Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ചാന്‍സ്‌ ചോദിച്ചപ്പോള്‍ സംഭവിച്ചത്‌....

രമേഷ്‌ പുതിയമഠം

  1. Kottayam Somaraj
  2. Nombarapottu
Nombarapottu , Kottayam Somaraj

അന്ന്‌ ഞാന്‍ 'മംഗള'ത്തിന്റെ മിമിക്‌സ് ട്രൂപ്പിലായിരുന്നു. പകല്‍ സമയത്ത്‌ റ്റോംസ്‌ മാഗസിനിലും. ഒരു ദിവസം കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ മിമിക്രി അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ സ്‌റ്റേജിന്‌ പിറകിലേക്ക്‌ എന്നെ പരിചയപ്പെടാന്‍ ഒരാളെത്തി.

കെ.എസ്‌.നൗഷാദ്‌. 'ചെമ്പകം' വാരികയുടെ പത്രാധിപര്‍. റ്റോംസ്‌ മാഗസിനില്‍ എഴുതിക്കൊണ്ടിരിക്കുന്ന ആളാണെന്ന്‌ അറിഞ്ഞതുകൊണ്ടാവണം എന്നോടുചോദിച്ചു-'ചെമ്പക'ത്തില്‍ നര്‍മ്മത്തിന്റെ കോളം തുടങ്ങാമോ? അരപ്പട്ടിണിക്കാരന്‌ എന്തും സ്വീകാര്യം. സമ്മതിച്ചു.

'ചെമ്പക'ത്തിന്റെ ഏറ്റവും പിറകിലെ പേജില്‍ 'കണ്ടതുംകേട്ടതു'മെന്ന കോളം ആരംഭിച്ചു. നൗഷാദിക്ക തിരക്കഥാകൃത്ത്‌ മാത്രമല്ല, വാരികയില്‍ 'സിനിമ സിനിമ' എന്നൊരു പംക്‌തി കൂടി കൈകാര്യം ചെയ്യുന്നുണ്ട്‌.

അതുകൊണ്ടുതന്നെ സിനിമാക്കാരുമായി നല്ല ബന്ധമാണ്‌. (നൗഷാദ്‌ പിന്നീട്‌ തിരക്കഥാകൃത്തായി). ഒരിക്കല്‍ ഞാന്‍ നൗഷാദിക്കയോട്‌ പറഞ്ഞു.

''അഭിനയിക്കാന്‍ ചാന്‍സുണ്ടെങ്കില്‍ ഒന്നു കയറ്റിവിട്ടേക്കണം''
അദ്ദേഹം സമ്മതിച്ചു. ഏറെനാളുകള്‍ കഴിഞ്ഞു. ഒരു ദിവസം ഓഫീസിലെത്തിയപ്പോള്‍ നൗഷാദിക്ക പറഞ്ഞു.

''കോഴിക്കോട്ട്‌ ഒരു പടത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങിയിട്ടുണ്ട്‌. എന്റെ സുഹൃത്താണ്‌ സംവിധായകന്‍. നാളെത്തന്നെ പുറപ്പെട്ടോളൂ.'

ആദ്യമായി സിനിമയില്‍ ഒരു ചാന്‍സ്‌ കിട്ടാന്‍ പോവുകയാണ്‌. വല്ലാത്ത സന്തോഷം തോന്നി. പക്ഷേ കൈയില്‍ കാശില്ല. നൗഷാദിക്കയോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം എനിക്ക്‌ വണ്ടിക്കൂലി തന്നു.

''തിരിച്ചുപോരാനുള്ള കാശ്‌ അവര്‍ തന്നുവിടും.''

എല്ലാ സുഹൃത്തുക്കളെയും കണ്ട്‌ സിനിമയില്‍ ചാന്‍സ്‌ കിട്ടിയ വിവരമറിയിച്ചു. സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു അത്‌. വലിയൊരു നടനായി മാറുന്നത്‌ സ്വപ്‌നം കണ്ടു.

നൗഷാദിക്ക തന്നയച്ച കത്തുമായി പിറ്റേന്നുരാവിലെ കോഴിക്കോട്ടേക്കു ട്രെയിന്‍ കയറി. വൈകിട്ടോടെ കോഴിക്കോട്ടെ 'ആനപ്പാറ അച്ചാമ്മ' എന്ന സിനിമയുടെ ലൊക്കേഷനിലെത്തി.

ബ്രേക്ക്‌ സമയത്ത്‌ ഞാന്‍ സംവിധായകനായ അമര്‍നാഥിനെ കണ്ട്‌ നൗഷാദിക്കയുടെ കത്ത്‌ നല്‍കി. കത്ത്‌ വായിച്ചശേഷം സംവിധായകന്‍ എന്നെയൊന്ന്‌ സൂക്ഷിച്ചുനോക്കി. ഒട്ടും ആകര്‍ഷണമില്ലാത്ത മുഖമായിരുന്നു അന്നെന്റേത്‌.

''റൂമൊക്കെ ഫുള്ളാണ്‌. സോമരാജ്‌ ഇന്നെവിടെയെങ്കിലും താമസിക്കണം. റോളിന്റെ കാര്യം നാളെ പറയാം.''

ഞാനാകെ അസ്വസ്‌ഥനായി. ഹോട്ടലില്‍ പോയി റൂമെടുത്ത്‌ താമസിക്കാനോ ഭക്ഷണം കഴിക്കാനോ കാശില്ല.

നൗഷാദിക്ക തന്നയച്ച പണം ട്രെയിന്‍ യാത്രയില്‍ തീര്‍ന്നു. എവിടെ താമസിക്കും? ഒരുരക്ഷയുമില്ലെങ്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോയിരുന്ന്‌ നേരംവെളുപ്പിക്കാമെന്ന്‌ കരുതി.

കുറച്ചുസമയം ഷൂട്ടിംഗ്‌ കണ്ടുനിന്നു. പെട്ടെന്നാണ്‌ കോട്ടയം സ്വദേശിയായ അലക്‌സിനെ കണ്ടത്‌. അവനും ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്‌. എന്റെ അവസ്‌ഥയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top