Main Home | Feedback | Contact Mangalam
Ads by Google

വിഴിഞ്ഞം പദ്ധതി: ഹര്‍ജിക്കാര്‍ക്കു നോട്ടീസ്‌

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച്‌ ഹര്‍ജി നല്‍കിയ മേരിദാസനെയും വില്‍ഫ്രഡിനെയും വിളിച്ചുവരുത്തി മൊഴി എടുക്കണമെന്ന തുറമുഖ കമ്പനിയുടെ ഹര്‍ജിയില്‍ ഇരുവര്‍ക്കും നോട്ടീസ്‌ അയക്കാന്‍ ദേശീയ ഹരിത ട്രിബൂണല്‍ ഉത്തരവിട്ടു. പളളി വികാരിയുടെ താല്‍പര്യപ്രകാരമാണ്‌ കേസ്‌ നല്‍കിയതെന്ന്‌ മേരിദാസന്‍ ഒരു മലയാളം ചാനലിന്‌ നല്‍കിയ അഭിമുഖത്തിന്റെ പകര്‍പ്പും വീഡിയോയും തുറമുഖകമ്പനി ഹാജരാക്കിയിരുന്നു. കേസിന്‌ വേണ്ടി മേരിദാസനും വില്‍ഫ്രണ്ടും ചെലവഴിച്ച തുക സംബന്ധിച്ച്‌ അന്വേഷണം വേണമെന്നും കോടതിയില്‍ തുറമുഖ കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാര്‍ ഇംഗ്‌ളീഷ്‌ അറിയാത്തവരാണ്‌ .ഇവര്‍ക്ക്‌ ഹര്‍ജിയില്‍ പറയുന്നകാര്യങ്ങള്‍ അറിയാമോ എന്ന്‌ കോടതി ആരായണണെന്നും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇരുവര്‍ക്കും നോട്ടീസ്‌ അയക്കാന്‍ ഉത്തരവിട്ടത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top