Last Updated 1 year 14 weeks ago
Ads by Google
19
Tuesday
September 2017

ബിമ്മേട്ടന്‍ ദൈവത്തിന്റെ സമ്മാനം...

ദേവിന റെജി

  1. Niranjana Bimal
  2. Pranaya Varnangal
Pranaya Varnangal, Niranjana Bimal

ഞങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച്‌ പറയണമെങ്കില്‍ കുറച്ചുകൂടി പിന്നിലേക്ക്‌ പോകണം. അതായത്‌ എന്നെ പരിചയപ്പെടുത്തണം.

അവതാരിക, നടി എന്നതിലപ്പുറം ഞാനൊരു എല്‍.എല്‍.ബി.ക്കാരിയാണ്‌. പഠനത്തിനിടയില്‍ ഒരു നോര്‍ത്ത്‌ ഇന്ത്യന്‍ യുവാവുമായി എന്റെ വിവാഹം ഉറപ്പിച്ചു. ഈ സമയം പ്രതിശ്രുതവരന്‍ തിരുവനന്തപുരത്ത്‌ ജോലി ചെയ്യുകയായിരുന്നു.

ഞങ്ങള്‍ രണ്ടു മക്കളാണ്‌ അച്‌ഛനമ്മമാര്‍ക്ക്‌. ചേട്ടനേക്കാള്‍ കളിയും ചിരിയുമായി നടക്കുന്നതുകൊണ്ട്‌ വീട്ടുകാര്‍ക്ക്‌ എന്നോട്‌ പ്രത്യേക അറ്റാച്ച്‌മെന്റുണ്ട്‌. എന്റെ വീടും തിരുവനന്തപുരത്ത്‌ ആയതിനാല്‍ വിവാഹശേഷം ഞാന്‍ അകലെയാണെന്ന ചിന്ത മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവില്ല.

ഈ വിവരമൊക്കെ അദ്ദേഹത്തിനുമറിയാം. വിവാഹനിശ്‌ചയം കഴിഞ്ഞതോടെ അദ്ദേഹത്തിന്‌ കല്‍ക്കട്ടയ്‌ക്ക് ട്രാന്‍സ്‌ഫറായി. വിവാഹശേഷം എന്നെയും കൊണ്ടുപോകുമെന്നു പറഞ്ഞതോടെ പപ്പയും മമ്മിയും തകര്‍ന്നു.

ഈ അവസരത്തിലാണ്‌ ക്ഷണിക്കപ്പെടാത്ത ഒരതിഥി എന്റെ ജീവിതത്തിലേക്ക്‌ വന്നത്‌. ഒരിക്കല്‍ സുഹൃത്തായ നിഷാന്തിനൊപ്പം റസ്‌റ്റോറന്റിലിരിക്കുമ്പോള്‍ ഡോ. ബിമല്‍ചന്ദ്രകുമാറിന്റെ ഫോട്ടോസ്‌ കാണിച്ചു. പുള്ളിക്കാരന്‍ നിഷാന്തിന്റെ ബെസ്‌റ്റ്ഫ്രണ്ടാണ്‌.

ഫോട്ടോ കണ്ടതോടെ 'ഹായ്‌ ഡോക്‌ടര്‍ ആള്‍ കൊള്ളാമല്ലോ, നിശ്‌ചയം കഴിഞ്ഞുപോയി, അല്ലെങ്കില്‍ കെട്ടാമായിരുന്നു'' എന്നു വെറുതെ ഒരു തമാശയ്‌ക്ക് പറഞ്ഞു.

അന്നേരം കോമഡി കേട്ടതുപോലെ ചിരിച്ചു തള്ളിയെങ്കിലും താമസിയാതെ നിഷാന്ത്‌ ഡോക്‌ടെറ ഇക്കാര്യം അറിയിച്ചു. നിഷാന്ത്‌ ഫോണ്‍ നമ്പര്‍ കൊടുത്തതു മുതല്‍ പുള്ളി എന്നെ വിളിക്കാന്‍ തുടങ്ങി.

വിവാഹനിശ്‌ചയം കഴിഞ്ഞ വിവരം അറിഞ്ഞതാണെന്നും ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടെന്നും പറഞ്ഞ്‌ പിറകില്‍ നിന്ന്‌ മാറിയിട്ടില്ല.
'എന്റെ പൊന്നു ഡോക്‌ടര്‍ സാറെ, ഞാന്‍ വെറുതെ പറഞ്ഞതാണെന്ന്‌ പറഞ്ഞിട്ട്‌ എവിടെ കേള്‍ക്കാന്‍.

പിന്നെപ്പിന്നെ എന്നും രാവിലെ വീട്ടിലേക്ക്‌ വരും. സത്യത്തില്‍ ആദ്യമൊക്കെ അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതേയില്ല.

എവിടെപ്പോയാലും അവിടെ വരും, 'ഡോക്‌ടറായിട്ട്‌ ആശുപത്രിയില്‍ ഒരു പണിയുമില്ലേ' എന്നു പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട്‌. എന്റെ ചോദ്യം കേള്‍ക്കുമ്പോള്‍ ആളങ്ങ്‌ ചിരിക്കാന്‍ തുടങ്ങും. ഇതിനിടയില്‍ ദൂരത്തിന്റെ പ്രശ്‌നം മൂലം മുന്‍പ്‌ നിശ്‌ചയിച്ച വിവാഹം വീട്ടുകാര്‍ തന്നെ വേണ്ടെന്നു വച്ചു.

ആ സമയത്ത്‌ ഞാന്‍ അമ്മയോട്‌ ഇദ്ദേഹത്തിന്റെ കാര്യം സൂചിപ്പിച്ചു.പേര്‌ ബിമല്‍ചന്ദ്രകുമാര്‍, ആളൊരു ഫിസിയോതെറാപ്പിസ്‌റ്റാണ്‌.

ജനിച്ചത്‌ അമ്പലപ്പുഴയിലാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണെന്നു പറഞ്ഞു നിര്‍ത്തിയതും 'പയ്യന്‍ നല്ലവനാണെങ്കില്‍ ആലോചിക്കുന്നതിനെന്താ കുഴപ്പമെന്ന്‌ അമ്മയുടെ മറുപടി.

അതു കേട്ട്‌ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അച്‌ഛനും എതിരഭിപ്രായമില്ല. 'ദൂരെയുള്ളതിനേക്കാള്‍ അരികെയുള്ളതാണ്‌ നല്ലത്‌. അറിയാത്ത സ്‌ഥലത്തേക്ക്‌ നിന്നെ വിവാഹം കഴിച്ചയച്ചാല്‍ എന്തു വിശ്വസിച്ചാണ്‌ ഞങ്ങള്‍ വീട്ടിലിരിക്കുക എന്നു പറഞ്ഞപ്പോള്‍ മമ്മയുടെ കണ്ണ്‌ നിറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

പ്രാക്‌ടീസിന്റെ സമയത്ത്‌ കോടതിമുറിയില്‍ നിന്നും ഇറങ്ങിവന്ന ഒരു ദിവസം എന്റെ കാറിനരികില്‍ നിഷാന്തിനൊപ്പം അദ്ദേഹവും നില്‍പ്പുണ്ടായിരുന്നു.

നിഷാന്ത്‌ എന്നെ എപ്പോള്‍ കണ്ടാലും ചോക്‌ളേറ്റ്‌ തരും. അതും എന്റെ ഫേവററ്റ്‌ ഡയറിമില്‍ക്ക്‌ ബബ്ലി. പതിവുപോലെ അവനെനിക്ക്‌ ചോക്‌ളേറ്റ്‌ തന്നിട്ടും ആ മനുഷ്യന്‍ അത്‌ നോക്കിനിന്നു.

'ഈശ്വരാ ചോക്‌ളേറ്റ്‌ പോലും വാങ്ങിത്തരാത്ത പിശുക്കനെയാണല്ലോ കെട്ടാന്‍ പോകുന്നതെന്ന്‌ ആ നിമിഷം മനസ്സില്‍ ഓര്‍ത്തു.

എന്തായാലും എന്റെ വീട്ടുകാര്‍ക്ക്‌ ബിമലിനെ ഇഷ്‌ടമായി. അധികം വൈകാതെ ഞങ്ങളുടെ വിവാഹനിശ്‌ചയവും നടന്നു. പതിയെപ്പതിയെ ഡോക്‌ടറെ എന്ന വിളി മാറ്റി ബിമ്മേട്ടാ എന്നാക്കി. വിവാഹനിശ്‌ചയം കഴിഞ്ഞുള്ള ആദ്യ വാലന്റൈന്‍സ്‌ ഡേ ഞാനൊരിക്കലും മറക്കില്ല.

അന്നു രാവിലെ എന്നെ കാണണമെന്ന്‌ ബിമ്മേട്ടന്‍ വിളിച്ചുപറഞ്ഞപ്പോള്‍ 'സര്‍പ്രൈസ്‌ ഗിഫ്‌റ്റ് തരാന്‍ വേണ്ടിയായിരിക്കുമെന്ന്‌ വിചാരിച്ച്‌ ഞാന്‍ ശരിക്കും ത്രില്ലായി. രാവിലെ തന്നെ ഫ്രഷായി പീച്ച്‌ ആന്റ്‌ ഗ്രീന്‍ കളര്‍ കോമ്പിനേഷന്‍ ചുരിദാര്‍ ധരിച്ചാണ്‌ അദ്ദേഹത്തിന്റെ മുമ്പില്‍ ചെന്നത്‌.

ഡ്രൈവു ചെയ്യുമ്പോഴും ഒരു സിനിമയെ വെല്ലുന്ന റൊമാന്റിക്‌ സീനുകള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി നേരെ നോക്കുന്നത്‌ ബിമ്മേട്ടന്റെ മുഖത്തേക്ക.്‌ എന്റെ കണ്ണുകളിലേക്ക്‌ ഏറെനേരം നോക്കിയപ്പോള്‍ എനിക്ക്‌ നാണം വന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top