Main Home | Feedback | Contact Mangalam
Ads by Google

വഴിത്തര്‍ക്കം: പഞ്ചായത്തംഗം മധ്യവയസ്‌കനെ കുത്തിപ്പരുക്കേല്‍പിച്ചു

നിരണം: വഴിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പഞ്ചായത്തംഗം അയല്‍വാസിയായ മധ്യവയസ്‌കനെ കുത്തിപ്പരുക്കേല്‍പിച്ചു. വളഞ്ഞവട്ടം തൈക്കടവില്‍ കെ. ജി. സാമുവലിനാണ്‌ (54) കുത്തേറ്റത്‌. കടപ്ര ഗാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ യു.ഡി.എഫ്‌ അംഗം മോഹനന്‍ തൈക്കടവിലാണ്‌ ഇദ്ദേഹത്തെ കുത്തിയത്‌.
ശരീരത്തില്‍ ആറോളം കുത്തേറ്റ്‌ ഗുരുതരാവസ്‌ഥയിലായ സാമുവലിലെ ആദ്യം പരുമലയിലെ ആശുപത്രിയിലും പിന്നീട്‌ തിരുവല്ല പുഷ്‌പഗിരി ഹോസ്‌പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെ പുളിക്കീഴ്‌ ജങ്‌ഷന്‌ സമീപമായിരുന്നു സംഭവം. അയല്‍വാസികളായ ഇരുവരും തമ്മിലുള്ള വഴിത്തര്‍ക്കം വാക്കേറ്റത്തിലും പിന്നീട്‌ കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പഞ്ചായത്തംഗം ഒളിവിലാണ്‌. പുളിക്കീഴ്‌ പോലീസ്‌ കേസെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top