Last Updated 45 weeks 6 days ago
Ads by Google
27
Thursday
April 2017

ഭര്‍ത്താവിന്റെ വേലിചാട്ടം; വഴിയില്‍ കൂറ്റന്‍ ബോര്‍ഡ്‌ വെച്ചു ഭാര്യയുടെ പരസ്യം

mangalam malayalam online newspaper

ഷെഫീല്‍ഡ്‌: കല്യാണം കഴിച്ചിട്ടും വേലിചാടിയാല്‍ ചിലപ്പോള്‍ ഇങ്ങിനെയിരിക്കും. യു കെ യില്‍ കണവന്റെ വഴിവിട്ടബന്ധം കണ്ടെത്തിയ ഭാര്യ പ്രതികാരം ചെയ്‌തത്‌ ഭര്‍ത്താവിന്റെ കൊള്ളരുതായ്‌ക കുറിച്ച കൂറ്റന്‍ ബോര്‍ഡ്‌ വഴിയരികില്‍ സ്‌ഥാപിച്ച്‌. തിരക്കേറിയ പാതയോരത്ത്‌ രായ്‌ക്കു രാമാനം 15 അടി നീളവും 10 അടി വീതിയുമുള്ള കൂറ്റന്‍ ബോര്‍ഡ്‌ വെച്ചത്‌ ഷെഫീല്‍ഡിലെ ലിസ എന്ന്‌ പേരുള്ള ഭാര്യയായിരുന്നു.

വണ്ടിയോടിച്ചു വരുമ്പോള്‍ ഭര്‍ത്താവ്‌ പോളിന്‌ കാണാന്‍ കഴിയുന്ന വിധമായിരുന്നു ബോര്‍ഡ്‌ സ്‌ഥാപിച്ചിരുന്നത്‌. തിരക്കേറിയ ഷെഫീല്‍ഡ്‌ പാര്‍ക്ക്‌വേയ്‌ക്ക് സമീപം സൗത്ത്‌ യോര്‍ക്ക്‌ഷെറിലേക്കുള്ള പ്രധാന പാതകളില്‍ ഒന്നായതിനാല്‍ ആയിര കണക്കിന്‌ മറ്റു യാത്രക്കാരും പോളിന്റെ വഞ്ചന അറിഞ്ഞു. 'എന്റെ വഞ്ചകനായ ഭര്‍ത്താവ്‌ പോളിന്‌, നിങ്ങള്‍ പരസ്‌പരപൂരകമായിരിക്കട്ടെ. ഡ്രൈവിംഗ്‌ നന്നായി നടക്കട്ടെ. വീട്ടില്‍ വരുമ്പോള്‍ ഞാന്‍ പാട്ടിന്‌ പോകുമെന്ന്‌ മാത്രം.' ബോര്‍ഡില്‍ ഇങ്ങിനെയാണ്‌ കുറിച്ചിരിക്കുന്നത്‌.

ചൊവ്വാഴ്‌ച രാത്രിയിലയിരുന്നു ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടത്‌. എന്തായാലും സംഗതി ഉദ്ദേശിച്ചത്‌ പോലെ തന്നെ ഏറ്റു. വഴിയെ പോയവരെല്ലാം കണ്ടതിന്‌ പിന്നാലെ ട്വിറ്ററിലും ഇപ്പോള്‍ ബോര്‍ഡിന്‌ വലിയ പ്രതികരണം ഉണ്ടായതോടെ നാട്ടുകാര്‍ മുഴുവനും ഇപ്പോള്‍ ലിസയുടെ ബോര്‍ഡ്‌ ആസ്വദിക്കുകയാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top