Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

കാറിനുള്ളില്‍ പ്രണയസാഫല്യം

ദേവിനറെജി

  1. Pranaya Varnangal
  2. Prasad Nooranad
mangalam malayalam online newspaper

കൂട്ടുകാരി, മായാമോഹിനി, താരോത്സവം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനായ പ്രസാദ്‌ നൂറനാട്‌ തന്റെ ജീവിതസഖിയെ കണ്ടെത്തിയതും സീരിയല്‍ ഷൂട്ടിനിടയിലാണ്‌.

അവരുടെ പ്രണയാനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്‌ പ്രസാദിന്റെ ഭാര്യയും സീരിയല്‍ താരവുമായിരുന്ന ലക്ഷ്‌മി.

ഞാന്‍ ധാരാളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ എറണാകുളത്തായിരുന്നു ഷൂട്ട്‌ ചെയ്‌തത്‌. ആദ്യമായിട്ടാണ്‌ തിരുവനന്തപുരത്ത്‌ ഒരു സീരിയലിലേക്ക്‌ ക്ഷണം ലഭിച്ചത്‌.

വിളിച്ചത്‌ പ്ര?ഡക്ഷന്‍ കണ്‍ട്രോളറായ പ്രസാദും. എനിക്ക്‌ ഡേറ്റും കാര്യങ്ങളൊന്നും അറിയാത്തതുകൊണ്ട്‌ അച്‌ഛനമ്മമാരോടാണ്‌ അദ്ദേഹം സംസാരിച്ചത്‌. എമറാള്‍ഡ്‌ ഹോട്ടലിലായിരുന്നു താമസസൗകര്യം ഏര്‍പ്പാടു ചെയ്‌തിരുന്നത്‌.

ഷൂട്ടിംഗ്‌ ദിവസം രാവിലെ 6 മണിയായപ്പോള്‍ കോളിംഗ്‌ ബെല്‍ കേട്ടു. തുറന്നപ്പോള്‍ താടിയൊക്കെവച്ച്‌ കണ്ണാടിക്കാരനായ ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. അദ്ദേഹം എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചുകൊണ്ട്‌ സ്വയം പരിചയപ്പെടുത്തി.

ഞാന്‍ പ്രസാദ്‌ നൂറനാട്‌, ഫോണില്‍ക്കൂടി മാത്രമേ അദ്ദേഹത്തിന്റെ ശബ്‌ദം കേട്ടിട്ടുള്ളൂ. അന്ന്‌ പ്രസാദിനോടൊപ്പം ഞാനും അമ്മയും ലൊക്കേഷനിലേക്ക്‌ പോയി.

പിറ്റേദിവസം അടുത്തൊരമ്പലത്തില്‍ ദര്‍ശനത്തിനു പോയശേഷമാണ്‌ ലൊക്കേഷനിലേക്ക്‌ പോയത്‌. വഴിപാട്‌ കഴിച്ച്‌ പ്രസാദം കിട്ടാന്‍ വൈകിയതുകൊണ്ട്‌ ഷൂട്ടിംഗിന്‌ ചെന്നപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു.

വണ്ടിയില്‍ നിന്നുമിറങ്ങിയപ്പോള്‍ കണ്ട കാഴ്‌ച. സംവിധായകനും നടനും ക്യാമറാമാനും എന്നെ കാത്തുനില്‍ക്കുന്നു. കണ്ടപാടെ പ്രസാദ്‌ കൃത്യസമയത്ത്‌ ഷൂട്ടിംഗിന്‌ വരാത്തത്‌ പുതുമുഖ നടിയുടെ അഹങ്കാരമാണെന്ന്‌ പറഞ്ഞ്‌ ശകാരിക്കാന്‍ തുടങ്ങി.

'ഇയാള്‍ ഇത്രയ്‌ക്ക് ദുഷ്‌ടനാണോയെന്ന്‌ തിരിച്ചുപോന്ന വഴി മനസ്സില്‍ വിചാരിച്ചു. അന്നത്തെ ദിവസം ഒരുപാട്‌ കരഞ്ഞു.

പിറ്റേദിവസം പ്രസാദ്‌ അരികില്‍ വന്നിട്ട്‌ 'പിണക്കമാണോ', 'ഇയാളൊരു പുതുമുഖ നടിയല്ലേ, കൃത്യസമയത്ത്‌ ഷൂട്ടിന്‌ വന്നില്ലെങ്കില്‍ തനിക്ക്‌ തന്നെയല്ലേ ദോഷമുണ്ടാവുക' എന്നൊക്കെപ്പറഞ്ഞ്‌ കുറെ ഉപദേശങ്ങള്‍ തന്നു.

പിന്നെപ്പിന്നെ അത്യാവശ്യം നന്നായി സംസാരിക്കാന്‍ തുടങ്ങി. ഫോണ്‍കോളുകളിലൂടെയാണ്‌ ഞങ്ങള്‍ സുഹൃത്തുക്കളായത്‌. അപ്പോഴും അദ്ദേഹത്തിന്റെ വീട്ടുകാരെക്കുറിച്ചൊന്നും അന്വേഷിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിലെ എന്റെ കഥാപാത്രം തീര്‍ന്നു. തിരിച്ച്‌ നാട്ടിലേക്ക്‌ പോയപ്പോള്‍ പ്രിയപ്പെട്ട ആരെയോ അവിടെ ഉപേക്ഷിച്ചുപോകുന്നതുപോലെ തോന്നി.

പിന്നീട്‌ എനിക്ക്‌ കിട്ടുന്ന സീരിയലുകളിലെ ഓരോ റോളുകളെക്കുറിച്ചും ആ സീരിയലിന്റെ സംവിധായകരെക്കുറിച്ചും ഫോണിലൂടെ ഞങ്ങള്‍ സംസാരിച്ചു. അങ്ങനെ ഒരു ദിവസം പ്രസാദ്‌ എന്നോട്‌ അദ്ദേഹത്തിന്റെ ഇഷ്‌ടം അറിയിച്ചു.

മറുപടി ചോദിച്ചപ്പോള്‍ ഒരാവേശത്തിന്‌ 'യെസ്‌' എന്ന്‌ ഞാനും പറഞ്ഞു. പിന്നീടാണ്‌ അച്‌ഛന്റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞത്‌.

'അഭിനയം നിനക്കിഷ്‌ടമായതുകൊണ്ടാണ്‌ ഈ ഫീല്‍ഡിലേക്ക്‌ വിടുന്നത്‌. പക്ഷേ ഒരു കാരണവശാലും ഇതിനകത്തുള്ള ആരുമായും വിവാഹം പോലുള്ള കാര്യങ്ങള്‍ പാടില്ല.''

കലാരംഗത്തുള്ളവരുടെ ജീവിതം അത്രകണ്ട്‌ സൂരക്ഷിതമല്ലാത്തതു കൊണ്ടാണ്‌ അച്‌ഛന്‍ അങ്ങനെ പറഞ്ഞത്‌. അത്‌ മനസിലുള്ളതുകൊണ്ട്‌ പ്രസാദിന്റെ വിഷയം എങ്ങനെ അവതരിപ്പിക്കുമെന്ന ആശങ്കയിലായിരുന്നു ഞാന്‍.

നിരന്തരമായുള്ള ഫോണ്‍ വിളികളും ഏതുനേരവും പ്രസാദിനെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്‌തപ്പോള്‍ അമ്മയ്‌ക്ക് സംശയമുണ്ടായിരുന്നു. ഒരിക്കല്‍ അമ്മയത്‌ ചോദിക്കുകയും ചെയ്‌തു. അന്ന്‌ ഞാന്‍ ഒരുവിധത്തില്‍ ഒഴിഞ്ഞുമാറി.

അധികം താമസിയാതെ ഞങ്ങളുടെ ബന്ധം വീട്ടുകാരറിഞ്ഞു. ഈ സമയം ഞാന്‍ മറ്റൊരു സീരിയലില്‍ അഭിനയിക്കുകയായിരുന്നു. എങ്ങനെയും വിവാഹം നടത്തണമെന്നുള്ള ചിന്തയായിരുന്നു പിന്നീട്‌ ഞങ്ങള്‍ക്ക്‌.

സംവിധായകന്‍ സുധീഷ്‌ശങ്കര്‍ വീട്ടില്‍ വന്ന്‌ സീരിയലിന്റെ ക്ലൈമാക്‌സ് സീനാണെന്നും എന്നെ അഭിനയിക്കാന്‍ വിടണമെന്നും പറഞ്ഞു. പ്രസാദ്‌ ആ സീരിയലിന്റെ പ്ര?ഡക്ഷന്‍ കണ്‍ട്രോളറാണ്‌.

പ്രസാദിനെ മാറ്റി നിര്‍ത്താമെന്ന നിബന്ധനയില്‍ അച്‌ഛന്‍ അനുവാദം തന്നു. ഞാനും അമ്മയും ലൊക്കേഷനിലേക്ക്‌ പോയി. കാറിനുള്ളിലാണ്‌ ക്ലൈമാക്‌സ് സീന്‍ ഷൂട്ട്‌ ചെയ്യേണ്ടത്‌, അപ്പോള്‍ അതില്‍ അമ്മയ്‌ക്ക് ഒപ്പം വരാന്‍ കഴിയില്ലല്ലോ.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top