Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

കാമുകനെ കൊന്നു തിന്നവന്‌ പുരുഷ പങ്കാളിയെ വേണം...!

mangalam malayalam online newspaper

പ്രണയിക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്‌? അതു തന്നെയാണ്‌ കാമുകനെ കൊലപ്പെടുത്തി ഭക്ഷിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന്‍ ലൂക്കാ മാഗ്‌നോട്ടയുടെ പ്രശ്‌നവും. പുറത്ത്‌ വരുമ്പോള്‍ പ്രണയിക്കാനും പങ്കുവെയ്‌ക്കാനുമായി തനിക്ക്‌ ഒരു കാമുകനെ വേണമെന്ന്‌ പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്‌ ലൂക്കാ.

മുന്‍ ഗേ പോണ്‍ നടന്‍ കൂടിയായ മാഗ്‌നോട്ട കാമുകനും പങ്കാളിയുമായിരുന്ന ജുന്‍ ലിന്‍ എന്ന എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ഭക്ഷണത്തിന്‌ ഇരയാക്കി എന്ന കുറ്റത്തിനാണ്‌ തടവ്‌ അനുഭവിക്കുന്നത്‌. ജൂന്‍ ലിനെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്നത്‌ സ്വയം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു.

കാലുകളും കൈകളും വെട്ടിയെടുത്ത്‌ ഒരു പ്രൈമറി സ്‌കൂളിനും രാഷ്‌ട്രീയക്കാര്‍ക്കും അയച്ചു കൊടുക്കുകയും ചെയ്‌തു. എന്നാല്‍ ഇപ്പോള്‍ ലൂക്കിന്‌ വീണ്ടും പ്രണയം ഉദിച്ചിരിക്കുകയാണ്‌. ഇതിന്റെ ഭാഗമായി കനേഡിയന്‍ വെബ്‌സൈറ്റായ ഇന്‍മേറ്റ്‌സ് കണക്‌ട് എന്ന വെബ്‌സൈറ്റില്‍ പ്ര?ഫൈല്‍ സൃഷ്‌ടിക്കാന്‍ സമ്മതിക്കുകയും ചെയ്‌തു.

മാഗ്‌നോട്ട, മുന്‍ വേശ്യ, ഒറ്റയായ 28-38 വയസ്സിനിടയില്‍ പ്രായമുള്ള വെളുത്തു തുടുത്ത ശരീരസൗന്ദര്യമുള്ള സുന്ദരന്മാരെ നോക്കുന്നു. വിശ്വസ്‌തത, വിദ്യാഭ്യാസം എന്നിവ വേണം. സുദീര്‍ഘ ബന്ധത്തിനായി സാമ്പത്തികമായും, വൈകാരികമായും സ്‌ഥിരതയുള്ളവര്‍ക്കാണ്‌ മുന്‍ഗണനയെന്നും പരസ്യത്തില്‍ പറയുന്നു. അതേസമയം തന്റെ കുറ്റകൃത്യ പശ്‌ചാത്തലത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. 2012 ല്‍ ബെര്‍ലിന്‍ കഫേയില്‍ വെച്ചാണ്‌ മാഗ്‌നോട്ട അറസ്‌റ്റ് ചെയ്യപ്പെടുന്നത്‌. ശിക്ഷിക്കപ്പെട്ട്‌ 25 പൂര്‍ത്തിയാകുന്ന 2035 ലേ മാഗ്‌നോട്ടയ്‌ക്ക് പരോള്‍ ലഭിക്കുകയുള്ളൂ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top