Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

വികസനം പേടി; നഗ്നക്‌ളബ്ബിന്‌ ഒളിഞ്ഞുനോട്ട ഭീഷണി

mangalam malayalam online newspaper

കൂടുതല്‍ മെച്ചപ്പെടുത്തുന്ന വികസനം ഇഷ്‌ടപ്പെടാത്ത ആരുണ്ട്‌? എന്നാല്‍ യുകെയിലെ സറേ വൈറ്റ്‌ ലീഫ്‌ ക്‌ളബ്ബിലെ പ്രകൃതിജീവികള്‍ക്ക്‌ ഇതത്ര പിടിക്കുന്നില്ല. മരങ്ങളും പച്ചപ്പുകളും നിറഞ്ഞ്‌ സര്‍വോപരി വസ്‌ത്രങ്ങള്‍ പോലും അലോസരപ്പെടുത്താതെയുള്ള ക്‌ളബ്ബ്‌ അംഗങ്ങളുടെ പരിപൂര്‍ണ്ണ നഗ്നതയിലുള്ള വിഹാരത്തിന്‌ പുതിയതായി അനുവദിക്കപ്പെട്ടിട്ടുള്ള കെട്ടിട സമുച്ചയങ്ങള്‍ ഭീഷണിയാകുമോ എന്ന്‌ അംഗങ്ങള്‍ക്ക്‌ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്‌.

തുറന്ന ഇടങ്ങളില്‍ അംഗങ്ങള്‍ക്ക്‌ വിവസ്‌ത്രരായി എന്തും ചെയ്യാന്‍ അനുവദിക്കുന്ന ക്‌ളബ്ബിന്റെ സമീപ പ്രദേശത്തായി 36 ഫ്‌ളാറ്റുകളും 40 പാര്‍ക്കിംഗ്‌ ഏരിയകളും സൃഷ്‌ടിക്കാനുള്ള ടാന്റ്‌ ബ്രിഡ്‌ജ് ജില്ലാ കൗണ്‍സില്‍ തീരുമാനമാണ്‌ തിരിച്ചടി. നഗ്നമായി ടെന്നീസ്‌ കളിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിന്‌ മേലുള്ള പാരയായി മാറുമോ എന്നാണ്‌ ആശങ്ക. ഉയരുന്ന കെട്ടിടത്തില്‍ താമസം അനുവദിക്കുന്നതോടെ ക്‌ളബ്ബിന്റെ പ്രോപ്പര്‍ട്ടിയുടെ ഒരു മൂലയിലുള്ള ടെന്നീസ്‌ ഗ്രൗണ്ട്‌ പൂര്‍ണ്ണമായും താമസക്കാര്‍ക്ക്‌ കാണാനാകും എന്നാണ്‌ പേടി.

പുലര്‍ച്ചെയും വൈകിട്ടുമായി ഇവിടെ ക്‌ളബ്ബ്‌ അംഗങ്ങള്‍ തുണിയില്ലാതെ ഏര്‍പ്പെടുന്ന ടെന്നീസ്‌ മത്സരത്തിലേക്ക്‌ വിരുതന്മാര്‍ ഒളിഞ്ഞുനോക്കാന്‍ ഇടയാകുമോ എന്നാണ്‌ പ്രധാന ആശങ്ക. സറേ വൈറ്റ്‌ ലീഫിലെ ക്‌ളബ്ബില്‍ പ്രകൃതിജീവിതം ഇഷ്‌ടപ്പെട്ട്‌ നഗ്നത ആസ്വദിക്കുന്ന 300 ലധികം അംഗങ്ങളുണ്ട്‌. ക്‌ളബ്ബിന്റെ ഔട്ട്‌ഡോര്‍ പൂളില്‍ ഇവര്‍ നഗ്നമായി തന്നെ ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്‌മിന്റണ്‍, ബൗളിംഗ്‌, ടെന്നീസ്‌ തുടങ്ങിയ ഗെയിമുകളില്‍ ഏര്‍പ്പെടുകയും ചിലപ്പോഴെല്ലാം ഒന്നാന്തരം നിശാപാര്‍ട്ടി നടത്തുകയും ചെയ്യും.

കെട്ടിടം ഉയര്‍ന്നാല്‍ ഉയരക്കാഴ്‌ച ടെന്നീസ്‌ കോര്‍ട്ട്‌ ഏതാണ്ടു പൂര്‍ണ്ണമായി തന്നെ ദൃശ്യമാകും. നാച്യുറലിസ്‌റ്റ് ക്‌ളബ്ബ്‌ ഇതുവരെ അയല്‍ക്കാര്‍ക്ക്‌ സമാധാനത്തിന്റെ സ്വര്‍ഗ്ഗമായിരുന്നെങ്കിലും വികസനം തങ്ങളുടെ നഗ്ന സത്യത്തിലേക്കുള്ള ഒളിഞ്ഞു നോട്ടമായി മാറുമോ എന്നാണ്‌ പേടി. പദ്ധതിയുമായി കൗണ്‍സില്‍ മുമ്പോട്ടു പോയാല്‍ ഗ്രൗണ്ടിന്‌ ചുറ്റും ആവശ്യമെങ്കില്‍ ഫ്രോസ്‌റ്റഡ്‌ ഗ്‌ളാസ്സ്‌ ഉപയോഗിച്ച്‌ മറ തീര്‍ക്കുമെന്ന്‌ ക്‌ളബ്ബ്‌ ഡയറക്‌ടര്‍മാര്‍ പറയുന്നു. അതേസമയം നഗ്നക്‌ളബ്ബ്‌ ഒളിഞ്ഞു നോട്ട ഭീഷണി നേരിടുന്നത്‌ ഇതാദ്യമല്ല. 167 ഫ്‌ളാറ്റുകളുടെ ഒരു കെട്ടിടസമുച്ചയത്തിന്‌ 2011 ല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ പണി തുടങ്ങാനായിട്ടില്ലെന്ന്‌ മാത്രം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top