Main Home | Feedback | Contact Mangalam
Ads by Google

ബാങ്ക്‌ അക്കൗണ്ടില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

mangalam malayalam online newspaper

കളമശേരി: വിദേശത്തു ജീവനക്കാരുടെ ബാങ്ക്‌ അക്കൗണ്ടില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കൊടുങ്ങല്ലൂര്‍ മതിലകം ചുള്ളിപറമ്പില്‍ ഇസഹാക്ക്‌ (27 )ആണ്‌ എലൂര്‍ പോലീസിന്റെ പിടിയിലായത്‌. എലൂര്‍ സ്വദേശി വൈശാഖിന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അനേഷണത്തിലാണ്‌ പ്രതിയെ ഇന്നലെ പുലര്‍ച്ചെ കൊടുങ്ങലൂരില്‍നിന്നു പിടികൂടിയത്‌.
ഇസഹാക്കിന്റെ ഖത്തറിലുള്ള കണ്‍സ്‌ട്രഷന്‍ കമ്പനിയില്‍ ജോലിക്കെത്തിയ വൈശാഖിന്റെ പേരില്‍ ബാങ്ക്‌ അക്കൗണ്ടും ക്രഡിറ്റ്‌ കാര്‍ഡും എടുപ്പിച്ച ശേഷം തിരിമറി നടത്തി നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ്‌ പരാതി. തിരുവനന്തപുരത്തുള്ള എന്‍.ആര്‍.ഐ. സെല്ലിലെ എസ്‌.പിക്ക്‌ വൈശാഖ്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ എലൂര്‍ പോലിസ്‌ അനേഷണം അരംഭിച്ചത്‌. ഇതറിഞ്ഞ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതതിനെ തുടര്‍ന്ന്‌ ഒളിവില്‍ പോകുകയായിരുന്നു. എലൂര്‍ എസ്‌.ഐ. സുജിത്ത്‌ സി.പി.ഒ. പ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌. ഇസഹാക്കിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top