Last Updated 45 weeks 6 days ago
Ads by Google
26
Wednesday
April 2017

പാക് യുവാവ് 35 കുട്ടികളുടെ പിതാവ്; ലക്ഷ്യം 100 കുട്ടികള്‍

mangalam malayalam online newspaper

ഇസ്ലാമാബാദ്: നൂറ് കുട്ടികളുടെ പിതാവാകാന്‍ തയ്യാറെടുത്ത് പാകിസ്താന്‍ സ്വദേശി. സര്‍ദാര്‍ ജന്‍ മുഹമ്മദ് ഖില്‍ജി എന്ന 46കാരനാണ് നൂറ് കുട്ടികളുടെ പിതാവാകണമെന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്നത്. നിലവില്‍ 35 കുട്ടികളുടെ പിതാവാണ് ഖില്‍ജി. കുടുതല്‍ കുട്ടികളെ സൃഷ്ടിക്കുന്നതിന് നാലാം ഭാര്യയ്ക്കായുള്ള അന്വേഷണത്തില്‍ കൂടിയാണ് ഇയാള്‍.

കൂടുതല്‍ ജീവിത പങ്കാളികളെ കണ്ടെത്തി കൂടുതല്‍ കുട്ടികളുടെ പിതാവാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം. കടുത്ത മതവിശ്വാസി എന്ന നിലയില്‍ പരമാവധി കുട്ടികളെ സൃഷ്ടിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് ഖില്‍ജി വിശ്വസിക്കുന്നു. നിലവില്‍ മൂന്ന് ഭാര്യമാരുണ്ട് ഖില്‍ജിക്ക്. നൂറ് കുട്ടികളെന്ന തന്റെ ലക്ഷ്യത്തിന് മൂന്ന് ഭാര്യമാരും പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്ന് ഖില്‍ജി പറഞ്ഞു.

പാകിസ്താനിലെ മത നിയമപ്രകാരം നാല് ഭാര്യമാര്‍ വവെ അനുവദനീയമാണ്. മുന്‍ ഭാര്യമാരുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവാഹം നടക്കൂ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top