Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പുരുഷന്റെ കരുതല്‍ പെണ്ണിന്റെ ആഹ്‌ളാദം

ദേവിന റെജി

  1. Anila Sreekumar
  2. Pranaya Varnangal
  3. Serial Actress

ഏട്ടന്റെ വാക്കുകളില്‍ എന്നോടുള്ള സ്‌നേഹത്തേക്കാള്‍ നടിയെന്ന നിലയില്‍ എനിക്കു തരുന്ന ബഹുമാനമോര്‍ത്തപ്പോള്‍ അറിയാതെ കണ്ണുകള്‍ നനഞ്ഞു.

വിവാഹം കഴിഞ്ഞ്‌ ഈ നിമിഷം വരെ എന്റെ ആവശ്യങ്ങളേതും കണ്ടറിഞ്ഞ്‌ ചെയ്‌തു തന്നിരുന്നു ഏട്ടന്‍.സര്‍പ്രൈസ്‌ ഗിഫ്‌റ്റുകള്‍ തരാനും മിടുക്കനാണ്‌.

വിവാഹം കഴിഞ്ഞുള്ള എന്റെ ആദ്യ ബര്‍ത്ത്‌ഡേ. പുലര്‍ച്ചെ എഴുന്നേറ്റ്‌ മുറിയിലെ ലൈറ്റിട്ടു നോക്കി. പക്ഷേ ട്യൂബ്‌ കത്തിയില്ല. ഫാനും കറങ്ങുന്നില്ല. കറന്റ്‌ പോയതായിരിക്കുമെന്ന്‌ കരുതി എമര്‍ജന്‍സി ലൈറ്റ്‌ ഓണാക്കാമെന്നു വിചാരിച്ചപ്പോള്‍ അതും കാണാനില്ല.

ബെഡ്‌ഡില്‍ നിന്നും എഴുന്നേറ്റ നിമിഷം പടക്കം പൊട്ടുന്നപോലൊരു ശബ്‌ദം. ഞാനാകെ പേടിച്ചുപോയി. അപ്പോഴും കട്ടിലില്‍ ഏട്ടന്‍ കിടക്കുന്നുണ്ടെന്നാണ്‌ എന്റെ വിചാരം. ഡോര്‍ തുറന്ന്‌ നോക്കിയപ്പോള്‍ ഹാളില്‍ നിറയെ മെഴുകുതിരികള്‍ കത്തിച്ചുവച്ചിരിക്കുന്നു.

ബെഡ്‌ഡില്‍ ഉറങ്ങിക്കിടന്ന ഏട്ടനെ വിളിച്ചെഴുന്നേല്‌പിക്കാമെന്നു വിചാരിച്ച്‌ പോയി വിളിച്ചു. പുതപ്പു മാറ്റിയപ്പോള്‍ കുറെ തലയണ നെടുനീളത്തില്‍ നിരത്തിവച്ച്‌ അതിനെ പുതപ്പുകൊണ്ട്‌ മൂടിയിട്ടിരിക്കുകയാണ്‌.

'സിമ്മീ' എന്ന വിളികേട്ട്‌ തിരിഞ്ഞുനോക്കിയപ്പോള്‍ ഏട്ടന്‍ ബര്‍ത്ത്‌ഡേ സമ്മാനവും ആശംസാകാര്‍ഡും കൈയില്‍ പിടിച്ച്‌ ചിരിച്ചു നില്‍ക്കുന്നു. പുള്ളിക്കാരന്‍ കണ്ണുകൊണ്ട്‌ തഴേക്ക്‌ ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ അവിടേക്ക്‌ നോക്കി.

'-Happy Birthday My Dear Sweet Wife Anila' എന്നെഴുതിയ ബര്‍ത്ത്‌ ഡേ കേക്കും റെഡിയാക്കി വച്ചിട്ടുണ്ട്‌. എല്ലാം കൂടി കണ്ട്‌ ആകെ വണ്ടറടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.

ഇന്നും സര്‍പ്രൈസ്‌ ഗിഫ്‌റ്റുകള്‍ തരുമെങ്കിലും അന്നത്തെപ്പോലെ അടിപൊളി സര്‍പ്രൈസ്‌ കിട്ടിയിട്ടില്ല. ഇന്നത്തെ തലമുറയ്‌ക്ക് പ്രേമിക്കാന്‍ എന്തൊക്കെ സൗകര്യങ്ങളാണ്‌ ഇന്റര്‍നെറ്റ്‌ ഒരുക്കുന്നത്‌.

അതൊക്കെ കാണുമ്പോള്‍ ഇപ്പോഴെങ്ങാനും പ്രണയിച്ചാല്‍ മതിയായിരുന്നു, എന്തു രസമായേനെ എന്നൊക്കെ ഏട്ടനോട്‌ പറയാറുണ്ട്‌.

അത്യധികം സന്തോഷവതിയാണ്‌ ഞാന്‍.സ്‌റ്റേജ്‌ ഷോകളും ഇവന്റുകളും നടത്തുന്നു.

ചെറുപ്പം മുതലേ ഡാന്‍സ്‌ പഠിച്ചിരുന്ന കുട്ടിയാണ്‌ ഞാന്‍. ഏട്ടന്‍ തന്നെയാണ്‌ ഒരിക്കല്‍ എന്നോട്‌ പറഞ്ഞത്‌ 'പഴയതൊക്കെ ഒന്ന്‌ പൊടിതട്ടി എടുത്തുകൂടെയെന്ന്‌.'

അതിനുവേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്‌തു തന്നു. വീണ്ടും ഞാന്‍ ഡാന്‍സ്‌ ക്ലാസില്‍ ചേര്‍ന്നു പഠിച്ചു. ഇപ്പോള്‍ സ്വന്തമായി ഒരു ഡാന്‍സ്‌ സ്‌കൂള്‍ നടത്തുന്നു.

നമ്മെ ഒരുപാട്‌ കരുതുന്ന ഒരാള്‍ എന്ന നിലയ്‌ക്കാണ്‌ ശ്രീകുമാറേട്ടന്‍ എന്റെ മനസില്‍ കയറിക്കൂടിയത്‌.

വിവാഹം കഴിഞ്ഞ്‌ ഇത്രയും വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ആ മനോഭാവം ഒരു മാറ്റവുമില്ലാതെ തുടരുന്നു. അതുകൊണ്ട്‌ തന്നെ എന്റെ സെലക്ഷന്‍ തെറ്റിയിട്ടില്ലെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top