Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

വേലിചാട്ടക്കാര്‍ക്ക്‌ ഒത്തുചേരാന്‍ ഒരു രഹസ്യദ്വീപ്‌

mangalam malayalam online newspaper

വൈവാഹിക ബന്ധങ്ങള്‍ക്ക്‌ മൂല്യം കല്‍പ്പിക്കാത്തവര്‍ക്കും ലൈംഗിക സ്വാതന്ത്ര്യത്തിനു പ്രാമുഖ്യം നല്‍കുന്നവര്‍ക്കും പങ്കാളികളറിയാതെ കാമുകിമാരുമായി ഒത്തുചേരാന്‍ ഇംഗ്‌ളണ്ടില്‍ ഒരു രഹസ്യ ദ്വീപ്‌. വേലിചാട്ട പ്രവണതയുള്ള പങ്കാളികളെ ലക്ഷ്യമിട്ട്‌ ഇംഗ്‌ളണ്ടിന്റെ ദക്ഷിണ തീരത്ത്‌ ദ്വീപുകള്‍ വാഗ്‌ദാനം ചെയ്യുന്നത്‌ ഇല്ലിസിറ്റ്‌ എന്‍കൗണ്ടര്‍ എന്ന ഡേറ്റിംഗ്‌ വെബ്‌സൈറ്റാണ്‌.

പങ്കാളിയെ വഞ്ചിക്കാന്‍ പ്രവണതയുള്ള വിവാഹിതര്‍ക്ക്‌ വേണ്ടിയാണ്‌ സൈറ്റ്‌. സൈറ്റ്‌ വഴി ഇടപാടുകാര്‍ക്ക്‌ ദ്വീപില്‍ ഇടം വാങ്ങാം. പോര്‍ട്ട്‌സ്മൗത്ത്‌ തീരത്ത്‌ നിന്നും 100 മൈല്‍ അകലെ മാറിയാണ്‌ ഈ ദ്വീപ്‌. എന്നിരുന്നാലും എവിടേയ്‌ക്കാണ്‌ നിങ്ങള്‍ പോകുന്നതെന്ന്‌ നിങ്ങളല്ലാതെ മറ്റാര്‍ക്കും അറിയാനും കഴിയില്ല. ഈ പ്രദേശത്തേക്ക്‌ ഹെലികോപ്‌ടറില്‍ മാത്രമാണ്‌ ഇവിടേയ്‌ക്ക് യാത്ര ചെയ്യാനാകുക. ഇവിടെ ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

കഴിഞ്ഞ മുപ്പത്‌ ദിവസങ്ങള്‍ക്കുള്ളില്‍ സൈറ്റില്‍ 10 ലക്ഷം പേര്‍ വന്നതായി ഇല്ലിസിറ്റ്‌ എന്‍ കൗണ്ടര്‍ പറയുന്നു. ഇല്ലിസിറ്റ്‌ എന്‍കൗണ്ടറിന്റെ സ്വന്തം ഗവേഷണത്തില്‍ അനധികൃത ബന്ധം തേടി സൈറ്റില്‍ എത്തുന്നതില്‍ 58 ശതമാനവും പുരുഷന്മാരാണ്‌. 40 ശതമാനം സ്‌ത്രീകളുമുണ്ട്‌. എന്നിരുന്നാലും 65 ശതമാനം സ്‌ത്രീകളും തേടുന്നത്‌ അര്‍ത്ഥതലങ്ങളുള്ള ബന്ധം തന്നെയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top