Main Home | Feedback | Contact Mangalam
Ads by Google

മയക്കുമരുന്നുമായി യുവാവ്‌ അറസ്‌റ്റില്‍

mangalam malayalam online newspaper

തൃപ്പൂണിത്തുറ: എല്‍.എസ്‌.ഡിയും മൂന്നുഗ്രാം ഹാഷിഷുമായി കോട്ടയം സ്വദേശിയായ യുവാവിനെ മരട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോട്ടയം പൂവന്‍തുരുത്ത്‌ ഫിഫിന്‍ ഫ്രാന്‍സിസി (23) നെയാണ്‌ കഴിഞ്ഞദിവസം വൈകിട്ട്‌ പേട്ട ജംഗ്‌ഷനില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ഡി.ജെ. പാര്‍ട്ടിയില്‍ മയക്കുമരുന്ന്‌ എത്തിച്ചവരെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ്‌ ഗോവയില്‍നിന്നു കേരളത്തിലേക്ക്‌ മയക്കുമരുന്ന്‌ എത്തിക്കുന്ന ഇയാളെപ്പറ്റി പോലീസിനു വിവരം ലഭിച്ചത്‌.
തൃക്കാക്കര അസി. കമ്മിഷണര്‍ ബിജോ അലക്‌സാണ്ടറുടെ നിര്‍ദേശാനുസരണം മരട്‌ എസ്‌.ഐ. എ.ബി. വിബിന്‍, പോലീസുകാരായ ഗിരീഷ്‌ ബാബു, വിനോദ്‌ കൃഷ്‌ണ, ബിജുമോന്‍ ഒ.എസ്‌. എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top