Last Updated 1 year 2 weeks ago
Ads by Google
27
Tuesday
June 2017

നടിയായതുകൊണ്ട്‌ ചിലര്‍ മുഖം തിരിക്കുന്നു

സുനിത സുനില്‍

  1. Amrutha
  2. Mini Screen
  3. Pranayam Serial
  4. Serial Actress
Serial Actress, Amrutha, Pranayam Serial

വീട്ടിലെ പ്രാരാബ്‌ധങ്ങളില്‍ നിന്നും രക്ഷപെടാനാണ്‌ തിരുവനന്തപുരം സ്വദേശിനി അമൃത അഭിനയരംഗത്തെത്തുന്നത്‌.
തുടര്‍ന്ന്‌ നിരവധി സീരിയലുകളില്‍ വിവിധ കഥാപാത്രങ്ങളായി അമൃത അഭിനയമികവ്‌ തെളിയിച്ചു.

വേളാങ്കണ്ണിമാതാവ്‌ എന്ന സീരിയലിലൂടെയാണ്‌ അമൃത മിനിസ്‌ക്രീനിലേക്ക്‌ എത്തുന്നത്‌.

തുടര്‍ന്ന്‌ ചക്കരഭരണി, ഓട്ടോഗ്രാഫ്‌, പട്ടുസാരി, ഏഴുരാത്രികള്‍, പുനര്‍ജനി, ചക്രവാകം, വധു തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ പ്രണയം സീരിയലില്‍ സിനിയെന്ന കഥാപാത്രം അവതരിപ്പിക്കുകയാണ്‌ അമൃത.

അഭിനയത്തിലേക്ക്‌?

ഞങ്ങളുടെ നാട്ടിലുള്ള പത്മിനി എന്ന ചേച്ചിയോടൊപ്പം ഐഡിയ സ്‌റ്റാര്‍ സിംഗര്‍ പ്രോഗ്രാം കാണാന്‍ പോയപ്പോള്‍ ഓഡിയന്‍സിന്റെ കൂട്ടത്തില്‍ എന്നെയും ഉള്‍പ്പെടുത്തി.

ക്യാമറാമാന്‍ കുറേ നേരം എന്നെ തന്നെ ഫോക്കസ്‌ ചെയ്‌തു. അന്നെനിക്ക്‌ ധാരാളം മുടിയുണ്ടായിരുന്നു. അത്‌ കണ്ട്‌ മുടിയഴക്‌ എന്ന പരിപാടിയില്‍ അവസരം ലഭിച്ചു. ഇത്‌ കണ്ടിട്ടാണ്‌ വേളാങ്കണ്ണി മാതാവെന്ന സീരിയലിലേക്ക്‌ ക്ഷണിക്കുന്നത്‌.

ആദ്യം താല്‌പര്യമില്ലായിരുന്നു. ആ സമയത്ത്‌ അച്‌ഛനൊരു അപകടം സംഭവിച്ച്‌ കുറേ നാള്‍ ആശുപത്രിയില്‍ കിടന്നു. വീട്ടിലെ മൂത്തയാള്‍ ആയതുകൊണ്ട്‌ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു.

അങ്ങനെ കുറേ സാമ്പത്തിക ബാധ്യതകള്‍ വന്നപ്പോള്‍ അഭിനയിക്കാമെന്ന്‌ തീരുമാനിച്ചു. പിന്നീട്‌ കുറേയധികം സീരിയലുകളില്‍ അഭിനയിച്ചു. സിനിമയിലും അവസരങ്ങള്‍ വരുന്നുണ്ട്‌. ഡേറ്റ്‌സിന്റെ പ്രശ്‌നം കൊണ്ട്‌ തത്‌കാലം ഒന്നും സ്വീകരിക്കുന്നില്ല.

കരിയര്‍ ബ്രേക്കായ സീരിയല്‍ ഓട്ടോഗ്രാഫാണോ?

ഓട്ടോഗ്രാഫ്‌ , ചക്രവാകം, പട്ടുസാരി...മൂന്നു സീരിയലും ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കി. ഓട്ടോഗ്രാഫില്‍ അഭിനയിക്കുന്ന സമയത്താണ്‌ ചക്രവാകത്തിലെ നായിക വേഷം ചെയ്യാന്‍ അവസരം ലഭിക്കുന്നത്‌.

കുറേ നാള്‍ പോസിറ്റീവ്‌ കഥാപാത്രങ്ങള്‍ മാത്രം ചെയ്‌തിരുന്ന സമയത്താണ്‌ സ്‌നേഹക്കൂട്‌ എന്ന സീരിയിലെ നെഗറ്റീവ്‌ കഥാപാത്രം ചെയ്യുന്നത്‌.

ഏറ്റവും ശ്രദ്ധിക്കപ്പെട്ട നെഗറ്റീവ്‌ വേഷം പട്ടുസാരിയിലെ മഹാലക്ഷ്‌മിയാണ്‌. ഇന്ന്‌ നെഗറ്റീവ്‌ കഥാപാത്രങ്ങളാണ്‌ ജനങ്ങള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നത്‌.

പട്ടുസാരി ചെയ്‌ത ശേഷം ട്രെയിനില്‍ പോയപ്പോള്‍ ഒരു അമ്മ അടുത്തു വന്നു ചോദിച്ചു. എന്തിനാ കാഞ്ചിയമ്മയെ ഇത്രയും ദ്രോഹിക്കുന്നത്‌ ?

ഷൂട്ടിംഗ്‌ ലൊക്കേഷനിലെ അനുഭവങ്ങള്‍?

ഓട്ടോഗ്രാഫിന്റെ ഷൂട്ട്‌ മാര്‍ത്താണ്ഡത്തായിരുന്നു. സീരിയലില്‍ വില്ലത്തിയായി അഭിനയിക്കുന്ന ദീപാ റാണി എന്നെ പാറയില്‍ നിന്നു തള്ളി താഴെ കൊക്കയിലേക്ക്‌ ഇടുന്നതാണ്‌ സീന്‍.

ഡമ്മി കൊണ്ടു വന്ന്‌ ഉരുട്ടിയിട്ടു നോക്കിയിട്ട്‌ ശരിയാകുന്നില്ല. ഒടുവില്‍ ഞാനത്‌ ചെയ്യാമെന്നു പറഞ്ഞു. ആദ്യം അവരെല്ലാം എതിര്‍ത്തെങ്കിലും എന്റെ നിര്‍ബന്ധം കാരണം സമ്മതിച്ചു.

പാറയില്‍ നിന്നും ഉരുണ്ടതും എനിക്ക്‌ ബാലന്‍സ്‌ കിട്ടിയില്ല. കൊക്കയിലേക്ക്‌ മറിഞ്ഞതും അതിനടുത്തായി ഒരു മരക്കുറ്റി കിട്ടി. അതില്‍ ചാടി പിടിച്ചു കിടന്നു.

ഞാന്‍ മാത്രമല്ല എല്ലാവരും ആകെ ടെന്‍ഷനായി. പെട്ടന്നു തന്നെ കയറെടുത്ത്‌ എനിക്കിട്ടു തന്നു. ഒരു വിധത്തില്‍ വലിഞ്ഞു കയറി വന്നപ്പോള്‍ അവിടുത്തെ ആളുകള്‍ മുഴുവന്‍ കരഘോഷത്തോടെ എന്നെ സ്വീകരിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്‌.

ഇതേ ഷൂട്ടിംഗിനിടയില്‍ തന്നെ മറ്റൊരു അപകടവും ഉണ്ടായിട്ടുണ്ട്‌. ബ്ലൂ സീനില്‍ വെച്ച്‌ ദീപാ റാണി എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന സീനിന്റെ ഷൂട്ട്‌ നടക്കുന്നു. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി.

എല്ലാവരും അടുത്ത സീന്‍ ഷൂട്ട്‌ ചെയ്യാനുള്ള തിരക്കിലാണ്‌. ഞാനും ദീപയും സംസാരിച്ചുകൊണ്ട്‌ സ്വിമ്മിംഗ്‌ പൂളിന്റെ സ്‌റ്റെപ്പില്‍ നില്‍ക്കുന്നതു കണ്ടാണ്‌ അവരെല്ലാം പോയത്‌. കുറേ കഴിഞ്ഞപ്പോള്‍ ദീപയുടെ കരച്ചില്‍ കേട്ട്‌ എല്ലാവരും ഓടി വന്നു.

നോക്കിയപ്പോള്‍ ഞാന്‍ വെള്ളത്തില്‍ കിടന്ന്‌ കൈകാലിട്ടടിക്കുകയാണ്‌. പിന്നെ അവിടെയുണ്ടായിരുന്നവര്‍ വെള്ളത്തില്‍ ചാടി എന്നെ രക്ഷപെടുത്തി വിവരം അന്വേഷിച്ചു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top