Last Updated 41 weeks 21 hours ago
Ads by Google
24
Friday
March 2017

അനിയന്ത്രിത ഉറക്കം; ബ്രിട്ടീഷ്‌ യുവതി ഉറങ്ങുന്നത്‌ ദിവസം 22 മണിക്കൂര്‍

mangalam malayalam online newspaper

അനിയന്ത്രിത ഉറക്കമെന്ന രോഗം പിടിപെട്ടതിനെ തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ യുവതി ദിവസം ഉറങ്ങുന്നത്‌ 22 മണിക്കൂറുകള്‍. ഉറക്കം സംബന്ധിച്ച ശാരീരിക തകരാറുള്ള 20 കാരി ബെത്ത്‌ ഗുഡിയറിനാണ്‌ ഈ അവസ്‌ഥ. ചിലപ്പോഴൊക്കെ ആഴ്‌ചകളോളം ഇവര്‍ക്ക്‌ ഈ അവസ്‌ഥയുണ്ടാകാറുണ്ടത്രേ. ഗ്രേറ്റര്‍ മാഞ്ചസ്‌റ്ററില്‍ മാതാവിനൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ കുഴപ്പിക്കുന്നത്‌ ക്‌ളെയിന്‍ ലെവിന്‍ സിന്‍ഡ്രോം അല്ലെങ്കില്‍ സ്‌ളീപ്പിംഗ്‌ ബ്യൂട്ടി സിന്‍ഡ്രോം എന്നൊക്കെ പേരുള്ള രോഗമാണ്‌.

ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ്‌ ഉണര്‍ന്നിരിക്കുന്നതെങ്കിലും മുന്‍ കൂട്ടി തീരുമാനിച്ച കാര്യങ്ങളെല്ലാം പാതി മയക്കത്തില്‍ തന്നെ ചെയ്യും. വെള്ളം കുടിക്കുക, ബാത്ത്‌റൂമില്‍ പോകുക തുടങ്ങി ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യും. എന്നാല്‍ എങ്ങാനും ഉയര്‍ന്നാലോ നേരത്തേ ചെയ്‌ത കാര്യത്തെക്കുറിച്ച്‌ ഓര്‍മ്മപോലും കാണില്ല. ഈ അസുഖത്തിന്റെ സാഹചര്യത്തില്‍ വീട്ടിലായാലും പുറത്തായാലും മാതാപിതാക്കളുടെ തുണയില്ലാതെ ഗുഡിയറിന്‌ ഒന്നും ചെയ്യാനും കഴിയില്ല. മകളെ നോക്കേണ്ട അവസ്‌ഥ ഉള്ളതിനാല്‍ മാതാവ്‌ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്‌.

അഞ്ചാഴ്‌ച കൂടുമ്പോഴാണ്‌ ഈ അസുഖം പ്രത്യക്ഷപ്പെടുക. അത്‌ ചിലപ്പോള്‍ ഒന്നു മുതല്‍ മൂന്ന്‌ ആഴ്‌ചകള്‍ വരെ നീണ്ടു നിന്നെന്നു മിരിക്കും. അതുകൊണ്ടു തന്നെ ബെത്തിനെ എപ്പോഴും ഉണര്‍ത്തിയിരിക്കാനാണ്‌ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്‌. തന്റെ ജീവിതത്തിന്റെ പകുതി ഭാഗവും ഉറങ്ങിപ്പോയെന്നായിരുന്നു പെണ്‍കുട്ടി ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത്‌. യു കെയില്‍ 40 പേര്‍ക്കും ലോകത്തുടനീളമായി 1000 പേര്‍ക്കും വന്നിടടുള്ള ഈ അസുഖം ചിപ്പോഴൊക്കെ 10 - 15 വര്‍ഷങ്ങള്‍ വരെ നീണ്ടേക്കാമെന്നാണ്‌ പറയുന്നത്‌. 2012 ല്‍ 15 കാരിയായ ഒരു ബ്രിട്ടീഷ്‌ സ്‌കൂള്‍ കുട്ടി എപ്രില്‍ മാസത്തില്‍ ഉറങ്ങിപ്പോയ ശേഷം ഉണര്‍ന്നത്‌ ജൂണിലായിരുന്നു. ഇവര്‍ക്ക്‌ പരീക്ഷകള്‍ നഷ്‌ടമായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top