Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായ അധ്യാപികയെ പോലീസ് തെരയുന്നു

mangalam malayalam online newspaper

പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായ അധ്യാപികയെ പോലീസ് തെരയുന്നു. അലക്‌സാണ്ട്രിയ വേര എന്ന 24കാരിയാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഇവര്‍ വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയത്. ടെക്‌സാസില്‍ ഹൂസ്റ്റണിലെ സ്‌റ്റോവാല്‍ മിഡില്‍ സ്‌കൂളിലെ അധ്യാപികയാണ് അലക്‌സാണ്ട്രിയ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം തുടങ്ങിയതെന്ന് അലക്‌സാണ്ട്രിയ വെളിപ്പെടുത്തി. പിന്നീട് വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുകയും ലൈംഗിക ബന്ധം പതിവാകുകയും ചെയ്തു. ഇംീഷ് അധ്യാപികയാണ് അലക്‌സാണ്ട്രിയ. വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ക്കും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും തങ്ങളുടെ ബന്ധത്തിന് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അലക്‌സാണ്ട്രിയ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്് തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അലക്‌സാണ്ട്രിയയെ നിര്‍ബന്ധിത ലീവില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അലക്‌സാണ്ട്രിയയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top