Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കളിയില്‍ അല്‍പ്പം കാര്യം...

ദേവിനറെജി

  1. Pranaya Varnangal
mangalam malayalam online newspaper

'പെയ്‌തൊഴിയാതെ' എന്ന സീരിയല്‍ ലൊക്കേഷനില്‍ വച്ചാണ്‌ ഞങ്ങളാദ്യമായി കണ്ടുമുട്ടുന്നത്‌. ഇതിന്റെ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായിരുന്നു ബോബന്‍. മിക്ക പ്രണയങ്ങളും ഉടക്കില്‍ നിന്നാണല്ലോ തുടങ്ങുന്നത്‌.

ഞങ്ങളുടേതും ഇതില്‍ നിന്നു വ്യത്യസ്‌തമായിരുന്നില്ല. കണ്ണൂര്‍ സ്വദേശിനിയായതുകൊണ്ടു എന്റെ സംസാരത്തിലും ഡയലോഗുകളിലും കണ്ണൂര്‍ ശൈലി കടന്നുവരും. ഇതു കേള്‍ക്കുമ്പോള്‍ പുള്ളിക്കാരന്‍ എല്ലാവരുടെയും മുന്നില്‍ വച്ച്‌ എന്നെ കളിയാക്കും.

ദിവസങ്ങള്‍ കഴിയുന്തോറും കളിയാക്കലിന്റെ ദൈര്‍ഘ്യം കൂടി. തിലകന്‍സാര്‍, ജയഭാരതിച്ചേച്ചി തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഇരിക്കുമ്പോഴാണ്‌ കളിയാക്കല്‍ കൂടുന്നത്‌. അതുകൊണ്ട്‌ എനിക്ക്‌ ഒരുപാട്‌ സങ്കടവും തോന്നിയിട്ടുണ്ട്‌.

കളിയാക്കല്‍ ഇഷ്‌ടമല്ലെന്ന്‌ മനസ്സിലായതോടെ അദ്ദേഹം പതിയെ അതങ്ങ്‌ നിര്‍ത്തി. പിന്നെപ്പിന്നെ എങ്ങനെയോ രണ്ടുപേര്‍ക്കും പരസ്‌പരം ആകര്‍ഷണം തോന്നി.

അച്‌ഛന്‍ ബാങ്കുദ്യോഗസ്‌ഥനായതിനാല്‍ അമ്മയാണ്‌ എനിക്കൊപ്പം ലൊക്കേഷനിലേക്ക്‌ വരുന്നത്‌. ഒരു ദിവസം പുള്ളിക്കാരന്‍ എന്റടുത്ത്‌ വന്ന്‌ 'വീട്ടില്‍ കല്യാണം ആലോചിക്കുന്നുണ്ട്‌, രശ്‌മിയുടെ കാര്യം വീട്ടില്‍ പറയട്ടെ' എന്നു ചോദിച്ചു.

അപ്പോള്‍ ഞാന്‍ കൊടുത്ത മറുപടി എന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ, കുറച്ചുകൂടി കഴിയാതെ വിവാഹം പറ്റില്ല' എന്നായിരുന്നു.

എന്റെ ഉത്തരത്തില്‍ നിന്ന്‌ താല്‍പ്പര്യക്കുറവില്ല എന്നു അദ്ദേഹത്തിനു മനസ്സിലായി. പതിയെപ്പതിയെ ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങി.

സീരിയല്‍ തീരുമ്പോള്‍ ഷൂട്ടിംഗ്‌ റിപ്പോര്‍ട്ട്‌ കാണിക്കുമല്ലോ. എല്ലാ അണിയറപ്രവര്‍ത്തകരെയും കാണിക്കുമെങ്കിലും 'ഇതാ, അസോസ്സിയേറ്റ്‌ ഡയറക്‌ടര്‍ ബോബന്‍' എന്നു പറഞ്ഞ്‌ സഹോദരനെ കാണിക്കുമ്പോള്‍ ഇത്രയും പേരുണ്ടായിട്ടും ഒരാളെ മാത്രം പരിചയപ്പെടുത്തിക്കൊടുത്തതില്‍ എന്തോ ഒന്നുണ്ടെന്ന്‌ അച്‌ഛന്റെ നോട്ടത്തില്‍ നിന്ന്‌ വ്യക്‌തമായിരുന്നു. എങ്കിലും അച്‌ഛന്‍ ഒന്നും മിണ്ടിയില്ല.

കുറച്ചു നാളേ ഈ സീരിയലില്‍ ജോലി ചെയ്‌തുള്ളൂ. പിന്നീട്‌ ഞങ്ങളുടെ പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതു എന്റെ വീട്ടുകാരായിരുന്നു. അദ്ദേഹം ക്രിസ്‌ത്യനും ഞാന്‍ ഹിന്ദുവുമായിരുന്നു.

ഒടുവില്‍ എതിര്‍പ്പുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടു ബന്ധുക്കളുടെ അനുഗ്രഹാശിസ്സുകളോടെ ഞങ്ങള്‍ വിവാഹിതരായി. മതാചാരങ്ങളില്ലാതെ ഒരു ഹാളില്‍ വച്ചായിരുന്നു വിവാഹം. സീരിയല്‍ - സിനിമ ഇന്‍ഡസ്‌ട്രിയില്‍ ഉള്ളവര്‍ക്കുവേണ്ടി ഒരു റിസപ്‌ഷനും വച്ചു.

വിവാഹശേഷം പുള്ളിക്കാരന്‍ എന്ന വിളി മാറ്റി ഇച്ചായന്‍ എന്നാക്കി. ഞങ്ങളൊരുമിച്ചുള്ള ആദ്യത്തെ ആഘോഷം വിഷുവായിരുന്നു.അതും എന്റെ വീട്ടില്‍ വച്ച്‌.

വിഷുവെന്നു കേട്ടാലേ കൈനീട്ടമാണല്ലോ ഹൈലൈറ്റ്‌. ഇച്ചായന്‌ കൈനീട്ടത്തെക്കുറിച്ച്‌ വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല.

അതറിഞ്ഞുവച്ചുകൊണ്ടു തന്നെ 'നല്ലൊരു തുക കൈനീട്ടം തരണമെന്നും അത്‌ കീഴ്‌വഴക്കമാണെന്നും ഇച്ചായനെ പറഞ്ഞു പറ്റിച്ചു. പാവം ഇച്ചായന്‍ ഞാന്‍ പറഞ്ഞതു വിശ്വസിച്ച്‌ നല്ലൊരു തുക കൈനീട്ടം തരികയും ചെയ്‌തു.

പക്ഷേ അധികം താമസിയാതെ ഞാന്‍ പറഞ്ഞത്‌ കള്ളമാണെന്ന്‌ മനസ്സിലായി.ഒരു രൂപ കൊടുത്താലും അത്‌ കൈനീട്ടമാണെന്ന്‌ മനസ്സിലായി. എങ്കിലും പതിവു തെറ്റാതെ ആദ്യം തന്ന തുകയാണ്‌ വീണ്ടും കിട്ടിയത്‌.

എനിക്ക്‌ സ്വര്‍ണ്ണപാദസരം വളരെയധികം ഇഷ്‌ടമാണ്‌. എന്നാല്‍ കാലില്‍ സ്വര്‍ണ്ണമിടുന്നതിനോട്‌ ഇച്ചായന്‌ താല്‍പ്പര്യമില്ലാത്തതിനാല്‍ എന്റെ ഇഷ്‌ടം ഞാന്‍ ഉള്ളിലൊതുക്കി. ഡിസംബര്‍ മാസം ഒരു ഞായറാഴ്‌ച വളരെ വൈകിയാണ്‌ ഞാന്‍ എഴുന്നേറ്റത്‌.

തലേന്ന്‌ ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ ക്ഷീണച്ചുവന്നതിനാല്‍ ഇച്ചായന്‍ നല്ല ഉറക്കവും. പുള്ളിക്കാരനെ ഉണര്‍ത്താതെ എഴുന്നേല്‍ക്കാമെന്ന്‌ വിചാരിച്ച്‌ പുതപ്പ്‌ മാറ്റിയപ്പോള്‍ ഞാന്‍ ഞെട്ടി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top