Main Home | Feedback | Contact Mangalam
Ads by Google

ബാങ്ക്‌ ജീവനക്കാരി വെടിയേറ്റ്‌ മരിച്ച കേസ്‌: പ്രതിയുടെ ജാമ്യ ഹരജി 10ലേക്ക്‌ മാറ്റി

തലശേരി: ഐ.ഡി.ബി.ഐ ബാങ്ക്‌ തലശേരി ശാഖയിലെ ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിയായ സുരക്ഷാ ജീവനക്കാരന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത്‌ തലശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജൂണ്‍ 10ലേക്ക്‌ മാറ്റി. മേലൂര്‍ വടക്കിലെ പുതിയാണ്ടി വീട്ടില്‍ വില്‍ന വിനോദ്‌ (27) മരണപ്പെട്ട കേസിലെ പ്രതിയും ഐ.ഡി.ബി.ഐ ബാങ്കിലെ സുരക്ഷാ ജീവനക്കാരനുമായ അഞ്ചരക്കണ്ടി ഓടക്കാട്‌ കിനാലൂരിലെ ഹരിശ്രീയില്‍ ഹരീന്ദ്ര(52) ന്റെ ജാമ്യ ഹരജിയാണ്‌ വാദം കേള്‍ക്കാനായ്‌ മാറ്റിയത.്‌ കണ്ണൂര്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസട്രേറ്റ്‌ കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്നാണ്‌ അഡ്വ.കെ. വിശ്വന്‍ മുഖേന പ്രതി ജില്ലാ കോടതിയില്‍ ജാമ്യ ഹരജി സമര്‍പ്പിച്ചിരുന്നത്‌. ജൂണ്‍ രണ്ടിന്‌ കാലത്ത്‌ 9.45 ഓടെയാണ്‌ ബാങ്കിലെ സെയില്‍സ്‌ വിഭാഗത്തില്‍ ജോലി ചെയ്ുന്ന യവില്‍ന ഹരീന്ദ്രന്റെ കൈയിലെ തോക്കില്‍ നിന്നുള്ള വെടിയേറ്റ്‌ തല്‍ക്ഷണം മരിച്ചത്‌. സംഭവത്തിന്‌ ശേഷം സുരക്ഷാ ജീവനക്കാരനെ പൊലിസ്‌ അറസ്‌റ്റ് ചെയ്യുകയും കോടതി പിന്നീട്‌ റിമാന്‍ഡ്‌ ചെയ്യുകയുമുണ്ടായി. അലക്ഷ്യമായി തോക്ക്‌ ഉപയോഗിച്ചതിന്‌ ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരമാണ്‌ പ്രതിക്കെതിരെ കേസെടുത്തിരുന്നത്‌. എന്നാല്‍ തോക്കിന്റെ സാങ്കേതിക തകരാര്‍ മൂലമാണ്‌ ബാങ്കിനകത്ത്‌ വെടി പൊട്ടിയതെന്നും ഹരജിക്കാരനെ ബോധപൂര്‍വ്വം ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം ജയിലിലടച്ചിരിക്കുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ജാമ്യ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top