Main Home | Feedback | Contact Mangalam
Ads by Google

കഞ്ചാവുമായി യുവാവ്‌ പിടിയില്‍

mangalam malayalam online newspaper

പെരിന്തല്‍മണ്ണ: 200 ഗ്രാം കഞ്ചാവുമായി യുവാവിനെ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുള്ള്യാര്‍കുര്‍ശ്ശി സ്വദേശി നമ്പൂത്ത്‌ അബ്‌ദുറഹിമാന്‍ (43)നെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ജില്ലാ പോലീസ്‌ ചിഫിന്റെ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ സി ഐ യുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡും ഷാഡോ പോലീസും ചേര്‍ന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ചെറിയ പൊതികളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌. ടൗണിലും പരിസരങ്ങളിലും കഞ്ചാവ്‌ വില്‍പ്പന നടത്തുന്ന വരെയും കഞ്ചാവ്‌ ഉപയോഗിക്കുന്നവരെയും സംഘം നിരീക്ഷണം നടത്തിവരുന്നുണ്ട്‌. അറസ്‌റ്റിലായ പ്രതിക്ക്‌ കഞ്ചാവ്‌ നല്‍കിയവരെ കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ ഉടനെ അറസ്‌റ്റിലാകുമെന്നും സി ഐ പറഞ്ഞു. പെരിന്തല്‍മണ്ണ സി ഐ, എസ്‌ ഐ എന്നിവര്‍ക്ക്‌ പുറമെ പ്ര?ബേഷന്‍ എസ്‌ ഐ, സിവില്‍ പോലീസ്‌ ഉദ്യോസ്‌ഥന്‍മാരായ പി മോഹന്‍ദാസ്‌, മോഹനകൃഷ്‌ണന്‍, സി പി മുരളി, ശ്രീകുമാര്‍, ഷബീര്‍, അഭിലാഷ്‌, കൃഷ്‌ണകുമാര്‍, പ്രശാന്ത്‌ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top