Main Home | Feedback | Contact Mangalam
Ads by Google

കുടുംബവഴക്ക്‌: ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ്‌ ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു

പാമ്പാടി: മദ്യപാനിയായ ഭര്‍ത്താവ്‌ നടത്തിയ വീട്ടുവഴക്കിനെത്തുടര്‍ന്ന്‌ ഭാര്യ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി. മെഡിക്കല്‍കോളജില്‍ വച്ച്‌ ഭാര്യ മരിച്ച വിവരമറിഞ്ഞ ഭര്‍ത്താവ്‌ തൂങ്ങിമരിച്ചു. വെള്ളൂര്‍ ഗ്രാമറ്റം പാലമൂട്ടില്‍ സജി (42), ഭാര്യ സതി (40) എന്നിവരാണ്‌ ആത്മഹത്യചെയ്‌തത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ 5.45-നാണ്‌ സതി വീട്ടില്‍ വച്ച്‌ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തിയത്‌. മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ച സതി വെളുപ്പിന്‌ 2.30-ന്‌ മരിച്ചു. വിവരമറിഞ്ഞ ഭര്‍ത്താവ്‌ അജി അമയന്നൂര്‍ പുളിയന്‍മാക്കല്‍ ഭാഗത്തെ റബര്‍തോട്ടത്തില്‍ തൂങ്ങി മരിച്ചു. രണ്ടുപേരുടെയും മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം വെള്ളൂര്‍ വടക്ക്‌ എസ്‌.എന്‍.ഡി.പി. ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഹൈദ്രബാദില്‍ നഴ്‌സിംഗ്‌ വിദ്യാര്‍ഥിയായ അഞ്‌ജലി, വിദ്യാര്‍ഥികളായ അജയ്‌, അശ്വതി എന്നിവര്‍ മക്കളാണ്‌. സജി ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുയെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top