Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

മസായി നര്‍ത്തകനുമായി പ്രണയത്തിലായി; വിവാഹം കഴിച്ചത്‌ അയാളുടെ മകനെ

mangalam malayalam online newspaper

അനിശ്‌ചിതത്വവും വിചിത്രവുമാണ്‌ മിക്ക പ്രണയങ്ങളും ബ്രിട്ടീഷുകാരി റെബേക്ക ഒബ്രയാന്റെ കാര്യത്തിലും സ്‌ഥിതി വിഭിന്നമല്ല. അല്ലെങ്കില്‍ അത്യാധുനികതയില്‍ ജനിച്ചു ജീവിച്ച ഈ 26 കാരി കെനിയയിലെ പ്രാകൃത മസായി ഗോത്രനര്‍ത്തകനായ ഒരു കശാപ്പുകാരനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌ത ശേഷം ഏറ്റവും ഒടുവില്‍ അയാളുടെ 19 കാരനായ മകന്റെ കുഞ്ഞിനെ പ്രസവിക്കുമോ?

വിഭിന്നമായ ദേശമോ ഭാഷയോ സംസ്‌ക്കാരമോ ഒന്നും പരിഗണിക്കാതെ വിടര്‍ന്ന പ്രണയമായിരുന്നു റബേക്ക ഒബ്രയാന്‍ 26 കാരിയുടേയും 40 കാന്‍ കെനിയന്‍ മസായി വീരന്‍ റെമ്പേസാ ഒലെ കിര്‍കോയയുടെയും. 2012 ല്‍ യുകെയി െനോര്‍വിച്ച്‌ മാഡര്‍ മാര്‍ക്കറ്റ്‌ തീയറ്ററില്‍ സ്വന്തം നൃത്തസംഘത്തിനൊപ്പം എത്തിയ റെമ്പേസേയുടെ നൃത്തം കണ്ട്‌ ആകൃഷ്‌ടയായ റബേക്കയ്‌ക്ക് കെനിയന്‍ നര്‍ത്തകനോട്‌ തോന്നിയ ആരാധന പ്രണയമായി വിടരാന്‍ ഒരു നോട്ടം മാത്രമേ വേണ്ടി വന്നുള്ളൂ.

മൂന്ന്‌ വര്‍ഷം കൊണ്ട്‌ റെമ്പേസയും റെമ്പേസയുടെ മകന്‍ ലോറന്‍സുമായി കെന്റിലെ ഒരു ജിംനേഷ്യം റിസിപ്‌ഷനിസ്‌റ്റായ റബേക്ക പ്രണയത്തിലായി. ഭാര്യയും അഞ്ചു മക്കളുമുള്ള റെമ്പേസയെ വീണ്ടും കാണാനായി ദൂരങ്ങള്‍ താണ്ടി കെനിയയില്‍ എത്തുകയും ചെയ്‌തു. 2012 ഒക്‌ടോബറിലായിരുന്നു റെമ്പേസയും അദ്ദേഹത്തിന്റെ ഒസിലിഗി വാരിയര്‍ ട്രൂപ്പും അവരുടെ പാട്ടും നൃത്തവുമായി എത്തിയത്‌. പരിപാടിയില്‍ റമ്പേസയില്‍ റബേക്ക ആകൃഷ്‌ടയായി. പിന്നീട്‌ ഒരു കൂട്ടുകാരിയെ കാത്ത്‌ നില്‍ക്കുമ്പോള്‍ റെമ്പേസ കടന്നു പോകുകയും ഇരുവരും കണ്ണുകള്‍ കൊണ്ട്‌ കഥ പറയുകയും ചെയ്‌തു. റബേക്കയുടെ ഇംഗ്‌ളീഷ്‌ റമ്പേസെയ്‌ക്കൊ റമ്പേസെയുടെ സവാഹിലി റബേക്കയ്‌ക്കോ അറിയാമായിരുന്നില്ല. എന്നിട്ടും ആംഗ്യങ്ങളും ഭാവങ്ങളും കൊണ്ട്‌ മനസ്സുകള്‍ കൈമാറുക തന്നെ ചെയ്‌തു.

2013 ജനുവരിയിലാണ്‌ റബേക്ക കെനിയയ്‌ക്ക് പോകാന്‍ തീരുമാനിച്ചത്‌. ഒമ്പതാഴ്‌ച നീണ്ടു നിന്ന ട്രിപ്പില്‍ നെയ്‌റോബിയില്‍ നിന്നും കിലോമീറ്ററുകള്‍ മാറി കിസാമസിലെ വൈദ്യൂതിയോ വെള്ളമോ ഇല്ലാത്ത കുടിലില്‍ ഇവര്‍ റെമ്പേസെയുടെ കുടുംബത്തിനൊപ്പം താമസിച്ചു. ഈ കാലയളവിലാണ്‌ ബന്ധം ശക്‌തമായത്‌. പ്രണയത്തിലെ ഹംസമായത്‌ റെമ്പേസെയുടെ അഞ്ചു മക്കളുടെ മാതാവ്‌ ജോയ്‌സിയും. വിദേശ വനിത എന്ന നിലയില്‍ ഗ്രാമവാസികള്‍ ആദ്യം സംശയത്തോടെയാണ്‌ വീക്ഷിച്ചെങ്കിലും ഭാര്യ ജോയ്‌സിയും മക്കളും റെബേക്കയെ സ്‌നേഹത്തോടെ സ്വാഗതം ചെയ്‌തു. ഭക്ഷണവും വെള്ളവും കൊടുക്കുകയും എപ്പോഴും അരികില്‍ ഇരിക്കുകയും ചെയ്‌തു.

കെനിയയില്‍ റെമ്പേസെയുമായുള്ള റബേക്കയുടെ ആദ്യ കാഴ്‌ച തന്നെ ഭാര്യ ജോയ്‌സിക്കൊപ്പമാണ്‌. ഇംഗ്‌ളീഷ്‌ അറിയില്ലാത്ത റെമ്പേസയ്‌്ക്കായി ജോയ്‌സി ആയിരുന്നു പരിഭാഷകയായത്‌. 2013 മാര്‍ച്ചില്‍ റെബേക്ക യുകെയിലേക്ക്‌ മടങ്ങി. സവാഹിലി പഠിക്കാന്‍ കോഴ്‌സിനും ചേര്‍ന്നു. റെമ്പേസയുമായി സ്‌കൈപ്പിലൂടെ സവാഹിലിയില്‍ ആശയവിനിമയം നടത്തുമ്പോഴായിരുന്നു ആദ്യമായി പ്രണയം തുറന്നു പറഞ്ഞത്‌. റെമ്പേസയും താന്‍ പ്രണയിക്കുന്നതായി അറിയിച്ചു.

അഞ്ചിനും 17 നും ഇടയില്‍ അഞ്ചു കുട്ടികളുടെ പിതാവായിരുന്നു ഈ സമയത്ത്‌ റെമ്പേസ. 2013 ല്‍ റെമ്പേസ വീണ്ടും പരിപാടിയുമായി യുകെയില്‍ എത്തിയതോടെ പ്രണയം വീണ്ടും തഴച്ചു. സന്ദര്‍ശനത്തിന്റെ അവസാനദിനം അത്‌ കിടപ്പറയിലേക്കും നീണ്ടു. ഡിസംബറില്‍ റബേക്ക വീണ്ടും കെനിയയിലേക്ക്‌ പറന്നു. ആദ്യ ദിനം തന്നെ റെമ്പേസയുടെ കിടപ്പറയിലേക്കാണ്‌ റബേക്ക പോയത്‌. ജോയ്‌സ് കുട്ടികള്‍ക്കൊപ്പം തങ്ങി. പിന്നീട്‌ റെമ്പേസയ്‌ക്കൊപ്പം കഴിയുമ്പോള്‍ റെമ്പേസയുടെ ഗോത്ര സംസ്‌ക്കാരം മുഴുവനും റെബേക്കയുടെ പ്രിയകരമായി.

പാകം ചെയ്‌തും തുത്തുവാരിയും ഭര്‍ത്താവിനെ നോക്കിയും പ്രാകൃത ജീവിതം നയിക്കുന്നതിനിടയില്‍ വിവാഹം കഴിക്കാന്‍ ആലോചിച്ചു. എന്നാല്‍ ജോയ്‌സി അപ്രതീക്ഷിതമായി മരിച്ചത്‌ എല്ലാം പൊളിച്ചു. ഇത്‌ ശാപമായി കരുതിയ ഗ്രാമീണര്‍ റെമ്പേസയുമായി ഇനി കഴിഞ്ഞാല്‍ കൊല്ലുമെന്ന്‌ വരെ ഭീഷണിപ്പെടുത്തി. ജോയ്‌സിന്റെ മരണത്തിന്‌ കാരണം റബേക്കയാണെന്ന്‌ വരെ പറഞ്ഞു.

എന്നിരുന്നാലും വിവാഹവുമായി മുമ്പോട്ടു പോകാനായിരുന്നു പദ്ധതി. കുടുംബജീവിതത്തില്‍ ആദ്യ കുഞ്ഞിനെ ഗര്‍ഭിണിയായ ശേഷം 2015 ഫെബ്രുവരിയില്‍ റബേക്ക കുഞ്ഞിന്റെ ബ്രിട്ടീഷ്‌ പൗരത്വ കാര്യത്തിനായി ബ്രിട്ടനിലേക്ക്‌ മടങ്ങി. ഇതിനകം ബ്രിട്ടനിലെ കുടുംബത്തിന്റെ പിന്തുണ റബേക്കയ്‌ക്ക് നഷ്‌ടമായി. ആദ്യ പ്രസവത്തിന്‌ പിന്നാലെ ആറാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞ്‌ മരിച്ചു.

കെനിയയിലേക്ക്‌ വീണ്ടും പോയ റെബേക്ക റെമ്പേസയുമായുള്ള ബന്ധം വിഛേദിക്കപ്പെടുന്നതിലേക്കാണ്‌ നീങ്ങി. എന്നാല്‍ ഇതിനകം അയാളുടെ 19 കാരന്‍ മകനുനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ലോറന്‍സുമായി ബന്ധം തുടങ്ങിയിരുന്നു. ഈ ബന്ധവും ശാരീരികമായതോടെ റെബേക്ക വീണ്ടും ഗര്‍ഭിണിയായി. ആഗസ്‌റ്റില്‍ ഗര്‍ഭിണിയായ റബേക്ക കഴിഞ്ഞയാഴ്‌ച യുകെയില്‍ മകന്‍ കിറ്റോയ്‌ക്ക് ജന്മം നല്‍കി. ഇപ്പോള്‍ ലാറന്‍സിനെ യുകെയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top