Main Home | Feedback | Contact Mangalam
Ads by Google

കരിപ്പൂരില്‍ 1.17 കോടിയുടെ കറന്‍സി വേട്ട

mangalam malayalam online newspaper

കൊണ്ടോട്ടി: ദുബായിലേക്ക്‌ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1.17 കോടി രൂപയുടെ വിദേശ കറന്‍സി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി.
കോഴിക്കോട്‌ കൊടുവള്ളി കൊളങ്ങര പൊയില്‍ സജീര്‍, താമരശേരി പുനാട്ട്‌ പൊയില്‍ മുനമ്മദ്‌ ശരീഫ്‌ എന്നിവരാണ്‌ ഡി.ആര്‍.ഐയുടെ പിടിയിലായത്‌.
സൗദി-ഖത്തര്‍ റിയാല്‍, യു.എ.ഇ. ദിര്‍ഹം എന്നിവ കെട്ടുകളാക്കി അവില്‍, അരി എന്നിവയുടെ പായ്‌ക്കറ്റുകളില്‍ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ സ്‌പൈസ്‌ ജെറ്റില്‍ ദുബായിലേക്ക്‌ പുറപ്പെടാന്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു ഇവര്‍.
രഹസ്യവിവരത്തെത്തുടര്‍ന്ന്‌ എത്തിയ ഡി.ആര്‍.ഐ. സംഘം വിമാനത്താവളത്തിനകത്ത്‌ ഇവരുടെ ലഗേജുകള്‍ പരിശോധിച്ചു. രണ്ടു പേരുടെയും ലഗേജുകളില്‍ ഓരോ കവര്‍ വീതമായിരുന്നു ഒളിപ്പിച്ചത്‌. ഇതു സ്വര്‍ണക്കള്ളക്കടത്തു സംഘമാണന്നും സംശയമുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top