Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

ജോയ്‌മോന്‍ അങ്ങനെ എം.എല്‍.എയായി...

രമേഷ്‌ പുതിയമഠം

  1. Mukesh
Mukesh

മലയാളസിനിമയില്‍ നിന്നും കേരള നിയമസഭയിലേക്ക്‌ മറ്റൊരു നടന്‍ കൂടിയെത്തുന്നു. മുകേഷ്‌. കമ്യൂണിസ്‌റ്റുകാരനായ അച്‌ഛന്റെ മകനെക്കുറിച്ച്‌ സംസാരിക്കുകയാണ്‌ അമ്മ വിജയകുമാരി.

ഞങ്ങള്‍ക്ക്‌ മാത്രമല്ല, കൊല്ലത്തെ പട്ടത്താനത്തുകാര്‍ക്കെല്ലാവര്‍ക്കും അവന്‍ ജോയ്‌മോനാണ്‌. അഭിനയത്തോടുള്ള താല്‍പ്പര്യം കണ്ടപ്പോള്‍ ബന്ധുവായ സുരേന്ദ്രന്‍ അണ്ണനാണ്‌ പേര്‌ മുകേഷെന്നു മാറ്റിയത്‌.
''നോക്കിക്കോ ഇവന്‍ വലിയൊരു കലാകാരനായി മാറും.''

അണ്ണന്റെ പ്രവചനം ഫലിച്ചു. കലാകാരന്‍ മാത്രമല്ല, ഇപ്പോള്‍ രാഷ്‌ട്രീയക്കാരനുമായിരിക്കുന്നു ജോയ്‌മോന്‍. നാടകാഭിനയം കഴിഞ്ഞ്‌ വീട്ടില്‍ വന്നാല്‍ മാഞ്ചേട്ടന്റെ (ഭര്‍ത്താവ്‌ ഒ.മാധവന്‍) നിഴലായി നടക്കുന്നുണ്ടാവും, ജോയ്‌മോന്‍.

കെ.പി.എ.സിയിലെ അഭിനേതാക്കളായിരുന്ന ഞങ്ങള്‍ രണ്ടുപേരും കുട്ടിക്കാലം മുതലേ അടിയുറച്ച കമ്യൂണിസ്‌റ്റുകാരായിരുന്നു. അഭിനയത്തിനിടയിലും മാഞ്ചേട്ടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വടക്കേവിള പഞ്ചായത്തിന്റെ പ്രസിഡന്റായി.

ഒന്നും രണ്ടുമല്ല, നീണ്ട പതിനെട്ടുവര്‍ഷം. അക്കാലത്ത്‌ ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പാവപ്പെട്ടവരോടുള്ള മാഞ്ചേട്ടന്റെ പെരുമാറ്റം കണ്ടാണ്‌ ജോയ്‌മോനും വളര്‍ന്നത്‌.

ജോയ്‌മോന്‍ സിനിമയിലെത്തിയതോടെ അത്യാവശ്യം കാശൊക്കെ കിട്ടാന്‍ തുടങ്ങി. ആ സമയത്തും സഹായത്തിനായി ഒരുപാടുപേര്‍ വീട്ടില്‍ വരും. അവരെയൊന്നും നിരാശപ്പെടുത്താറില്ല.

മക്കള്‍ക്ക്‌ ഫീസടക്കാന്‍ പണമില്ലാത്തവര്‍, ചികിത്സയ്‌ക്ക് കാശില്ലാത്തവര്‍, സ്വന്തമായി വീടില്ലാത്തവര്‍... എല്ലാവരെയും കൈയയച്ച്‌ സഹായിക്കും. ആരാണ്‌ എന്താണ്‌ എന്നൊന്നും ചോദിക്കുകപോലുമില്ല.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌ ജോയ്‌മോന്‍ കൊല്ലത്ത്‌ സ്‌ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത പരന്നത്‌. അന്നുതന്നെ മോനെ വിളിച്ച്‌ ചോദിച്ചു.
''ഞാനും അങ്ങനെ കേള്‍ക്കുന്നു. പക്ഷേ ആരും എന്നോട്‌ പറഞ്ഞിട്ടില്ല.''

എന്നായിരുന്നു മോന്റെ മറുപടി. പിന്നീട്‌ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വാര്‍ത്ത സ്‌ഥിരീകരിച്ചു. അതിനുശേഷം അവന്‍ കൊല്ലത്തെ വീട്ടില്‍ത്തന്നെയായിരുന്നു.
''അച്‌ഛന്‌ ചെയ്‌തുതീര്‍ക്കാനാവാത്ത ഒരുപാടുകാര്യങ്ങളുണ്ട്‌. അതു ചെയ്യാനുള്ള നിയോഗമായിരിക്കും ഈ എം.എല്‍.എ സ്‌ഥാനം.''

അവന്‍ എന്നോടു പറഞ്ഞു. സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ദിവസം രാവിലെ മുതല്‍ ഈ വീട്ടില്‍ തിരക്കായിരുന്നു. നിവേദനങ്ങളും പരാതികളുമായി ഒരുപാടുപേര്‍ വന്നു.
''ഞാന്‍ സ്‌ഥാനാര്‍ഥി ആവുന്നതേയുള്ളൂ. ഇനി നിങ്ങളാണ്‌ എന്നെ ജയിപ്പിക്കേണ്ടത്‌. ജയിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാം.''

എന്നുപറഞ്ഞാണ്‌ അവരെ തിരിച്ചയച്ചത്‌. അന്നു മുതല്‍ ഫലം വരുന്ന ദിവസം വരെ സമാധാനമായിട്ട്‌ ഉറങ്ങിയിട്ടുപോലുമില്ല, ജോയ്‌മോന്‍. പ്രചാരണനാളുകളില്‍ അതിരാവിലെ ആറരയ്‌ക്ക് വീട്ടില്‍ നിന്നിറങ്ങും.

മകള്‍ സന്ധ്യയുടെ മകന്‍ ദിവ്യദര്‍ശനും കൂടെയുണ്ടാവും. എത്ര ദൂരെപ്പോയാലും ഉച്ചയ്‌ക്ക് വീട്ടിലെത്തിയേ ഭക്ഷണം കഴിക്കുകയുള്ളൂ. അത്‌ നിര്‍ബന്ധമാണ്‌. തിരിച്ചുവരുമ്പോള്‍ പലപ്പോഴും അര്‍ധരാത്രിയാവും. ക്ഷീണിച്ച്‌ വീട്ടില്‍ വരുമ്പോള്‍ എനിക്കും സങ്കടമാവും. ഒരു ദിവസം അവന്‍ പറഞ്ഞു.

''ദിവസവും പത്തും ഇരുപതും കിലോമീറ്ററുകളാണ്‌ നടക്കുന്നത്‌. രാഷ്‌ട്രീയത്തെ അപേക്ഷിച്ച്‌ അഭിനയം എത്രയോ എളുപ്പമാണ്‌ അമ്മാ.''
ഭാര്യ മേതില്‍ ദേവികയും എന്റെ മകള്‍ സന്ധ്യയും മുഴുവന്‍ സമയവും അവനുവേണ്ടി പ്രചാരണത്തിനുണ്ട്‌.

എനിക്കും പോകണമെന്നുണ്ടായിരുന്നു. പക്ഷേ ജോയ്‌മോന്‍ സമ്മതിച്ചില്ല.
''ഈ പ്രായത്തില്‍ അമ്മയിനി എവിടെയും പോകേണ്ട.''

എന്നു പറഞ്ഞ്‌ പിന്തിരിപ്പിച്ചു. എങ്കിലും പ്രചാരണത്തിന്റെ അവസാന ദിവസം അടുത്തുവരുമ്പോഴേക്കും വല്ലാത്തൊരു വേവലാതി. മോനുവേണ്ടി ഒരു ദിവസമെങ്കിലും പോയില്ലെങ്കില്‍ സമാധാനം കിട്ടില്ല.

അങ്ങനെയാണ്‌ പ്രചാരണം തീരുന്ന ദിവസം അവനോട്‌ ചോദിക്കാതെ വോട്ടുപിടിക്കാന്‍ ഇറങ്ങിയത്‌. ആശ്രാമം ഭാഗത്തെ ഒരുപാട്‌ വീടുകള്‍ കയറിയിറങ്ങി. അന്നെനിക്ക്‌ ഒരു കാര്യം മനസ്സിലായി. പാര്‍ട്ടിഭേദമില്ലാതെ എല്ലാവര്‍ക്കും ജോയ്‌മോനെ ഇഷ്‌ടമാണ്‌.

''ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരാണ്‌. എങ്കിലും മുകേഷ്‌ സ്‌ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക്‌ വോട്ടുചെയ്യാന്‍ മനസ്‌ വരുന്നില്ല.''
ഒരു വീട്ടമ്മ പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ജന്മസ്‌ഥലമായ കൊല്ലത്തുതന്നെ മത്സരിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണെന്ന്‌ ജോയ്‌മോന്‍ ഇടയ്‌ക്കിടെ പറയുമായിരുന്നു.
അവനെ ഇവിടെയുള്ള എല്ലാവര്‍ക്കുമറിയാം. രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഒന്നുമറിയാത്ത സ്‌ഥാനാര്‍ഥി എന്ന ആരോപണം ജനങ്ങള്‍ തള്ളിയതും അതുകൊണ്ടാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top