Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

റിയാലിറ്റി ഷോകളില്‍ സംഭവിക്കുന്നത്......?

എം.എച്ച്. അനുരാജ്

  1. M.G. sreekumar
m.g. sree kumar

എം.ജി. ശ്രീകുമാര്‍ എന്നു നീട്ടിവലിച്ചു വിളിക്കുന്നതിനേക്കാള്‍ ശ്രീക്കുട്ടന്‍ എന്നു വിളിക്കുന്നതാണു സുഖം. പ്രിയപ്പെട്ടവരെല്ലാം അങ്ങിനെയാണു വിളിക്കാറ്. ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടികളിലൂടെയും ജനപ്രിയനാണ് ശ്രീക്കുട്ടന്‍. മുഖത്ത് സദാ സൂക്ഷിക്കുന്ന ചിരിയില്‍ കാപട്യമില്ല. പലരെയും പോലെ സത്യങ്ങള്‍ മൂടി വച്ച് കള്ളച്ചിരി ചിരിക്കാറുമില്ല. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അപ്രിയ സത്യങ്ങള്‍ തുറന്നുപറയാനും മടിയില്ല. റിയാലിറ്റിഷോകളുടെ അനുഭവപശ്ചാത്തലത്തില്‍ മംഗളത്തോടു മാത്രമായി ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് എം.ജി. ശ്രീകുമാര്‍.

? ശ്രീക്കുട്ടന്റെ ചിരി സൂപ്പര്‍ഹിറ്റാണല്ലോ. എപ്പോഴും ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നത് എങ്ങിനെയാണ്.

വേണ്ടാത്ത ചിന്തകളൊന്നും ഞാന്‍ മനസില്‍ വെക്കാറില്ല. എപ്പോഴും പാട്ടുകേള്‍ക്കും. അതുകൊണ്ടുതന്നെ മനസ് എപ്പോഴും ശാന്തമായിരിക്കും. മനസില്‍ സന്തോഷമുണ്ടെങ്കില്‍ മുഖത്തു ചിരി താനേ വരും.

? എം.ജി. ശ്രീകുമാര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുന്ന രൂപത്തിനു വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ല. എന്താണ് പ്രായത്തെ പിടിച്ചുകെട്ടുന്നതിന്റെ സൂത്രവിദ്യ.

ഞാന്‍ ജനിച്ചു വളര്‍ന്നത് ഹരിപ്പാടാണ്. പിന്നീടു തിരുവനന്തപുരത്തേക്ക് താമസം മാറ്റിയെങ്കിലും ഒഴിവു കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ഹരിപ്പാട്ടെത്തുമായിരുന്നു. അവിടുത്തെ ഗ്രാമാന്തരീക്ഷം നല്‍കിയ ഊര്‍ജമാണ് എനിക്കിന്നുമുള്ളത്. ഉള്ളില്‍ എവിടെയോ കൃഷിക്കാരനും ഗ്രാമീണനുമൊക്കെയായ ഒരു ശ്രീകുമാര്‍ ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ചെടികളോടും വൃക്ഷങ്ങളോടുമുള്ള താല്‍പര്യം പണ്ടേ ഉള്ളതാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരം നഗരത്തിലെ എന്റെ വീടിനു പുറകില്‍ മുപ്പതു സെന്റു സ്ഥലം ഉദ്യാനത്തിനാണ് മാറ്റിവച്ചിരിക്കുന്നത്. ചെടികള്‍ കൂടാതെ മാവും വാഴയും പച്ചക്കറിയും ചെറിയ കുളത്തില്‍ മീനും എല്ലാമുണ്ടവിടെ. രാവിലെ ഞാന്‍ കണികാണുന്നത് കുലച്ചു നില്‍ക്കുന്ന വാഴകളാണ്. അങ്ങനെയുള്ള ഗൃഹാന്തരീക്ഷമാണ് എന്നില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നത്.
പിന്നെ മിതമായേ ആഹാരം കഴിക്കൂ. ഭക്ഷണം വലിച്ചുവാരി കഴിക്കുന്ന പതിവില്ല. എല്ലാത്തരം ഭക്ഷണവും രുചിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ കഴിക്കാനിഷ്ടം ചോറും സാമ്പാറും മീന്‍കറിയുമൊക്കെ ചേര്‍ന്ന നാടന്‍ ഭക്ഷണമാണ്.

? എന്താണീ തലമുടിയുടെ രഹസ്യം

വിദേശത്തൊക്കെ പരിപാടിക്കു പോകുമ്പോള്‍ പലരും ചോദിക്കും എന്റേതു വെപ്പുമുടി ആണോ എന്ന്. അങ്ങനെ ചോദിക്കുന്നവരുടെ മുന്നില്‍ തലകാണിച്ചിട്ട് മുടിയില്‍ പിടിച്ചു വലിച്ചുനോക്കാന്‍ പറയും. അതിന്റെ ക്രെഡിറ്റ് ഞങ്ങളുടെ അമ്മയ്ക്കാണു കൊടുക്കേണ്ടത്. പാരമ്പര്യമായി കൈമാറിയ ചില കൂട്ടുകള്‍ ചേര്‍ത്ത് അമ്മ എണ്ണ കാച്ചുമായിരുന്നു. ഞങ്ങള്‍ മക്കളെ പിടിച്ചുനിര്‍ത്തി അതു തേപ്പിക്കും. എന്ത് എണ്ണയാണ് എന്ന് ചോദിച്ചാല്‍ അമ്മ പറയില്ല. 'അതൊക്കെയുണ്ട് പോയി കുളിച്ചിട്ടു വാ' എന്നു പറയും. മുടിക്ക് കരുത്തുണ്ടാകാനും സ്വരം നന്നാവാനുമുള്ള എണ്ണയാണത്. അതിന്റെ ഫലമാണ് ഇപ്പോഴും കരുത്തോടെ നില്‍ക്കുന്ന എന്റെ തലമുടിയെന്നു ഞാന്‍ കരുതുന്നു.

? എണ്ണയുടെ കൂട്ട് വായനക്കാര്‍ക്കായി വെളിപ്പെടുത്തുമോ.

അതു രഹസ്യമാണ്. തേങ്ങാപ്പാല്‍ ഉരുക്കിയെടുക്കുന്ന വെളിച്ചെണ്ണയാണ് പണ്ടുമുതലേ ഉപയോഗിക്കുന്നത്. അതില്‍ നാരങ്ങാ നീര്, ചുവന്നുള്ളി, വേപ്പില, കുരുമുളക്, കറ്റാര്‍വാഴ എന്നിങ്ങനെ ചില കൂട്ടുകള്‍ ചേര്‍ത്താണ് അമ്മ എണ്ണ കാച്ചിയിരുന്നത്. പലരും ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ എണ്ണ കുപ്പിയിലാക്കി ഇറക്കിയാലോ എന്ന് ആലോചിച്ചു. എന്റെ രണ്ടു സുഹൃത്തുക്കളും സഹായത്തിനെത്തി. അതില്‍ ഒരാള്‍ ആയുര്‍വേദ ഡോക്ടറാണ്. അദ്ദേഹം നേരത്തേ തന്നെ ഒരു ഹെയര്‍ ഓയില്‍ നിര്‍മിക്കുന്നുണ്ടായിരുന്നു. അതില്‍ ഞങ്ങളുടെ രഹസ്യ കൂട്ടുകൂടി ചേര്‍ത്തുനോക്കി. ഹിമാലയത്തില്‍ നിന്നുള്ള ജഡാമാഞ്ചി എന്ന ഔഷധവും ചേര്‍ത്തു. ഒന്നര വര്‍ഷമായി എണ്ണ ഞങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പലര്‍ക്കും കൊടുക്കുന്നുണ്ട്. മികച്ച പ്രതികരണം കണ്ടിട്ടാണ് വ്യാവസായിക അടിസ്ഥാനത്തില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ശ്രീലേഖ ഹെയര്‍ കെയര്‍ ഓയില്‍ എന്നാണു പേരിട്ടിരിക്കുന്നത്.

? സംഗീതത്തില്‍നിന്നും ബിസിനസിലേക്ക് മാറുകയാണോ.

സംഗീതം ഇല്ലാതെ ഒരു ജീവിതമില്ല. അതുകൊണ്ടുതന്നെയാണ് അടുത്തിടെ 'സരിഗമ സ്‌കൂള്‍ ഓഫ് മ്യൂസിക്' എന്ന പേരില്‍ പൂജപ്പുര തിരുമലയില്‍ ഒരു സംഗീത വിദ്യാലയം തുടങ്ങിയത്. എന്റെ ജീവിതാഭിലാഷമായിരുന്നു അത്. നൂറിലധികം കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട്.

? അര്‍ദ്ധനാരി എന്ന സിനിമ നിര്‍മിച്ചല്ലോ. പുതിയ ചലച്ചിത്ര സംരംഭങ്ങള്‍.

മോഹന്‍ലാലിനെ നായകനാക്കി സ്വാമിനാഥന്‍ എന്ന പേരില്‍ സിനിമ ആലോചിക്കുന്നുണ്ട്. തിരക്കഥ ഞാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉടന്‍ മറ്റു ജോലികള്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. അര്‍ദ്ധനാരി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കാനാണു ഞാന്‍ ഏറ്റത്. രണ്ടുപാട്ടു കമ്പോസ് ചെയ്തുകഴിഞ്ഞ് അതിന്റെ നിര്‍മാതാവ് പദ്ധതി ഉപേക്ഷിച്ചു. കമ്പോസ് ചെയ്ത പാട്ടുകള്‍ പലതവണ കേട്ടുകഴിഞ്ഞപ്പോള്‍ എനിക്കാ സിനിമ പൂര്‍ത്തിയാക്കണമെന്നു തോന്നി. അങ്ങനെയാണ് നിര്‍മാണം ഏറ്റെടുക്കുന്നത്. നല്ല സിനിമയെന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും കിട്ടിയത്. പക്ഷേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ഒന്നുപോലും ആ ചിത്രത്തിനു കൊടുത്തില്ല. അര്‍ദ്ധനാരിയിലെ അഭിനയത്തിനു മനോജ് കെ. ജയനും തിലകന്‍ ചേട്ടനും അവാര്‍ഡിന് അര്‍ഹരായിരുന്നു. സാങ്കേതിക അവാര്‍ഡുകള്‍ക്കും ആ ചിത്രം യോഗ്യമായിരുന്നു.
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു പരാമര്‍ശംപോലും ആ ചിത്രത്തെക്കുറിച്ചു വന്നില്ല. മനോജിന് അര്‍ദ്ധനാരിയിലേയും കളിയച്ഛനിലേയും അഭിനയത്തിനാണ് അവാര്‍ഡ് എന്നാണ് ആദ്യം കിട്ടിയ വിവരം. ചാനലുകളിലും അങ്ങിനെയാണ് ആദ്യം വാര്‍ത്ത വന്നത്. പക്ഷേ സര്‍ക്കാര്‍ ലിസ്റ്റില്‍ അര്‍ദ്ധനാരിയുടെ പേര് ആരോ അവസാന

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top