Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

പുരുഷന്റെ കരുതല്‍ പെണ്ണിന്റെ ആഹ്‌ളാദം

ദേവിന റെജി

  1. Anila Sreekumar
  2. Pranaya Varnangal
  3. Serial Actress
Anila Sreekumar

പ്ര?ഡ ക്‌്ഷന്‍ കണ്‍ട്രോളറും ഏഷ്യാനെറ്റ്‌ പ്ലസ്സിലെ റണ്‍ ബേബി റണ്ണിന്റെ കോര്‍ഡിനേറ്ററുമായ ശ്രീകുമാറുമായുള്ള പ്രണയകാലം ഓര്‍ക്കുന്നു നടി അനില.

റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യം കണ്ടുമുട്ടിയത്‌. എന്നോടൊപ്പം അമ്മയുമുണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ ഷൂട്ടിംഗിന്‌ വന്ന എന്നെ 'ദീപനാളം' സീരിയലിന്റെ ലൊക്കേഷനിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാനാണ്‌ പ്ര?ഡക്ഷന്‍ കണ്‍ട്രോളറായ ശ്രീകുമാറേട്ടന്‍ വന്നത്‌. ആദ്യ കാഴ്‌ചയില്‍ പരസ്‌പരം ചിരി സമ്മാനിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലിലാണ്‌ കമ്പനിക്കാര്‍ താമസമൊരുക്കിയത്‌. ഷൂട്ടിംഗ്‌ തുടങ്ങിയ ആദ്യനാള്‍ മുതല്‍ ഞങ്ങള്‍ ചങ്ങാത്തത്തിലായിരുന്നു. ഇതിനിടയില്‍ സ്‌റ്റേജ്‌ ഷോകളും ചെയ്‌തിരുന്നു.

ഒരിക്കല്‍ കേരളത്തിനു പുറത്ത്‌ പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം കിട്ടി. പക്ഷേ അമ്മയ്‌ക്ക് ഒപ്പം വരാന്‍ സാധിച്ചില്ല. പകരം ശ്രീകുമാറേട്ടനോട്‌ 'മോളെ നോക്കിക്കോണം, വീട്ടില്‍ നിന്ന്‌ മാറി നിന്നിട്ടില്ലാത്ത കുട്ടിയാണ്‌.

എപ്പോഴും അരികില്‍ ഞാനുണ്ടാകണമെന്ന്‌ നിര്‍ബന്ധമുള്ള കൂട്ടത്തിലാണവള്‍.' അമ്മയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം കണ്ണുംപൂട്ടി 'അമ്മ ഒന്നും പേടിക്കേണ്ട, അനിലയുടെ മേല്‍ എന്റെ രണ്ടു കണ്ണുകളും ഉണ്ടാകു'മെന്ന ഉറപ്പ്‌ നല്‍കി ശ്രീകുമാറേട്ടന്‍.

ശ്രീകുമാറേട്ടന്‍ നല്ല കെയറിംഗാണ്‌. പ്രത്യേകിച്ച്‌ എനിക്ക്‌. കുറച്ചുനേരം പോലും എന്നെ തനിച്ചിരുത്തില്ല. ഞങ്ങളൊരുമിച്ചിരുന്ന്‌ ധാരാളം തമാശകള്‍ പറയും. എന്നിട്ടും ഞങ്ങളെക്കുറിച്ച്‌ ഗോസിപ്പുകളൊന്നും ലൊക്കേഷനില്‍ ആരും പറഞ്ഞില്ല.

ചില സമയങ്ങളിലെ ശ്രീകുമാറേട്ടന്റെ കെയറിംഗ്‌ കാണുമ്പോള്‍ ദേഷ്യം വരും. അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ അനില എങ്ങോട്ടു പോകുകയാണെന്നു ചോദിക്കും.

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട്‌ 'എന്നെ കെയര്‍ ചെയ്യാന്‍ അച്‌ഛനമ്മമാരുണ്ട്‌, നിങ്ങള്‍ ബുദ്ധിമുട്ടേണ്ട എന്നു പറഞ്ഞെങ്കിലും അദ്ദേഹം അത്‌ കേട്ടില്ല. ഷൂട്ട്‌ തീര്‍ന്ന്‌ ഞാന്‍ സ്വദേശമായ കോഴിക്കോട്ടേക്ക്‌ തിരിച്ചുപോയി.

അധികം താമസിയാതെ മറ്റൊരു ഷൂട്ടിംഗ്‌ സ്‌ഥലത്തു വച്ച്‌ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. അദ്ദേഹം എന്റെ അരികില്‍ വന്ന്‌ സുഖവിവരങ്ങള്‍ തിരക്കി.

ഒടുവില്‍ 'എന്നെ ഇഷ്‌ടമാണെന്നും വിവാഹം കഴിച്ചാലോ എന്നും' ചോദിച്ചപ്പോള്‍ എന്തു പറയണമെന്ന ടെന്‍ഷനിലായി ഞാന്‍.

നോ പറഞ്ഞില്ല. കാരണം മനസ്സിലെവിടെയോ ഒരിഷ്‌ടം ഉണ്ടായിരുന്നു. എന്റെ വീട്ടുകാര്‍ക്ക്‌ ചെറിയൊരെതിര്‍പ്പ്‌ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അവര്‍ക്ക്‌ വലിയ കാര്യമായിരുന്നു.

സീരിയല്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ദാമ്പത്യജീവിതം അത്രകണ്ട്‌ സുരക്ഷിതമല്ലാത്തതു കൊണ്ടാണ്‌ മാതാപിതാക്കള്‍ ഒന്നു മടിച്ചത്‌. ഞങ്ങള്‍ക്ക്‌ ഒന്നുകൂടി ആലോചിക്കാന്‍ രണ്ടു വീട്ടുകാരും അവസരം തന്നു.

ഒടുവില്‍ ഒന്നാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ കുംഭമാസം ഒന്നാം തീയതി ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വച്ച്‌ ഏവരുടെയും അനുഗ്രഹാശിസ്സുകളോടെ വിവാഹിതരായി.

ശ്രീകുമാറേട്ടന്‍ നല്ലൊരു ഗായകനുമാണ്‌. ഇഷ്‌ടം പരസ്‌പരം തുറന്നുപറയാത്ത നാളുകളിലും, വിവാഹം കഴിഞ്ഞ ആദ്യനാളുകളിലും എന്നെ നോക്കി പാടുന്ന ഒരു പാട്ടുണ്ട്‌.

'മൂണ്ട്രാംപിറൈ'യിലെ 'കണ്ണൈ കലൈമാനേ' എന്നു പാടിത്തുടങ്ങുമ്പോ ള്‍ ആ പാട്ടില്‍ ഞാന്‍ അറിയാതെ വീണുപോകും.

വിവാഹം കഴിഞ്ഞുള്ള ജീവിതം അടിപൊളിയായിരുന്നു. വെളുപ്പിന്‌ ഒരു മണിക്ക്‌ വിളിച്ചെഴുന്നേല്‌പിച്ച്‌ പുള്ളിക്കാരനെക്കൊണ്ട്‌ ആ പാട്ട്‌ പാടിക്കും. രണ്ടുപേരും തമ്മില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.

പിണക്കത്തിന്റെ ആയുസ്സ്‌ ഒരു മണിക്കൂറില്‍ കൂടില്ല. വിവാഹം കഴിഞ്ഞും അഭിനയിക്കാന്‍ പിന്തുണ നല്‍കിയത്‌ ഏട്ടനായിരുന്നു.

ഏട്ടന്‍ ആദ്യമായി നിര്‍മ്മിച്ച ദ്രൗപദി സീരിയലിലെ ടൈറ്റില്‍ ക്യാരക്‌ടര്‍ ചെയ്യാന്‍ എന്നെയാണ്‌ ഏല്‍പ്പിച്ചത്‌.

ഷൂട്ട്‌ തുടങ്ങാറായപ്പോള്‍ പെട്ടെന്ന്‌ എനിക്കു പറഞ്ഞുവച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരു താരം വന്നു. എനിക്ക്‌ അവസരം നഷ്‌ടപ്പെട്ടതില്‍ എന്നേക്കാള്‍ ദു:ഖം ഏട്ടനായിരുന്നു.

ഷൂട്ട്‌ തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന കുട്ടി അതുപേക്ഷിച്ച്‌ പോയി.

ആ സമയം എന്തുചെയ്യണമെന്നറിയാതെ നിന്ന അണിയറപ്രവര്‍ത്തകരോട്‌ ഏട്ടന്‍ വീണ്ടും എന്റെ കാര്യം അവതരിപ്പിച്ചു.

'അനിലയ്‌ക്കു വേണ്ടി തീരുമാനിച്ച കഥാപാത്രമായിരുന്നു. മറ്റൊരു താരം വന്നപ്പോള്‍ അവളെ തഴഞ്ഞിട്ടല്ലേ മറ്റൊരാളെ അഭിനയിപ്പിച്ചത്‌. ഇപ്പോഴെന്തായി.' പിറ്റേന്നുതന്നെ സംവിധായകന്‍ എന്നെ വിളിച്ചു.

ദ്രൗപദി റീ ഷൂട്ട്‌ ചെയ്‌തു. ഷൂട്ടിംഗ്‌ തീര്‍ന്ന്‌ വീട്ടിലേക്ക്‌ പോയപ്പോള്‍ ഏട്ടന്‍ എന്നോട്‌ പറഞ്ഞ ഒരു കാര്യം 'സിമ്മീ' ഷൂട്ട്‌ തുടങ്ങിയപ്പോഴേ എനിക്കറിയാമായിരുന്നു ഈ കഥാപാത്രം ചെയ്യാന്‍ നിനക്കേ സാധിക്കൂവെന്ന്‌.

നിന്നെ മാറ്റിയപ്പോള്‍ മനസ്സില്‍ വല്ലാത്ത പ്രയാസം തോന്നിയെങ്കിലും ഈ കഥാപാത്രം നീ തന്നെ അവതരിക്കുമെന്ന തോന്നല്‍ മനസിലുണ്ടായി രുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top