Main Home | Feedback | Contact Mangalam
Ads by Google

പരവൂര്‍ ദുരന്തം: കൊലക്കുറ്റം ചുമത്തിയെന്നു പോലീസ്‌

കൊച്ചി: പരവൂര്‍ വെട്ടിക്കെട്ട്‌ അപകടക്കേസില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ഉള്‍പ്പെടുത്തിയതായി പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു. ക്ഷേത്രഭാരവാഹികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ പോലീസ്‌ ഇക്കാര്യം അറിയിച്ചത്‌. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കരുതെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളില്‍ ആരാധനാനുഷ്‌ഠാനങ്ങളേക്കാള്‍ ആഘോഷങ്ങളാണു നടക്കുന്നതെന്നു കേസിന്റെ പരിഗണനയ്‌ക്കിടെ ജസ്‌റ്റിസ്‌ കെ. രാമകൃഷ്‌ണന്‍ പറഞ്ഞു.
ക്ഷേത്രസമിതി പ്രസിഡന്റ്‌ ജയലാലിന്റെ അടക്കം ആറു ഭാരവാഹികളുടെ ജാമ്യാപേക്ഷകളാണ്‌ കോടതി പരിഗണിച്ചത്‌. ജാമ്യാപേക്ഷകള്‍ 17 ലേക്ക്‌ പരിഗണിക്കാന്‍ മാറ്റി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top