Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

അഴിമതിയുടെ അടിവേരറക്കാന്‍ വിജിലന്റ്‌ കേരള

രമേശ്‌ ചെന്നിത്തല

mangalam malayalam online newspaper

സാമൂഹികജീവിതത്തിലെ സമസ്‌തമേഖലകളെയും അര്‍ബുദംപോലെ കാര്‍ന്നുതിന്നുന്ന മഹാവിപത്താണ്‌ അഴിമതി. ജനാധിപത്യരാഷ്‌ട്രത്തില്‍ സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും ജനങ്ങളുടെ സൃഷ്‌ടിയാണ്‌. പൗരന്മാര്‍ തങ്ങള്‍ക്കായി സൃഷ്‌ടിച്ച സംവിധാനങ്ങള്‍ അവര്‍ക്കു തന്നെ അന്യമാവുകയും ആ സംവിധാനങ്ങളില്‍ അവര്‍ക്ക്‌ അവിശ്വാസം ജനിക്കുകയും ചെയ്യുന്ന സ്‌ഥിതിവിശേഷമാണ്‌ അഴിമതിയുടെ വ്യാപനംമൂലം സംജാതമാകുന്നത്‌.
വിദ്യഭ്യാസം, ആരോഗ്യം, അടിസ്‌ഥാനസൗകര്യ വികസനം, കൃഷി തുടങ്ങി പരിഷ്‌കൃത സമൂഹത്തിന്റെ അടിസ്‌ഥാനശിലകളാകേണ്ട മേഖലകളുടെ വികസനത്തിനായി പതിനായിരക്കണക്കിനു കോടി രൂപയാണു കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ചെലവാക്കുന്നത്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇവയുടെ ഗുണഫലങ്ങള്‍ പലപ്പോഴും പൂര്‍ണതോതില്‍ ജനങ്ങളിലേക്കെത്താറില്ല. ഇതിനു പ്രധാനകാരണം അഴിമതിയെന്ന മഹാവിപത്ത്‌ സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും നിശ്‌ചലമാക്കിയതാണ്‌.
രാജ്യത്ത്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണു ഗുണഭോക്‌താവിന്‌ അഥവാ ജനങ്ങള്‍ക്കു ലഭിക്കുന്നത്‌. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാമാന്യജനത്തിനു പ്രയോജനമില്ലാത്ത വെള്ളാനകളായി മാറുകയും രാഷ്‌ട്രീയ-ഉദ്യേഗസ്‌ഥ-മധ്യവര്‍ത്തി-കരാര്‍ ലോബി ജനങ്ങള്‍ക്കായുള്ള പദ്ധതികളുടെ നേട്ടം മുഴുവന്‍ കൊയ്‌തെടുക്കുകയും ചെയ്യുമ്പോള്‍ ജനകീയസര്‍ക്കാരുകളിലും അവയുടെ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക്‌ അശേഷം വിശ്വാസമില്ലാതെ വരുന്നു. ഗുരുതരമായ സാമൂഹിക പ്രതിസന്ധിയാണ്‌ ഈ അവിശ്വാസം സൃഷ്‌ടിക്കുന്നത്‌.
നിരവധി തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു നമ്മുടെ സാമ്പത്തികമേഖലക്കു മുതല്‍ക്കൂട്ടാകേണ്ട സ്വകാര്യസംരംഭകരുടെ പേടിസ്വപ്‌നവും അഴിമതിതന്നെ. പലപ്പോഴും സര്‍ക്കാര്‍ ഉദ്യേഗസ്‌ഥര്‍ക്കു വന്‍തുക കോഴ നല്‍കി മാത്രമേ തങ്ങളുടെ സംരംഭങ്ങള്‍ക്ക്‌ അനുമതിപത്രങ്ങള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കു കഴിയാറുള്ളു. മനംമടുപ്പിക്കുന്ന ഈ സ്‌ഥിതിവിശേഷം പല സംരംഭകരെയും വ്യവസായിക-വാണിജ്യമേഖലകളില്‍നിന്ന്‌ അകറ്റുന്നു. ദൂരവ്യാപകമായ പ്രത്യാഘാതമാണു സമ്പദ്‌വ്യവസ്‌ഥയില്‍ ഇതുണ്ടാക്കുക.
ഇന്ത്യയില്‍ പ്രതിവര്‍ഷം ആറു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ അഴിമതി നടക്കുന്നെന്നാണു ചില സര്‍ക്കാരിതര ഏജന്‍സികള്‍ നടത്തിയ വിശകലനങ്ങളിലും സര്‍വേകളിലും കണ്ടെത്തിയത്‌. ഈ സാമൂഹിക ദുരന്തത്തിനെതിരേയുള്ള വലിയൊരു മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ്‌. ഇത്തരമൊരു ചരിത്രദൗത്യമാണു കേരളത്തിലെ ആഭ്യന്തര-വിജിലന്‍സ്‌ വകുപ്പ്‌ ഏറ്റെടുത്തിരിക്കുന്നത്‌. വിജിലന്റ്‌ കേരള എന്നു പേരിട്ട ഈ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പതാകവാഹകര്‍ ജനങ്ങള്‍തന്നെ.
പൊതുസമൂഹവുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍. അഴിമതിയുടെ ദുര്‍ഗന്ധം ജനം കൂടുതലനുഭവിക്കുന്നതും ഈ സ്‌ഥാപനങ്ങളില്‍നിന്നാണ്‌. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ആദ്യകാഹളം മുഴങ്ങേണ്ടതും ഈ കേന്ദ്രങ്ങളില്‍നിന്നാണ്‌. ഓരോ തദ്ദേശസ്‌ഥാപനത്തിന്റെയും ആ തദ്ദേശ സ്‌ഥാപനത്തിന്റെ അധികാരപരിധിയിലുള്ള പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലെയും അഴിമതി തടയുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണു വിജിലന്റ്‌ കേരള ആവിഷ്‌കരിച്ചത്‌.
ലോകചരിത്രത്തിലെ എല്ലാമഹത്തായ നവോത്ഥാനശ്രമങ്ങളും ആരംഭിച്ചതു താഴേത്തട്ടില്‍നിന്നാണ്‌. അതേ മാതൃകയാണു വിജിലന്റ്‌ കേരളയുടെ കാര്യത്തിലും. ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളെ മുന്‍നിര്‍ത്തി അഴിമതിയെന്ന വടവൃക്ഷത്തിന്റെ അടിവേരറുക്കുക എന്നതാണു വിജിലന്റ്‌ കേരളയുടെ ലക്ഷ്യം. നടത്തിയ അഴിമതി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്യുക എന്ന സാധാരണരീതിയില്‍നിന്നു വ്യത്യസ്‌തമായി അഴിമതിക്കായുള്ള ശ്രമത്തെ പോലും തടയുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. ജനങ്ങള്‍ മുന്നില്‍നിന്നു നയിക്കുന്നു, അവര്‍ക്ക്‌ എല്ലാ സഹായവും പിന്തുണയും നല്‍കി വിജിലന്‍സ്‌- പോലീസ്‌ സംവിധാനവും മറ്റു വകുപ്പുകളിലെ ഉദ്യേഗസ്‌ഥരും നിലകൊള്ളുന്നു. പരിപൂര്‍ണമായും ജനകീയ പങ്കാളിത്തമുള്ള ജനകീയ നേതൃത്വമുള്ള അഴിമതിക്കെതിരായ രക്‌തരഹിത വിപ്ലവം- അതാണു വിജിലന്റ്‌ കേരള.
ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തു നൂറുശതമാനം അഴിമതി വിമുക്‌ത പദ്ധതി നടത്തിപ്പും ഭരണ സംവിധാനങ്ങളുമാണു വിജിലന്റ്‌ കേരള നടപ്പിലാകുന്നതിലൂടെ ഉദ്ദേശിക്കുന്നത്‌.

വിജിലന്റ്‌ കേരളയുടെ പ്രവര്‍ത്തനരീതി

ഒരാള്‍ വിജിലന്റ്‌ കേരളയുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചു തന്റെ പ്രശ്‌നം പോസ്‌റ്റു ചെയ്‌താല്‍ രണ്ടും മൂന്നും ഗ്രൂപ്പുകള്‍ പ്രശ്‌നം പരിശോധിക്കുകയും നിശ്‌ചിതസമയപരിധിക്കുള്ളില്‍ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കും. അവര്‍ക്കു പരിഹാരം കാണാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഗ്രൂപ്പ്‌ അഞ്ചിലേക്കു 30 ദിവസം കഴിഞ്ഞു സ്വയമേവ ഓണ്‍ലൈനില്‍ വരുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഗ്രൂപ്പ്‌ 5 പരിഹരിച്ചില്ലെങ്കില്‍ ഗ്രൂപ്പ്‌ ആറു പരിശോധിച്ച്‌ പ്രശ്‌നം 30 ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യും. താന്‍ അവതരിപ്പിച്ച പ്രശ്‌നത്തിന്റെ ഫലം എന്തെന്ന്‌ അറിയാന്‍ കഴിയുന്ന ഏകജാലക സംവിധാനമാണിത്‌. അഴിമതി കണ്ടാല്‍, നേരിട്ടാല്‍ അവയുടെ ഫോട്ടോ, വീഡിയോ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം വിജിലന്റ്‌ കേരള വെബ്‌സൈറ്റില്‍ പോസ്‌റ്റ്‌ ചെയ്‌താല്‍ പ്രശ്‌നപരിഹാരം നിശ്‌ചയമായും സമയപരിധിക്കുള്ളില്‍ സാധ്യമാകും.
വിജിലന്റ്‌ കേരളയില്‍ പങ്കാളിയാകാന്‍ http://vigilantkerala.in എന്ന വെബ്‌സൈറ്റില്‍ ഇമെയിലോ മൊബൈല്‍ നമ്പരോ ഉപയോഗപ്പെടുത്തി അതതു ഗ്രൂപ്പില്‍ ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ്‌.
അഴിമതി വിരുദ്ധപ്രവര്‍ത്തങ്ങള്‍ക്കു സഹായകമാകുന്ന ആശയങ്ങള്‍ രൂപപ്പെടുത്താനും ആന്റി കറപ്‌ഷന്‍ ബെസ്‌റ്റ്‌ പ്രാക്‌ടീസസ്‌ വികസിപ്പിക്കാനും ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച തുടങ്ങാനും തുടരാനുമുള്ള ചര്‍ച്ചാവേദി വെബ്‌സൈറ്റിന്റെ ഭാഗമായുണ്ട്‌.

പൊതുജനങ്ങള്‍ക്കുള്ള ഗുണങ്ങള്‍

വികസനത്തിനും സാമൂഹികസുരക്ഷയ്‌ക്കും വിനിയോഗിക്കുന്ന തുക സമയോചിതമായും ഗുണനിലവാരത്തോടെയും പരമാവധി അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സേവനം ജനങ്ങളില്‍ കൃത്യമായും അഴിമതിരഹിതമായും എത്തുന്നതോടെ ഭരണ നിര്‍വഹണത്തില്‍ പൊതുജനങ്ങള്‍ക്കു കൂടുതല്‍ തൃപ്‌തി ലഭിക്കും.

വകുപ്പുകള്‍ക്കുള്ള ഗുണങ്ങള്‍

ഒരു തദ്ദേശസ്വയംഭരണപ്രദേശത്തെ എല്ലാ വകുപ്പുകളെയും സംബന്ധിച്ച പൊതുജന പ്രശ്‌നങ്ങള്‍ വിജിലന്റ്‌ കേരളയില്‍ പോസ്‌റ്റ്‌ ചെയ്യപ്പെടുന്നതുകൊണ്ടു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top