Main Home | Feedback | Contact Mangalam
Ads by Google

വ്യാജ വിലയാധാരം ചമച്ച്‌ ഭൂമി തട്ടിയെടുത്തയാള്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

പന്തളം: വിരമിച്ച അധ്യാപികയ്‌ക്ക്‌ പലിശയ്‌ക്കു പണം നല്‍കിയ ശേഷം വ്യാജ വിലയാധാരം ചമച്ച്‌ തട്ടിപ്പു നടത്തിയയാള്‍ അറസ്‌റ്റില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ ഗോകുലത്തില്‍ ഗോപാലകൃഷ്‌ണ പിള്ളയാണ്‌(ഗോപാലി-55) അറസ്‌റ്റിലായത്‌.
തട്ടിപ്പിനെക്കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ സായികൃപയില്‍ ഹരികൃഷ്‌ണന്റെ ഭാര്യ റിട്ട. ഹൈസ്‌കൂള്‍ അധ്യാപിക വിജയലക്ഷ്‌മി (56) 2014 ഏപ്രിലില്‍ ഗോപാലകൃഷ്‌ണന്റെ പക്കല്‍ നിന്ന്‌ മൂന്നു രൂപ പലിശയ്‌ക്ക്‌ അഞ്ചു ലക്ഷം രൂപ വാങ്ങി. മൂന്നു ചെക്കുകളും മുദ്രപത്രങ്ങളും റവന്യൂ സ്‌റ്റാമ്പ്‌ പതിച്ച്‌ ഒപ്പിട്ട വെള്ള പേപ്പറും നല്‍കിയാണ്‌ പണം വാങ്ങിയത്‌. പന്തളം മങ്ങാരത്തുള്ള എട്ടേകാല്‍ സെന്റ്‌ ഭൂമിയുടെ പ്രമാണവും പണയാധാരമായി നല്‍കി. മൂന്നു രൂപ പലിശ അഞ്ചു രൂപയായും പിന്നീട്‌ പത്തു രൂപയായും ഉയര്‍ത്തിയതായി ഗോപാലകൃഷ്‌ണപിള്ള വിജയലക്ഷ്‌മിയെ അറിയിച്ചു.
അതോടെ വിജയലക്ഷ്‌മി പണം ഉടന്‍ തിരികെനല്‍കാന്‍ തീരുമാനിച്ചു. പ്രമാണവും മറ്റു രേഖകളും തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്‌ണ പിള്ള 35 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണയവസ്‌തു പന്തളം സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിലയാധാരമാക്കി സഹായി രാമചന്ദ്രന്റെ പേരിലാക്കിയെന്നുമാണു കേസ്‌.
രേഖകള്‍ ഗോപാലകൃഷ്‌ണന്റെ ചെങ്ങന്നൂരുള്ള ഗോള്‍ഡന്‍ സാന്‍ഡ്‌ ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പില്‍ നിന്ന്‌ കണ്ടെടുത്തതായും എസ്‌.ഐ: ടി.എം. സൂഫി അറിയിച്ചു.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പോലീസിനു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. എസ്‌.ഐ. സൂഫിയുടെ നേതൃത്വത്തില്‍ എ.എസ്‌.ഐ: ബി. രമേശ്‌, എ.എസ്‌.ഐ. ശ്രീകുമാര്‍, സി.പി.ഒ. നൗഷാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top