Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ലൈംഗികത നിഷേധിച്ചു; ഭാര്യയെ ഭര്‍ത്താവ്‌ കൊന്നു

mangalam malayalam online newspaper

ആഗ്ര: ലൈംഗികത നിഷേധിച്ചതിന്‌ ഭര്‍ത്താവ്‌ ഭാര്യയെ കൊന്നു. ഞായറാഴ്‌ച മതുരയില്‍ നടന്ന സംഭവത്തില്‍ ബിര്‍ജു എന്നയാള്‍ ഭാര്യ ഹീരാദേവിയെയാണ്‌ കൊലപ്പെടുത്തിയത്‌ ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

ആദ്യഭാര്യ രണ്ടു വര്‍ഷം മുമ്പ്‌ മരിച്ചതിനെ തുടര്‍ന്നാണ്‌ ബിര്‍ജു ഹീരാദേവിയെ വിവാഹം കഴിച്ചത്‌. കുട്ടികള്‍ വേണമെന്ന്‌ താല്‍പ്പര്യമുള്ള ബിര്‍ജുവിനെ ഭാര്യ തൊടാന്‍ പോലും അനുവദിച്ചിരുന്നില്ല. തുടര്‍ച്ചയായി നിരാശപ്പെടേണ്ട സാഹചര്യം വന്നതോടെ ബിര്‍ജു ഒടുവില്‍ ഭാര്യയെ കൊന്ന്‌ പൊട്ടക്കിണറ്റില്‍ ഇടുകയായിരുന്നു.

ഹീരയെ കാണാതായതോടെ സഹോദരി പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ സംഭവം വെളിയില്‍ വന്നത്‌. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ബിര്‍ജു പോലീസിനോട്‌ എല്ലാം തുറന്നു പറഞ്ഞു. പോലീസ്‌ പിന്നീട്‌ ഹീരാദേവിയുടെ ശരീരം കണ്ടെടുക്കുകയും പോസ്‌റ്റുമാര്‍ട്ടത്തിനായി അയയ്‌ക്കുകയും ചെയ്‌തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top