Main Home | Feedback | Contact Mangalam
Ads by Google

ഡല്‍ഹി സ്‌കൂള്‍ ആക്രമണം : പോലീസ്‌ കമ്മിഷണറെ മോഡി വിളിച്ചുവരുത്തി ശാസിച്ചു

ന്യൂഡല്‍ഹി: വസന്ത്‌വിഹാറി-ലെ ക്രിസ്‌ത്യന്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി പോലീസ്‌ കമ്മിഷണറെ വിളിച്ചുവരുത്തി ശ്വാസിച്ചു.
ഹോളി ചൈല്‍ഡ്‌ ഓക്‌സിലം സ്‌കൂളാണ്‌ ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്‌. സിസി ടിവി കാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമണം. പ്രിന്‍സിപ്പലി-ന്റെ മുറി നശിപ്പിക്കുകയും മേശയില്‍നിന്ന്‌ 8000 രൂപ മോഷ്‌ടിക്കുകയും ചെയ്‌തു. സംഭവം മോഷണശ്രമമാ-ണെന്നായിരുന്നു പോലീസ്‌ കമ്മിഷണറുടെ നിലപാട്‌. കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി സംഭവസ്‌ഥലം സന്ദര്‍ശിച്ചു. തലസ്‌ഥാനനഗരിയില്‍ ക്രിസ്‌ത്യന്‍ ആരാധാനാലയങ്ങള്‍ക്കുനേരേ തുടര്‍ച്ചയായി ആക്രമണം നടക്കുന്ന പശ്‌ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ അസാധാരണനടപടി. ആക്രമണങ്ങള്‍ കര്‍ശനമായി തടയണമെന്നു കമ്മിഷണര്‍ ബി.എസ്‌. ബാസിയോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു. അനിഷ്‌ടസംഭവങ്ങള്‍ തടയുന്നതില്‍ പ്രത്യേകശ്രദ്ധ ചെലുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.സി. ഗോയലിനു മോഡി ടെലി-ഫോണില്‍ ഉത്തരവു നല്‍കി. മൂന്നു ദിവസത്തിനകം റി-പ്പോര്‍ട്ട്‌ നല്‍കാനും നിര്‍ദേശമുണ്ട്‌. ഡല്‍ഹിയില്‍ അടുത്തിടെ ആറു ക്രിസ്‌ത്യന്‍ സ്‌ഥാപനങ്ങള്‍ ആക്രമണത്തിനിരയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top