Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സ്‌ഥിരം കസ്‌റ്റമര്‍ക്ക്‌ വെയ്‌റ്റര്‍ സ്വന്തം കിഡ്‌നി ദാനം ചെയ്‌തു...!

mangalam malayalam online newspaper

സൗന്ദര്യം യഥാര്‍ത്ഥത്തില്‍ വേണ്ടത്‌ ശരീരത്തിലാണോ മനസ്സിലാണോ? ഈ ചോദ്യത്തിന്‌ ഉത്തരമാണ്‌ ജോര്‍ജ്‌ജിയക്കാരി റോസ്‌വെല്ലിലെ ഹൂട്ടേഴ്‌സ് വെയ്‌ട്രസ്‌ മരിയാനാ ടോളെന്റീനോ. ശരീരവും മനസ്സും ഒരുപോലെ സൗന്ദര്യമാര്‍ന്ന ഈ 18 കാരി അടുത്തിടെ ചെയ്‌ത ജീവകാരുണ്യപ്രവര്‍ത്തി ഏവരേയും ഞെട്ടിച്ചു. റസ്‌റ്റോറന്റിലെ സ്‌ഥിരം കസ്‌റ്റമറായ ഡോണ്‍ തോമസ്‌ എന്ന വൃദ്ധന്‌ കിഡ്‌നി ദാനം ചെയ്‌തു.

തൊഴിലിനപ്പുറത്ത്‌ ഒരു പരിചയവും ഡോണുമായി മരിയാനയ്‌ക്കില്ല. എന്നിട്ടും കാന്‍സര്‍ ബാധയെ തുടര്‍ന്ന്‌ രണ്ടു കിഡ്‌നിയും തകരാറിലായ തോമസിന്‌ ജീവിതം നീട്ടി നല്‍കാന്‍ മരിയാന തീരുമാനിക്കുകയായിരുന്നു. രണ്ടുപേരും ഞായറാഴ്‌ച ശസ്‌ത്രക്രി പൂര്‍ത്തിയാക്കി സാധാരണ നിലയിലേക്ക്‌ മടങ്ങി വരികയാണ്‌. നേരത്തേ വിഭാര്യനാകുകയും രണ്ടു മക്കളുടെ പിതാവുമാണ്‌ ഡോണ്‍ തോമസ്‌. ഒരിക്കല്‍ റെസ്‌റ്റോറന്റില്‍ വെച്ചുള്ള സംസാരത്തിനിടയില്‍ തന്റെ കിഡ്‌നി വേണോ എന്ന്‌ മരിയാന തോമസിനോട്‌ ചോദിക്കുകയും ഇയാള്‍ വേണമെന്ന്‌ പറയുകയുമായിരുന്നു.

തന്റെ മുത്തശ്ശിയോടുള്ള ആദരമാണ്‌ ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്നാണ്‌ ഇതിന്‌ മരിയാനയുടെ വിശദീകരണം. മുത്തശ്ശിക്ക്‌ വേണ്ടി തനിക്ക്‌ ഒന്നും ചെയ്യാനായില്ല. തന്റെ പ്രവര്‍ത്തികൊണ്ട്‌ ഡോണിന്‌ രണ്ടു വര്‍ഷം കൂടി ആയുസ്‌ നീട്ടി കിട്ടുമെങ്കില്‍ അത്‌ തനിക്ക്‌ സന്തോഷം നല്‍കുമെന്നും മരിയാന പറഞ്ഞു. തന്റെ പാതി താന്‍ ചെയ്‌തു. ഇനി ഡോണിന്റെ ജീവന്‍ സൂക്ഷിക്കുക എന്നത്‌ ദൈവത്തിന്റെ പാതി യാണെന്നാണ്‌ സ്വന്തം പ്രവര്‍ത്തിയെക്കുറിച്ച്‌ മരിയാനയുടെ ഫിലോസഫി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top