Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

വീണ്ടും ഞാന്‍ തനിച്ചായി

രമേഷ് പുതിയമഠം

  1. Monisha Unni
Monisha unni

''ഉണ്ണിയേട്ടാ, നമുക്കീ അവാര്‍ഡ് വേണ്ടായിരുന്നു....''
ഇതെന്താണ് ഇവളീപ്പറയുന്നത് എന്ന അര്‍ഥത്തില്‍ അദ്ദേഹം എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.
ഇരുപത്തിരണ്ടാം വയസില്‍ ദേശീയ അവാര്‍ഡ് കിട്ടിയ സ്മിതാപാട്ടീലിനുണ്ടായ ദുരന്തമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. സ്മിതാപാട്ടീല്‍ മുപ്പത്തിയൊന്നാം വയസില്‍ പ്രസവത്തോടെ മരിക്കുകയായിരുന്നു. ആദ്യമായാണ് ഇത്രയും ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടുന്നത്. ഇന്നും ആ റെക്കോഡ് ബ്രേക്ക് ചെയ്തിട്ടില്ല. അവള്‍ക്ക് കണ്ണു തട്ടുമോ എന്നായിരുന്നു ഭയം.

എന്റെ ആശങ്ക ഉണ്ണിയേട്ടനും മനസിലായി. അവാര്‍ഡ് വേണ്ടായിരുന്നു എന്നു പറഞ്ഞത് കേട്ടുകൊണ്ടാണ് നിഷ മുറിയിലേക്കു വന്നത്.
''എന്താ മമ്മ അങ്ങനെ പറഞ്ഞത്?''

ഞാനൊന്നും പറഞ്ഞില്ല. തനിക്ക് കിട്ടിയ അവാര്‍ഡ് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമായിരുന്നു അവള്‍ക്ക്. ആ പേടിയില്‍ അന്നു രാത്രി പനിച്ച് വിറക്കുമ്പോഴും അവള്‍ ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു.
''അവാര്‍ഡില്ലെന്ന് നാളെ അവര്‍ മാറ്റിപ്പറയുമോ, മമ്മാ?''

ഇല്ലെന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. അവളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം. പിന്നീട് അതെക്കുറിച്ചൊന്നും പറഞ്ഞില്ല.

ഇഴപിരിയാത്ത ബന്ധം

ലൊക്കേഷനില്‍ പോകുമ്പോഴൊക്കെ പുസ്തകങ്ങള്‍ കൊണ്ടുപോകും. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു പോലും അവള്‍ക്ക് ട്യൂഷനില്ലായിരുന്നു. ആരും ഇരുത്തി പഠിപ്പിക്കേണ്ട കാര്യവുമില്ല. സ്വന്തമായി പഠിച്ചുകൊള്ളും. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ മുറിയിലേക്കു പോകും. പിന്നീട് കുറെനേരം പഠിത്തമാണ്. അതിന്റെ ഗുണം മാര്‍ക്കിലും പ്രതിഫലിക്കാറുണ്ട്. ഫൈനല്‍ പരീക്ഷയുടെ ഘട്ടത്തില്‍ പോലും സിനിമ ചെയ്തിരുന്നു. അധ്യാപകരും അവളോടു സഹകരിച്ചു. കോളജില്‍ പോവുന്നതും വരുന്നതും ബസിലായിരുന്നു. പിന്നീട് ഡ്രൈവിംഗ് പഠിക്കണമെന്ന് ആഗ്രഹം തോന്നി. ഡ്രൈവിംഗ് പഠിച്ചപ്പോള്‍ ഉണ്ണിയേട്ടന്‍ അവള്‍ക്കൊരു മാരുതി കാര്‍ വാങ്ങിച്ചു. പിന്നീട് മാരുതി കൊണ്ടാണ് നഗരം ചുറ്റാനിറങ്ങുക. ഏതു ലൊക്കേഷനില്‍ പോകുമ്പോഴും കൂടെ ഞാന്‍ വേണം.

'ഒരു കൊച്ചു ഭൂമി കുലുക്കം' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തുടങ്ങുമ്പോള്‍ ഞാന്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. മനസില്ലാമനസോടെയാണ് ഉണ്ണിയേട്ടനെയും കൂട്ടി പോയത്. ആ ഒരാഴ്ച മാത്രമാണ് ഞാനില്ലാതെ അവള്‍ ലൊക്കേഷനില്‍ കഴിഞ്ഞത്.
റോളിനെക്കുറിച്ച് ചോദിക്കാന്‍ വിളിച്ചാല്‍ അവള്‍ പറയുന്നതും എന്നെക്കുറിച്ചാണ്.
''ആദ്യം അമ്മയുടെ കോള്‍ഷീറ്റ് വാങ്ങിക്കണം. അതു കഴിഞ്ഞ് ഞാന്‍ ഡേറ്റ് തന്നോളാം.''

ഇഴപിരിയാത്ത ബന്ധമായിരുന്നു ഞങ്ങളുടേത്. മകള്‍ മാത്രമായിരുന്നില്ല, അടുത്ത കൂട്ടുകാരി കൂടിയായിരുന്നു ഞാന്‍. എന്തും തുറന്നുപറയും. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. അക്കാലത്ത് ചിലരൊക്കെ എന്നെ അഭിനയിക്കാന്‍ വിളിക്കുമായിരുന്നു. പക്ഷേ എന്റെ ശ്രദ്ധ മോനിഷയിലായിരുന്നു. ചിലപ്പോഴെല്ലാം അവളതു പറയാറുമുണ്ട്.
''അമ്മയായിരുന്നു ശരിക്കും സിനിമയില്‍ എത്തേണ്ടത്. അമ്മയുടെ ക്ഷമ, പെരുമാറാനുള്ള കഴിവ് ഇവയൊക്കെയാണ് ഒരു നടിക്ക് വേണ്ടത്. ഇതൊന്നും എനിക്കില്ല.''
mangalam malayalam online newspaper

പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണ് മോനിഷ. സിനിമാമാസികക്കാര്‍ ഫോട്ടോസെഷനു വേണ്ടി നിര്‍ത്തിയ ശേഷം 'ശരിയായില്ല, ഒന്നുകൂടി നോക്കിയാലോ' എന്നു പറഞ്ഞാല്‍ ദേഷ്യംവന്ന് ഇട്ടിട്ടുപോകും. ഞാനാണ് അപ്പോഴും സമാധാനിപ്പിക്കുക. ജീവിതത്തില്‍ ബോള്‍ഡായിരുന്നു.
ഒരു നടിയുടെ വിവാഹച്ചടങ്ങിനെത്തിയപ്പോള്‍, കുറെ പെണ്‍കുട്ടികള്‍ക്കിടയിലായിരുന്നു മോനിഷയും ഞാനും. അവരില്‍ ഒരു പെണ്‍കുട്ടി മോനിഷയുടെ പിന്നില്‍വന്ന് ചെറുതായൊന്നു നുള്ളി. അപ്പോള്‍ത്തന്നെ ആ കുട്ടിയുടെ കൈ കടന്നുപിടിച്ചു ഞെരിച്ചു. ചീത്ത വിളിച്ച് തല്ലാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ ഇടപെട്ട് ശാന്തയാക്കുകയായിരുന്നു.

''ഞാന്‍ എന്ന് അഭിനയം നിര്‍ത്തുന്നോ അമ്മ അന്നു മുതല്‍ അഭിനയിക്കാന്‍ തുടങ്ങണം.''
എന്ന് ഇടയ്ക്കിടെ പറയാറുണ്ട്. അതാണിപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.
വല്യമ്മ ഉള്ളതുകാരണം മോനിഷയും വീട്ടില്‍ മലയാളമേ സംസാരിക്കുകയുള്ളൂ. പുറത്തെത്തിയാല്‍ ഇംീഷാണ്. സിനിമയില്‍ അമ്പിളിയാണ് ഡബ്ബ് ചെയ്യാറുള്ളത്.

ദുരന്തം വന്ന വഴി

ജി.എസ്.വിജയന്‍ സംവിധാനം ചെയ്യുന്ന ചെപ്പടിവിദ്യയുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. പങ്കജ് ഹോട്ടലിലായിരുന്നു താമസം. 1992 ഡിസംബര്‍ അഞ്ച്. ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഡാന്‍സ് പ്രോഗ്രാം അന്നാണ്. ബുക്ക് ചെയ്ത ഘട്ടത്തില്‍തന്നെ എനിക്ക് അതിയായ സന്തോഷം തോന്നി. കാരണം ഗുരുവായൂരപ്പന്റെ തിരുമുമ്പില്‍ നൃത്തംവയ്ക്കുന്നതിനേക്കാള്‍ വലിയ പുണ്യമെന്താണുള്ളത്. അഭിനയിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം മോനിഷ നൃത്തം ചെയ്യുന്നതാണ്. തലേ ദിവസം വൈകിട്ട് തിരുവനന്തപുരത്തു നിന്ന് ഫ്‌ളൈറ്റ് ടിക്കറ്റ് ഓകെ ആയിരുന്നു. എന്നാല്‍ പിറ്റേന്നു പുലര്‍ച്ചെ പോകുന്നതാണ് നല്ലതെന്നു തോന്നി. രാത്രിയില്‍ ശ്രീവിദ്യയ്‌ക്കൊപ്പമുള്ള സീന്‍ കൂടി തീര്‍ത്താണ് മോനിഷ മുറിയിലേക്കു മടങ്ങിയത്. പിറ്റേ ദിവസം ഓര്‍ക്കസ്ട്രക്കാരെയൊക്കെ റെഡിയാക്കണമെന്ന് ഉണ്ണിയേട്ടനെ വിളിച്ചുപറഞ്ഞു. പുലച്ചെ രണ്ടരയ്ക്ക് ബ്രഷില്‍ പേസ്റ്റ് വരെ എടുത്തു കൊടുത്തത് ഞാനായിരുന്നു. മൂന്നര മണിക്കാണ് പങ്കജ് ഹോട്ടലില്‍ നിന്ന് കാര്‍ പുറപ്പെട്ടത്. എനിക്ക് ഓപ്പറേഷന്‍ കഴിഞ്ഞതിനുശേഷം അവള്‍ മടിയില്‍ തല വയ്ക്കാറില്ല. കാല് ാസില്‍ കയറ്റിവച്ച് കിടന്നു. ഉറക്കത്തിലേക്കു വീണപ്പോള്‍ അവളുടെ കാലുകളെടുത്തു മടിയില്‍ വച്ചു. ചിലങ്കകള്‍ അണിയുന്ന പാദങ്ങളില്‍ അമര്‍ത്തി തടവിക്കൊണ്ടിരുന്നു. ചേര്‍ത്തലയിലെ വിശാലമായ റോഡിലൂടെ കാര്‍ പായുമ്പോള്‍ സമയം പുലര്‍ച്ചെ ആറേകാല്‍. കെ.എസ്.ആര്‍.ടി.സി ബസ് എതിരേ വരുന്നത് ഞാന്‍ കാണുന്നുണ്ട്. ഒരു നിമിഷം കൊണ്ടാണ് എല്ലാം സംഭവിച്ചത്. ബസ്

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top