Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

പരേതാത്മാക്കളെ കൊള്ളയടിക്കാനിറങ്ങി ശവക്കല്ലറയില്‍ കുടുങ്ങി

mangalam malayalam online newspaper

സ്വര്‍ണം ധരിച്ച് ശവക്കുഴിയിലും സമാധാനമായി ഉറങ്ങാമെന്ന് കരുതേണ്ട. തുര്‍ക്കിയില്‍ മൃതദേഹത്തിന്റെ സ്വര്‍ണപ്പല്ല് മോഷ്ടിക്കാന്‍ ശവക്കല്ലറയിലേക്ക് തുരങ്കമുണ്ടാക്കിയ കൗമാരക്കാരന്‍ കുഴിയില്‍ കുടുങ്ങി. കല്ലറയുടെ സ്ലാബിന് അരികിലൂടെയാണ് സിറിയന്‍ വംശജനായ പയ്യന്‍ തുരങ്കമുണ്ടാക്കിയത്. എന്നാല്‍ പണിക്കിടെ തുരങ്കത്തിന്റെ മണ്ണിടിഞ്ഞ് ഇയാള്‍ കുഴിയില്‍പെട്ടു. ഇസ്താംബുളിലെ ഒരു സെമിത്തേരിയിലാണ് സംഭവം.

പതിനാറുകാരനായ കൗമാരക്കാരനാണ് സ്വയം കുഴിച്ച കുഴിയില്‍ കുടുങ്ങിയത്. അടക്കം ചെയ്ത മൃതദേഹങ്ങളില്‍ സ്വര്‍ണ പല്ലോ സ്വര്‍ണാഭരണങ്ങളോ എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയാണ് ഇയാള്‍ കല്ലറ തുറന്നത്. എന്നാല്‍ മണ്ണിടിഞ്ഞതോടെ പരസഹായത്തിനായി അപേക്ഷിക്കുകയല്ലാതെ മറ്റ് നിര്‍വാഹമില്ലായിരുന്നു. സെമിത്തേരിക്ക് സമീപത്തുകൂടി പോയ പോലീസ് പട്രോളിംഗ് ടീമാണ് യുവാവിന്റെ നിലവിളി കേട്ട് എത്തി ഇയാളെ പുറത്തെത്തിച്ചത്.

തന്നെ രക്ഷിക്കാന്‍ എത്തിയത് പോലീസ് ആണെന്ന് വ്യക്തമായതോടെ ഇയാള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ച ഉടന്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സിറിയയില്‍ നിന്ന് കുടിയേറിയ അഭയാര്‍ത്ഥിയാണ് താനെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തി. കുടുംബാംഗങ്ങള്‍ സിറിയയില്‍ തന്നെയാണുള്ളതെന്നും പയ്യന്‍ വെളിപ്പെടുത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top