Main Home | Feedback | Contact Mangalam
Ads by Google

പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച വ്യാജ പാസ്‌റ്റര്‍ അറസ്‌റ്റില്‍

മഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജ പാസ്‌റ്റര്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ്‌ പ്രകാശിനെ(46)യാണു അറസ്‌റ്റ് ചെയ്‌തത്‌. രക്ഷിതാക്കളുടെ പരാതിയിലാണ്‌ അറസ്‌റ്റ്. പെരിന്തല്‍മണ്ണയില്‍ ഒരു പ്രാര്‍ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണു സംഭവം. ജോസ്‌ പാസ്‌റ്റര്‍ എന്നു പേരുപറഞ്ഞെത്തിയ ജോസ്‌ പ്രകാശ്‌ കുടുംബവുമായി പരിചയത്തിലായി.
തുടര്‍ന്നു കുട്ടികളുടെ മേല്‍ പിശാച്‌ ബാധയുണ്ടെന്നും താന്‍ പ്രാര്‍ഥനയിലൂടെ ഒഴിപ്പിക്കാമെന്നും ഇയാള്‍ രക്ഷിതാക്കളെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. തുടര്‍ന്നു മഞ്ചേരിയിലെ ഇവരുടെ വീട്ടിലെത്തി പ്രാര്‍ഥന നടത്തി. വിശദമായ പ്രാര്‍ഥനയ്‌ക്കായി രണ്ടുദിവസത്തേക്കു പെരിന്തല്‍മണ്ണയിലെ സുഹൃത്തിന്റെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി. കൂട്ടായ പ്രാര്‍ഥനയ്‌ക്ക് ശേഷം കുട്ടികളെ മാത്രം പ്രത്യേക പ്രാര്‍ഥനയ്‌ക്കെന്ന പേരില്‍ മുറിയിലേക്കു കയറ്റി.
തുടര്‍ന്നായിരുന്നു പീഡനം. ചൈല്‍ഡ്‌ ലൈന്‍ മുഖേനയാണു സംഭവം പുറത്തറിഞ്ഞത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു
ഇയാള്‍ ഒരു പള്ളിയിലും പാസ്‌റ്ററായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു പോലീസ്‌ പറഞ്ഞു. വിവിധ പള്ളികളിലെ പാസ്‌റ്ററെന്ന പേരിലാണു കുടുംബത്തെ പരിചയപ്പെട്ടത്‌. ഒരു സംഘടനയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നതല്ലാതെ പാസ്‌റ്റര്‍ സ്‌ഥാനമൊന്നും ഇയാള്‍ക്കിെല്ലന്നു പോലീസ്‌ പറഞ്ഞു. സമാനമായ തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നു മഞ്ചേരി സി.ഐ സണ്ണിചാക്കോ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top