Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

എലത്തൂരിന്‌ രണ്ടാമൂഴം; പ്രതീക്ഷയോടെ മുന്നണികള്‍

കോരപ്പുഴയെ തഴുകി മലയോരം വരെ വ്യാപിച്ചു കിടിക്കുന്ന എലത്തൂര്‍ മണ്ഡലത്തിന്‌ രണ്ടാമൂഴം. മണ്ഡലം രൂപീകരിച്ച ശേഷം നടക്കുന്ന രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും പ്രതീക്ഷയിലാണ്‌. കഴഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രനാണ്‌ വിജയിച്ചത്‌.
നഗരത്തിന്റെയും ഗ്രാമത്തിന്റെയും അതിരുകള്‍ ഇഴചേര്‍ന്നുകിടക്കുന്ന നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനാണു മുന്‍തൂക്കം. ഇടത്‌ സ്വാധീനം മറികടന്നു മണ്ഡലം സ്വന്തമാക്കാന്‍ യു.ഡി.എഫും രംഗത്തുണ്ട്‌. മണ്ഡലത്തിലെ യുവവോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ബി.ജെ.പിയുടെ മുന്നേറ്റം.
ബാലുശേരി മണ്ഡലത്തിലുള്‍പ്പെട്ട എലത്തൂര്‍, തലക്കുളത്തൂര്‍, നന്മണ്ട പഞ്ചായത്തുകളും കൊടുവള്ളി മണ്ഡലത്തില്‍നിന്ന്‌ കാക്കൂര്‍, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളം കുന്ദമംഗലത്തുനിന്നു കുരുവട്ടൂര്‍ പഞ്ചായത്തും കൂട്ടിച്ചേര്‍ത്താണു എലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്‌.
ജനതാദള്‍ (യു) സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഷെയ്‌ക്ക്‌ പി. ഹാരിസിനെ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എ.കെ. ശശീന്ദ്രന്‍ പരാജയപ്പെടുത്തിയത്‌. ഇത്തവണയും എലത്തൂര്‍ സീറ്റ്‌ എന്‍.സി.പിക്കു നല്‍കാനാണ്‌ എല്‍.ഡി.എഫ്‌. തീരുമാനം. സിറ്റിങ്‌ എം.എല്‍.എ: എ.കെ. ശശീന്ദ്രന്‍ തന്നെയായിരിക്കും സ്‌ഥാനാര്‍ഥി.
അഞ്ചു വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അതേസമയം, ഇത്തവണ മണ്ഡലം വച്ചുമാറണമെന്ന ആവശ്യം കോണ്‍ഗ്രസ്‌ നേതൃത്വത്തിനു മുന്നില്‍ ജെ.ഡി.യു. ഉന്നയിച്ചിട്ടുണ്ട്‌. എലത്തൂരിനു പകരം കായംകുളമാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലും അതിനു മുമ്പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും എലത്തൂര്‍ മണ്ഡലത്തില്‍ ഇടതിനാണു മേല്‍ക്കൈ. എലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറു കോര്‍പറേഷന്‍ വാര്‍ഡുകളില്‍ അഞ്ചിലും എല്‍.ഡി.എഫുകാരാണു വിജയിച്ചത്‌.
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും എല്‍.ഡി.എഫിനായിരുന്നു മുന്‍തൂക്കം. ലോക്‌സഭാ തെരച്ചെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിയ ബി.ജെ.പിയും മണ്ഡലത്തില്‍ നിര്‍ണായകമാണ്‌. വി.വി. രാജനാണ്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top