Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

തെരുവില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ യുവതി നിന്ന നില്‍പ്പില്‍ പ്രസവിച്ചു

mangalam malayalam online newspaper

ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍ തെരുവില്‍ അനേകം നാട്ടുകാരും ക്യാമറകളും നോക്കി നില്‍ക്കേ യുവതി പ്രസവിക്കുന്നതിന്റെ ദൃശ്യം വൈറലാകുന്നു. ചൈനയില്‍ നിന്നും അപ്‌ലോഡ്‌ ചെയ്യപ്പെട്ടിട്ടുള്ള വീഡിയോയില്‍ നിന്ന നില്‍പ്പില്‍ ഗര്‍ഭിണി പ്രസവിക്കുന്ന ദൃശ്യമാണുള്ളത്‌. ബുദ്ധിമുട്ട്‌ കണ്ട്‌ ഇവരെ സഹായിക്കാന്‍ ഓടിയെത്തിയവര്‍ പിടിക്കുമ്പോഴേയ്‌ക്ക് സംഗതി നടന്നുകഴിഞ്ഞു.

വളരെ തിരക്കേറിയ റോഡിലാണ്‌ പ്രസവം നടക്കുന്നത്‌. സഹായത്തിനായി എത്തിയ ഒരു വഴിപോക്കന്‍ തുണികൊണ്ട്‌ ചുറ്റിപ്പിടിച്ചത്‌ മാത്രമായിരുന്നു മറ. ചൈനയിലെ ടോണ്‍ഗ്രന്‍ നഗരത്തില്‍ നിന്നുള്ള കാഴ്‌ചയില്‍ കുഞ്ഞ്‌ കരയുന്നതും പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാന്‍ നഴ്‌സ് കത്രികയ്‌ക്കായി സഹായിക്കാന്‍ ഓടിയെത്തിയവരിലെ ഒരു നഴ്‌സ് ഉച്ചത്തില്‍ വിളിച്ചുകൂവുന്നതുമെല്ലാം ടെലിവിഷന്‍ ഫൂട്ടേജില്‍ വ്യക്‌തം.

വഴിപോക്കരില്‍ ഒരാള്‍ പകര്‍ത്തുകയും അപ്‌ലോഡ്‌ ചെയ്യുകയും ചെയ്‌ത സിസിടിവി ഫൂട്ടേജിന്‌ അഞ്ചു മണിക്കൂറിനുള്ളില്‍ 120,000 കാഴ്‌ചക്കാരാണ്‌ ഉണ്ടായത്‌. സംഭവം ഈമാസം രണ്ടാം തവണയാണ്‌ ഉണ്ടാകുന്നത്‌. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ബസ്‌ സ്‌റ്റോപ്പില്‍ പ്രസവം നടന്നതും കുഞ്ഞിനെ വഴിപോക്കന്‍ തന്റെ ഷര്‍ട്ടൂരി പൊതിഞ്ഞതും ഈ മാസം ആദ്യം വാര്‍ത്തയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top