Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

സങ്കടങ്ങളില്‍ അവള്‍ ഒപ്പം നിന്നു

ദേവിന റെജി

  1. Pranaya Varnangal
mangalam malayalam online newspaper

അമ്മ, ആകാശദൂത്‌, അനാമിക...എന്നീ ടിവി പരമ്പരകളുടെ സംവിധായകനായ ആദിത്യന്‍, രോണുചന്ദ്രയെ പ്രണയിച്ച കഥ

ഞാന്‍ സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്‌തിരുന്ന കാലം. ഒരു സിനിമയിലേക്ക്‌ നായികയെ അന്വേഷിക്കുന്ന വേളയിലാണ്‌ ആദ്യമായി രോണുവിനെ കാണുന്നത്‌.

അച്‌ഛനും സഹോദരിക്കുമൊപ്പം എത്തിയ അവളെ കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി.

അവളുടെ സഹോദരിക്ക്‌ അഭിനയമോഹം ഉണ്ടായിരുന്നതിനാല്‍ അവരുടെ കുറച്ച്‌ സ്‌റ്റില്‍സ്‌ എടുത്തു. കൂട്ടത്തില്‍ ക്യാമറാമാനെക്കൊണ്ട്‌ രോണുവിന്റെ സ്‌റ്റില്‍സും എടുപ്പിച്ചു. അന്നേ എന്റെ മനസ്സില്‍ ഒരു സ്‌പാര്‍ക്കടിച്ചു.

അവള്‍ പോയി മറയുന്നിടം വരെ ഞാനവളെ തന്നെ നോക്കി നിന്നു. അന്നെനിക്കൊരു കാര്യം മനസ്സിലായി. കണ്ണുകളില്‍ നിന്നേ അവള്‍ മാഞ്ഞിട്ടുള്ളു. അതിലുമാഴത്തില്‍ അവളെന്റെ മനസ്സില്‍ കുടിയേറി കഴിഞ്ഞു.

തിരികെ പോകുന്നതിനു മുമ്പ്‌ മൊബൈല്‍ നമ്പര്‍ വാങ്ങി. ഇടയ്‌ക്ക് മെസേജുകള്‍ അയച്ചിരുന്നു. പക്ഷേ ആ സിനിമ ഇടയ്‌ക്ക് വച്ച്‌ നിര്‍ത്തേണ്ടി വന്നു. ഒരു സുഹൃത്ത്‌ വഴി മറ്റൊരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചുവെങ്കിലും കഷ്‌ടകാലസമയമായതു കൊണ്ട്‌ ആ സിനിമയുടെ പൂജയും മുടങ്ങി.

ആകെക്കൂടി വല്ലാത്ത അവസ്‌ഥയില്‍. സാമ്പത്തികമായും അല്ലാതെയും എല്ലാ സഹായവും ചെയ്‌തു തന്നത്‌ രോണുവിന്റെ അച്‌ഛന്‍ എം.ആര്‍.സി. നായരാണ്‌. സാമ്പത്തികമായുള്ള അദ്ദേഹത്തിന്റെ സഹായം വലിയൊരു ആശ്വാസമായിരുന്നു.

ഒരു വര്‍ഷത്തിനുശേഷം തിരിച്ച്‌ നാട്ടിലേക്കു വന്നതും ആദ്യം കാണാന്‍ പോയത്‌ അദ്ദേഹത്തെയാണ്‌. കൂട്ടത്തില്‍ അവളെയും ഒന്നു കാണാമല്ലോ എന്ന്‌ ഞാനറിയാതെ തന്നെ മനസ്സ്‌ മന്ത്രിച്ചു.

ഗേറ്റ്‌ തുറന്ന്‌ അകത്ത്‌ കയറിയതും കണ്ടത്‌ സിറ്റൗട്ടില്‍ ഇരുന്ന്‌ പഠിക്കുന്ന രോണുവിനെയാണ്‌. എന്നെ കണ്ടതും ഒരു അപരിചിതനെ പോലെയുള്ള അവളുടെ നോട്ടം മനസ്സിലിന്നും മായാതെ കിടക്കുന്നു.

തമ്മില്‍ കണ്ടിട്ട്‌ കുറേ നാളായതുകൊണ്ട്‌ അവള്‍ക്ക്‌ പെട്ടെന്ന്‌ എന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല. പക്ഷേ വളരെ പെട്ടെന്നു തന്നെ ഞങ്ങള്‍ അടുത്തു.

ദൈവാനുഗ്രഹത്താല്‍ ഒരു ഷോട്ട്‌ ഫിലിം ചെയ്യാന്‍ എനിക്ക്‌ അവസരം ഒത്തുവന്നു. പെട്ടെന്ന്‌ മനസില്‍ തെളിഞ്ഞ മുഖം രോണുവിന്റേതാണ്‌.

അഭിനയിക്കാനുള്ള താല്‌പര്യം ഇളയമകള്‍ക്കാണെന്ന്‌ എം.ആര്‍.സി. സാര്‍ പറഞ്ഞപ്പോഴും കഥാപാത്രത്തിന്‌ യോജിച്ചത്‌ രോണുവാണെന്ന്‌ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഏഴെട്ട്‌ ദിവസത്തെ ഷൂട്ട്‌ ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം അവളുടെ മൊബൈലിലേക്ക്‌ 'എനിക്കു തന്നെ ഇഷ്‌ടമാണ്‌, എന്നെ ഇഷ്‌ടമാണോ' എന്ന്‌ മെസേജ്‌ അയച്ചു. പിറ്റേദിവസം 'യെസ്‌' എന്ന മറുപടിയും ലഭിച്ചു.

അതോടെയാണ്‌ ഞങ്ങളുടെ പ്രണയകാലം തുടങ്ങിയത്‌. പിന്നീടുള്ള ലക്ഷ്യം എങ്ങനെ പരസ്‌പരം കാണാമെന്നായി. അവളെ കാണാനായി എപ്പോഴും അവളുടെ വീട്ടില്‍ പോകുന്നത്‌ ശരിയല്ലല്ലോ.

വീണ്ടും ഒരു വീഡിയോ ആല്‍ബം എടുക്കാന്‍ തീരുമാനിച്ചു. അതിലും നായിക രോണു തന്നെ. രണ്ടാമത്തെ ആല്‍ബം കൂടി എടുത്തതോടെ ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തു.

രാത്രികാലങ്ങളില്‍ തലവഴി പുതപ്പിട്ട്‌ മൂടി അടക്കം പറയുന്ന സ്വരത്തില്‍ 'ഹലോ' എന്ന്‌ ഫോണിലൂടെയുള്ള സംസാരം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും. അങ്ങനെയിരിക്കെ പെട്ടെന്ന്‌ അവള്‍ക്ക്‌ വിവാഹാലോചന ആരംഭിച്ചു.

ഞങ്ങളുടെ ഇഷ്‌ടത്തിന്റെ ആഴം ശരിക്കും ഫീല്‍ ചെയ്‌തത്‌ അവളുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുമെന്ന അവസ്‌ഥ വന്നപ്പോഴാണ്‌.

മനസ്സ്‌ ആഗ്രഹിച്ച പെണ്ണ്‌ മറ്റൊരുത്തന്റെ ഭാര്യയാകാന്‍ പോകുന്നുവെന്നറിഞ്ഞ നിമിഷം എന്തുചെയ്യണമെന്നറിയാതെ തളര്‍ന്നു. എന്നെ ആശ്വസിപ്പിക്കാനായി അവള്‍ അറയ്‌ക്കല്‍ എന്ന എന്റെ കൊച്ചുനാട്ടിലേക്ക്‌ വന്നു.

വീട്ടുപടിക്കല്‍ വന്ന്‌ അകത്തോട്ട്‌ കയറിക്കോട്ടെ എന്ന്‌ വരാന്തയിലിരുന്ന അച്‌ഛനോട്‌ ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അവള്‍ വരുന്നത്‌ ടെറസ്സില്‍ നിന്നു കണ്ട ഞാന്‍ വീടിന്റെ മുന്‍വശത്തേക്ക്‌ പാഞ്ഞെത്തി. എന്നെ മാറ്റിനിര്‍ത്തി അച്‌ഛന്‍ ചോദിച്ചു.

'ഏതാ ആ കുട്ടി,' ഞാന്‍ സ്‌നേഹിക്കുന്ന കുട്ടിയാണെന്ന്‌ പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയാണ്‌ രസം, 'അവള്‍ ഇറങ്ങിവന്നതാണോ?' സത്യത്തില്‍ ആ ചോദ്യത്തിനു മുമ്പില്‍ ഒരുനിമിഷം പകച്ചുനിന്നെങ്കിലും ചെറിയ ചമ്മലോടെ ഞാന്‍ തലകുലുക്കി.

ആ നിമിഷം കാര്യമായ വരുമാനം എനിക്കുണ്ടായിരുന്നില്ല. ആകെപ്പാടെ ചെയ്‌തത്‌ 'ആകാശദൂത്‌' എന്ന സീരിയലിന്റെ ഏതാനും എപ്പിസോഡുകളാണ്‌. അതില്‍ നിന്നും കിട്ടിയ വരുമാനത്തിലാണ്‌ എന്റെ നിലനില്‍പ്പ്‌. ഈ അവസരത്തിലാണ്‌ അവളുടെ ഗൃഹപ്രവേശം.

വീട്ടില്‍ ഞങ്ങള്‍ മൂന്ന്‌ ആണ്‍മക്കളാണ്‌. മൂത്തയാള്‍ നാട്ടിലില്ല. പിന്നെയുള്ളത്‌ ഞാനും അനിയനും മാത്രമാണ്‌. അച്‌ഛന്‍ എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ്‌. സ്വന്തം ഇഷ്‌ടത്തിന്‌ സംവിധാനം പഠിക്കാന്‍ പോയ വ്യക്‌തിയാണ്‌ ഞാന്‍.

മക്കളുടെ ഭാവിയുടെ കാര്യത്തില്‍ അച്‌ഛനിതുവരെ സ്വന്തമായ തീരുമാനമെടുത്തിട്ടുണ്ടായിരുന്നില്ല.
വരുമാനത്തെക്കുറിച്ചോര്‍ത്ത്‌ വിഷമിച്ചുനിന്ന എന്റെ തോളത്ത്‌ കൈയിട്ട്‌ അച്‌ഛന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും കാതുകളില്‍ മുഴങ്ങുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top