Main Home | Feedback | Contact Mangalam
Ads by Google

മാവോയിസ്‌റ്റ് ബന്ധം: യുവാവ്‌ അറസ്‌റ്റില്‍

mangalam malayalam online newspaper

-പയേ്ോളി(കോഴിക്കോട്‌): മാവോയിസ്‌റ്റ്‌ നേതാക്കള്‍ക്കു സഹായമെത്തിച്ചു കൊടുത്തെന്ന പേരില്‍ യുവാവ്‌ പിടിയില്‍. വടക്കെ അയ്യിട്ട വളപ്പില്‍ രജീഷ്‌ (32) നെയാണ്‌ കോഴിക്കോട്‌ തീക്കോടിയിലെ വീട്ടില്‍ വച്ചു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞദിവസം കോയമ്പത്തൂരില്‍നിന്നു പിടികൂടിയ മാവോയിസ്‌റ്റ്‌ സംഘത്തില്‍നിന്നാണ്‌ ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നു പോലീസ്‌ പറയുന്നു.
രൂപേഷിനും സഹായി അനൂപ്‌ മാത്യൂവിനും താമസവും വാഹന സൗകര്യവും ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്‌തെന്ന കുറ്റം ചുമത്തിയാണ്‌ ഇയാള്‍ക്കെതിരേ പോലീസ്‌ കേസെടുത്തത്‌. പയേ്ോളിയിലെ വീട്ടില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത രജീഷിനെ സി.ഐ. ഓഫീസില്‍ രണ്ടു മണിക്കൂറോളം ചോദ്യം ചെയ്‌തു. രജീഷിന്റെ വീടിനു സമീപത്ത്‌ ആറുമാസം മുന്‍പ്‌ അനൂപ്‌ മാത്യുവിനു മൂന്നു മാസക്കാലം താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും സംഘത്തിനു യാത്രക്കുവേണ്ടി വാഹനങ്ങള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ പറയുന്നു.
മാസങ്ങളോളം വടകരയില്‍ താമസിച്ച അനൂപ്‌ മാത്യുവുമായി രജീഷ്‌ യാദൃശ്‌ചികമായി കണ്ടുമുട്ടിയ ശേഷമാണ്‌ സഹായിയായി പ്രവര്‍ത്തിച്ചതെന്നാണ്‌ പോലീസ്‌ നല്‍കുന്ന വിവരം.
ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ മാവോയിസ്‌റ്റ്‌ പ്രസിദ്ധീകരണമായ കാട്ടുതീ കണ്ടെടുത്തിട്ടുണ്ട്‌. വീട്ടില്‍നിന്നു ടാര്‍പോളിന്‍ ഷീറ്റും പാത്രങ്ങളും അടുപ്പും പോലീസ്‌ പിടിച്ചെടുത്തു. ഇതു കാട്ടില്‍തങ്ങിയ മാവോയിസ്‌റ്റുകള്‍ക്കുവേണ്ടി ഉപയോഗിച്ചതാണ്‌ എന്നാണു പോലീസ്‌ പറയുന്നത്‌.
വാഹനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തതും താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വഴി രജീഷിനു സാമ്പത്തിക നേട്ടമുണ്ടായതായാണു പോലീസിനു ലഭിച്ച വിവരം. വടകര ഡിെവെ.എസ്‌.പി: എം.പ്രദീപ്‌ കുമാര്‍, പയേ്ോളി സി.ഐ കെ.സി.സുഭാഷ്‌ ബാബു എന്നിവര്‍ ചേര്‍ന്നുനടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. പ്രതിയെ ഇന്ന്‌ രാവിലെ പയേ്ോളി കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top