Main Home | Feedback | Contact Mangalam
Ads by Google

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിനെ അറസ്‌റ്റ് ചെയ്‌തു

mangalam malayalam online newspaper

ഇരിട്ടി: പ്രണയാഭ്യര്‍ഥന നടത്തി പ്രലോഭിപ്പിച്ച്‌ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. നുച്യാട്‌ തേര്‍മല സ്വദേശി ടി.അനുരാഗിനെ (23)യാണ്‌ ഇരിട്ടി ഡി.വൈ.എസ്‌.പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലീസ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്‌. കോടതി ഇയാളെ റിമാന്റ്‌ ചെയ്‌തു.
കഴിഞ്ഞ സപ്‌തംബറിലാണ്‌ കേസിനാസ്‌പദമായ സംഭവം. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട 16 കാരിയായ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയെ വീട്ടിലേക്ക്‌ ക്ഷണിച്ചുവരുത്തി അവിടെവെച്ച്‌ യുവാവ്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയിരുന്നു. പെണ്‍കുട്ടിയെയും സംഘത്തെയും അന്ന്‌ തന്നെ മാലൂര്‍ പോലീസ്‌ കാഞ്ഞിലേരിയില്‍ വെച്ച്‌ പിടികൂടിയിരുന്നു.
കൂത്തുപറമ്പ്‌ മജിസ്‌ട്രേറ്റിന്‌ മുമ്പില്‍ ഹാജരാക്കിയപ്പോഴാണ്‌ പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്‌. ഇതേത്തുടര്‍ന്നാണ്‌ മജിസ്‌ട്രേറ്റ്‌ കേസെടുക്കാന്‍ ഉത്തരവിട്ടത്‌. ഈ കേസിലാണ്‌ മാസങ്ങള്‍ക്ക്‌ ശേഷം യുവാവ്‌ പോലീസ്‌ പിടിയിലാവുന്നത്‌. കേസെടുത്ത വിവരമറിഞ്ഞശേഷം ലോറി ഡ്രൈവറായ ഈ യുവാവ്‌ നാട്ടില്‍ നിന്നും മുങ്ങിയിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കര്‍ണാടകയിലെ ഹാസനിലുണ്ടെന്ന്‌ വിവരം ലഭിക്കുകയും യുവാവിനെ പിടികൂടാന്‍ തന്ത്രങ്ങള്‍ മെനയുകയുമായിരുന്നു. ഇതിനിടയിലാണ്‌ യുവാവിനെ ഇരിട്ടിക്കടുത്തുള്ള കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച്‌ പോലീസ്‌ പിടികൂടുന്നത്‌. ഉളിക്കല്‍ എസ്‌.ഐ അനന്തകൃഷ്‌ണന്‍ അടക്കമുള്ള പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌ യുവാവിനെ പിടികൂടിയത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top