‍ ഒരു മാസത്തെ സമയം അനുവദിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top