Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

മാര്‍പാപ്പ തലയില്‍ ചുംബിച്ചു; കുഞ്ഞിന്റെ ബ്രെയിന്‍ട്യൂമര്‍ സൗഖ്യമായി...!!!

mangalam malayalam online newspaper

മതവും ആത്മീയതയും ഓരോരുത്തരുടെ വ്യക്‌തിപരമായ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ വിശ്വാസത്തെയും അത്‌ നല്‍കുന്ന പ്രതീക്ഷകളെയും അങ്ങിനെ തന്നെ വിടാം. ഫ്രാന്‍സിസ്‌ മാര്‍പാപ്പ ചുംബിച്ചതിനെ തുടര്‍ന്ന്‌ പിഞ്ചുകുഞ്ഞ്‌ ബ്രെയിന്‍ ട്യൂമറില്‍ നിന്നും രക്ഷപെട്ടതായി റിപ്പോര്‍ട്ട്‌.

ഇറ്റാലിയന്‍ ദമ്പതികളുടെ ജിയാന്നാ മാസിയാന്റോണിയോ എന്ന പെണ്‍കുഞ്ഞുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജനിച്ച്‌ രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധ കണ്ടെത്തുകയും ചികിത്സ നടത്തുകയും ചെയ്‌തിരുന്നു. ജിയാന്ന രക്ഷപ്പെടുന്ന കാര്യം തന്നെ സംശയമാണ്‌ എന്നായിരുന്നു ഡോക്‌ടര്‍മാര്‍ വീട്ടുകാരോട്‌ പറഞ്ഞിരുന്നത്‌. ജിയാന്നയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചതിന്റെ പിറ്റേന്ന്‌ എഫ്‌ബിഐ യില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുടുംബ സുഹൃത്ത്‌ പോപ്പ്‌ ഫ്രാന്‍സിസിനെ കാണാനുള്ള പ്രത്യേക പാസ്‌ കുടുംബത്തിന്‌ ശരിയാക്കിക്കൊടുത്തു. കുട്ടിയുടെ വിവരമൊന്നും അറിയാത്ത പോപ്പ്‌ സന്ദര്‍ശന വേളയില്‍ കുട്ടിയുടെ അടുത്ത്‌ ഒരു നിമിഷം നില്‍ക്കുകയും ട്യൂമറിന്‌ തൊട്ടടുത്തായി ശിരസില്‍ ചുംബിക്കുകയും ചെയ്‌തു.

രണ്ടു മാസം കഴിഞ്ഞപ്പോള്‍ നടത്തിയ എംആര്‍ഐ സ്‌കാനില്‍ ട്യൂമര്‍ ചുരുങ്ങാന്‍ തുടങ്ങുന്നതായി കണ്ടെത്തി. ഇപ്പോള്‍ ജിയാന്ന രോഗത്തില്‍ നിന്നും പൂര്‍ണ്ണ സൗഖ്യം പ്രാപിച്ചതായിട്ടാണ്‌ പ്രമുഖ ബ്രിട്ടീഷ്‌ മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്‌. കുഞ്ഞിന്റെ രോഗം മാറിയതില്‍ പോപ്പിന്റെ ചുംബനത്തിന്‌ കാര്യമായ പങ്കുണ്ടാകില്ല. പക്ഷേ ആ ചുംബനം തങ്ങള്‍ക്ക്‌ ഒരു പ്രതീക്ഷയും കരുത്തും നല്‍കിയതായി കുടുംബം വിലയിരുത്തുന്നു.

പോപ്പ്‌ ചുംബിച്ചപ്പോള്‍ തങ്ങളുടെ കുഞ്ഞിന്റെ കാര്യത്തില്‍ സ്വര്‍ഗ്ഗീയ ഇടപെടല്‍ ഉണ്ടായതായി കുടുംബം വിശ്വസിക്കുന്നു. വിവരം അറിഞ്ഞ പോപ്പ്‌ താന്‍ ജിയാന്നയെ ചുംബിക്കുന്ന ഒപ്പുവെച്ച ഒരു ചിത്രം കുടുംബത്തിന്‌ അയച്ചു കൊടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top