Main Home | Feedback | Contact Mangalam
Ads by Google

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു,രണ്ടു യുവാക്കള്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

കൊല്ലം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട്‌ വിവാഹ വാഗദാനം നല്‍കി എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. പാറശാല മുള്ളുവിളയില്‍ ഷഹാസ്‌ മന്‍സിലില്‍ നഹാസ്‌(21), കൂട്ടാളിയായ കന്യാകുമാരി ജില്ലയില്‍ തിരുവാംകോട്‌ അണ്ണാ നഗര്‍ സ്വദേശി ബെന്‍സാത്തും(20) ആണ്‌ പിടിയിലായത്‌.
തക്കല, നാഗര്‍കോവില്‍ എന്നീ സ്‌ഥലങ്ങളില്‍ കൊണ്ടു പോയാണ്‌ ഇവര്‍ പതിനാലുവയസുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌. കുട്ടിയെ പ്രലോഭിപ്പിക്കുകയും അമ്മയെ ഭീഷണിപ്പെടുത്തിയുമാണ്‌ പ്രതികള്‍ കുട്ടി തമിഴ്‌നാട്ടിലേക്ക്‌ കടത്തിയത്‌. വഴി മധ്യേ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഓഫാക്കി തക്കല, നാഗര്‍കോവില്‍ തുടങ്ങിയ സ്‌ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കൊണ്ടു പോയി തടവില്‍ പാര്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ ആഭരണം വിറ്റ പണവും പ്രതികള്‍ ചെലവാക്കി. പ്രതികള്‍ ചെന്നൈയിലേക്ക്‌ കടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പോലിസിന്റെ പിടിയിലായവുന്നത്‌. എ.സി.പി കെ ലാല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം വെസ്‌റ്റ് സി.ഐ.ജി ബിനു, എസ്‌.ഐ എന്‍. ഗീരീഷ എന്നിരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ്‌ റിമാന്‍ഡ്‌ ചെയ്‌തു. കൂടുതല്‍ പേര്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും വെസ്‌റ്റ് സി.ഐ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top