Main Home | Feedback | Contact Mangalam
Ads by Google

എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ ഒളിപ്പിച്ച യുവാവ്‌ പിടിയില്‍

മറയൂര്‍: സ്‌കൂള്‍ ബസില്‍നിന്നു വീടിനു സമീപം ഇറങ്ങിയ എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ ഒളിപ്പിച്ച യുവാവ്‌ പിടിയില്‍. കട്ടിയനാട്‌ സ്വദേശിയായ മുരുകന്‍ (28) ആണ്‌ പിടിയിലായത്‌. അഞ്ചുവയസുകാരിയെ ഇന്നലെ അഞ്ചുമണിയോെടയാണ്‌ സ്‌കൂള്‍ ബസില്‍ വീടിനു സമീപം ഇറക്കിയത്‌.

ബസിറങ്ങിയശേഷം സമീപം കണ്ട ബലൂണ്‍ എടുക്കാന്‍ പോയ കുട്ടി, മറ്റു കുട്ടികളോട്‌ അമ്മയോടൊപ്പം വരാമെന്നു മറുപടി നല്‍കിയത്രേ. പത്തു മിനിറ്റിനകം അമ്മ എത്തിയെങ്കിലും കുട്ടിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ സമീപവാസിയായ വര്‍ക്‌ഷോപ്പ്‌ ജീവനക്കാരന്റെ വീട്ടില്‍ നിന്ന്‌ കുട്ടിയെ കണ്ടെത്തിയത്‌. പോലീസ്‌ ഇയാളെ പിടികൂടി ചോദ്യം ചെയ്‌തുവരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top