Last Updated 1 year 10 weeks ago
Ads by Google
19
Saturday
August 2017

തീകൊളുത്തി, കാറിടിപ്പിച്ചു, പാലത്തില്‍ നിന്ന്‌ ചാടിയ യുവതിയുടെ ആത്മഹത്യ ശ്രമം പരാജയപ്പെട്ടു

mangalam malayalam online newspaper

കാറോടിക്കുന്നതിനിടെ ആത്മഹത്യ ചെയ്യാന്‍ സ്വയം തീകൊളുത്തിയ ശേഷം കാറിപ്പിക്കുകയും തുടര്‍ന്ന്‌ പാലത്തില്‍ നിന്ന്‌ ചാടുകയും ചെയ്‌ത യുവതി പരുക്കുകളോടെ രക്ഷപെട്ടു. അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡിലാണ്‌ സംഭവം. മേരി ഗവെന്‍ന്ദ എന്ന യുവതിയാണ്‌ വ്യത്യസ്‌തമായ ആത്മഹത്യ ശ്രമം നടത്തി ദൃക്‌സാക്ഷികളെ ഞെട്ടിച്ചത്‌.

കാറോടിച്ച്‌ പോകുന്നതിനിടെ സ്വയം തീകൊളുത്തിയെങ്കിലും ഉദ്യമം വിജയിക്കാഞ്ഞതിനെ തുടര്‍ന്ന്‌ കാറിടിപ്പിക്കുകയും ഇതിന്‌ പിന്നാലെ വാഷിംഗ്‌ടണ്‍-ജെഫേഴ്‌സണ്‍ സ്‌ട്രീറ്റ്‌ പാലത്തില്‍ നിന്ന്‌ ചാടുകയുമായിരുന്നു. യുവതിയുടെ സാഹസികമായ ആത്മഹത്യ ശ്രമത്തിന്‌ ദൃക്‌സാക്ഷിയായ എറിക്‌ എന്നയാള്‍ എമര്‍ജന്‍സി സര്‍വീസിന്റെ സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ സംഭവം നടന്നത്‌.

ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമായി തീ കൊളുത്തിയ ശേഷം യുവതി കാറോടിച്ച്‌ പോകുന്നത്‌ നിരവധി പേരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ തീയണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ യുവതി കാര്‍ ഇടിപ്പിച്ചത്‌. തുടര്‍ന്ന്‌ കാറില്‍ നിന്നറങ്ങി വന്ന യുവതി ദൃക്‌സാക്ഷികള്‍ക്ക്‌ ഇടപെടാന്‍ കഴിയുന്നതിന്‌ മുന്നേ പാലത്തില്‍ നിന്ന്‌ താഴേക്ക്‌ ചാടുകയായിരുന്നു. ഒരിക്കലും പരാജയപ്പെടരുതെന്ന്‌ ഉറച്ച്‌ മൂന്ന്‌ വ്യത്യസ്‌തമായ രീതികള്‍ പരീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ട യുവതി ഇപ്പോള്‍ സ്‌പ്രിങ്‌ഫീല്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top