Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

15 വര്‍ഷമായി ശിവക്ഷേത്രത്തില്‍ നാഗം പതിവായി പൂജയ്‌ക്കെത്തുന്നു...!

mangalam malayalam online newspaper

വിശ്വസിച്ചാലും ഇല്ലെങ്കിലും ആത്മീയതയുമായി ബന്ധപ്പെട്ട്‌ ഒട്ടേറെ കൗതുകങ്ങളുടെ നാടാണ്‌ ഇന്ത്യയെന്ന്‌ ആര്‍ക്കാണ്‌അറിയാന്‍ വയ്യാത്തത്‌. ഇത്തവണ അത്ഭുതം കൊണ്ട്‌ വാ പൊളിപ്പിക്കുന്നത്‌ ഉത്തര്‍പ്രദേശിലെ ആഗ്രയാണ്‌. ശിവക്ഷേത്രത്തില്‍ ഭക്‌തര്‍ക്കൊപ്പം ദിവസേനെ പാമ്പ്‌ പൂജയ്‌ക്കായി എത്തുന്നത്രേ.

ആഗ്രയിലെ സാലേമാബാദിലെ നാട്ടുകാര്‍ക്ക്‌ ഈ അനുഭവം 15 വര്‍ഷമായി പരിചയമാണ്‌. ദിവസവും നടക്കുന്ന പൂജയില്‍ പങ്കെടുത്ത ശേഷമാണ്‌ പാമ്പ്‌ മടങ്ങുന്നത്‌. എല്ലാ ദിവസവും അഞ്ചു മണിക്കൂര്‍ നീളുന്ന പൂജയ്‌ക്ക് ശേഷം പാമ്പിനെ കാണാതാകുമെന്നാണ്‌ വിശ്വാസികളായി എത്തുന്ന നാട്ടുകാര്‍ പറയുന്നത്‌.

പുലര്‍ച്ചെ തുടങ്ങുന്ന പൂജയില്‍ ഭക്‌തര്‍ പങ്കെടുത്തു പത്തു മണിയോടെ നാഗം സ്‌ഥലത്തെത്തും. ഇഴഞ്ഞ്‌ വിഗ്രഹത്തിനരികിലേക്ക്‌ എത്തുന്ന പാമ്പ്‌ ശിവലിംഗത്തിന്‌ സമീപത്തായി ചെലവഴിച്ച്‌ അഞ്ചു മണിക്കൂറിന്‌ ശേഷം ഉച്ചകഴിഞ്ഞ്‌ 3 മണിയോടെ അപ്രത്യക്ഷമാകും. ഈ സമയത്ത്‌ ആരും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ല. ശിവന്റെ അവതാരമാണെന്ന വിശ്വാസത്തെ തുടര്‍ന്ന്‌ ഈ നാഗത്തെ ആരും ഉപദ്രവിക്കാറില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top