Main Home | Feedback | Contact Mangalam
Ads by Google

അടൂര്‍ പീഡനം: ഇരകളിലൊരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

mangalam malayalam online newspaper

കോഴഞ്ചേരി: അടൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടികളിലൊരാള്‍ കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ വച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു.
കൈയിലെ ഞരമ്പു മുറിച്ചു രക്‌തംവാര്‍ന്ന്‌ അവശനിലയില്‍ മഹിളാമന്ദിരത്തിലെ കുളിമുറിയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ അപകടനില തരണം ചെയ്‌തു. കോഴഞ്ചേരി മഹിളാമന്ദിരത്തില്‍ ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ്‌ അന്തേവാസികള്‍ ആത്മഹത്യയ്‌ക്കു ശ്രമിക്കുന്നത്‌. കഴിഞ്ഞ ബുധനാഴ്‌ച അമിത അളവില്‍ പാരാസെറ്റാമോള്‍ ഗുളിക കഴിച്ചു അവശനിലയിലായ അഞ്ചു പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കിയിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണു രക്‌തം വാര്‍ന്ന്‌ അബോധാവസ്‌ഥയിലായ പെണ്‍കുട്ടിയെ മറ്റ്‌ അന്തേവാസികള്‍ കണ്ടെത്തിയത്‌. ഉടന്‍ തന്നെ ജില്ലാശുപത്രിയിലെത്തിച്ച്‌ അടിയന്തര ചികില്‍സ നല്‍കി.
കടമ്പനാട്‌ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ രണ്ടു പെണ്‍കുട്ടികളാണ്‌ പീഡിപ്പിക്കപ്പെട്ടത്‌. ഇവരില്‍ ഒരാളുടെ വീട്‌ കൊല്ലം ജില്ലയിലും മറ്റൊരാളുടേത്‌ പത്തനംതിട്ട ജില്ലയിലുമാണ്‌. കേസുമായി ബന്ധപ്പെട്ട്‌ 11 പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ച ഒരു കുട്ടി വീട്ടില്‍ പോകണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശാനുസരണം വന്നതുകൊണ്ട്‌ അനുവാദം നല്‍കാനാവില്ല എന്ന്‌ അധികൃതര്‍ അറിയിച്ചു.
തുടര്‍ന്നു രാവിലെ 11 മണിയോടെ ബാത്ത്‌റൂമില്‍ പോയ പെണ്‍കുട്ടിയെ കാണാതെ വന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ രക്‌തംവാര്‍ന്നു ബോധം നഷ്‌ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്‌ക്ക്‌ വൈകുന്നേരത്തോടെ ബോധം തെളിഞ്ഞു. പീഡനത്തിന്‌ ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രങ്ങളിലേക്ക്‌ മാറ്റണമെന്നാണ്‌ ചട്ടം. നിര്‍ഭയ കേന്ദ്രങ്ങള്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇല്ലാത്ത സ്‌ഥിതിക്ക്‌ സമീപ ജില്ലയായ തിരുവനന്തപുരത്തേക്കോ ഇടുക്കിയിലേക്കോ ആണ്‌ ഇവരെ മാറ്റേണ്ടിയിരുന്നത്‌.
മഹിളാമന്ദിരങ്ങള്‍ അനാഥരും നിരാലംബരുമായ സ്‌ത്രീകളെ പാര്‍പ്പിക്കാനുള്ളതാണ്‌. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മറ്റികള്‍ തമ്മില്‍ ശീതസമരത്തിലാണ്‌. പത്തനംതിട്ടയിലെ കമ്മറ്റിയ്‌ക്ക്‌ പെണ്‍കുട്ടികളുടെ സംരക്ഷണ ചുമതല കോടതി നല്‍കുകയായിരുന്നു. ഇവരാണ്‌ കുട്ടികളെ മഹിളാമന്ദിരത്തിലേക്ക്‌ മാറ്റിയത്‌.
ഇതിനിടെയാണ്‌ കഴിഞ്ഞ ബുധനാഴ്‌ച അഞ്ചു പെണ്‍കുട്ടികള്‍ അമിത അളവില്‍ ഗുളിക കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്‌. കാമുകന്മാര്‍ വഞ്ചിച്ചതു കൊണ്ടാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌ എന്നായിരുന്നു ഇതിന്‌ അധികൃതര്‍ നല്‍കിയ വിശദീകരണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top