Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പ്രണയം ചുവപ്പിച്ച ചുരിദാര്‍, അരക്കിട്ടുറപ്പിച്ച മാല

ദേവിന റെജി

  1. Naveen Arakkal
  2. Pranaya Varnangal
Naveen Arakkal, Pranaya Varnangal

പ്രണയം, പൊന്നമ്പിളി, അനാമിക, ചാവറയച്ചന്‍...ഒരേസമയം നാല്‌ ടിവി പരമ്പരകളില്‍ തിളങ്ങുന്ന നവീന്‍ അറയ്‌ക്കലിന്റെ പ്രണയത്തിന്റെ സാഹസികമുഖം.

ഞാന്‍ മോഡലിംഗ്‌ ചെയ്യുന്ന സമയത്താണ്‌ സിനിയെ ആദ്യമായി കാണുന്നത്‌. എന്റെ സുഹൃത്തിനെ കാണാനാണ്‌ അവള്‍ വന്നത്‌. അവന്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ സിനി എന്നെ നോക്കി സൗമ്യമായി ചിരിച്ചു.

കുറച്ചുമാസങ്ങള്‍ക്കുശേഷം ടൗണില്‍വച്ച്‌ അപ്രതീക്ഷിതമായി ഞങ്ങള്‍ കണ്ടുമുട്ടി. ഫോണ്‍ നമ്പറുകള്‍ പരസ്‌പരം കൈമാറി. പിന്നീട്‌ ഇടയ്‌ക്കിടെ ഫോണ്‍ ചെയ്യാന്‍ തുടങ്ങി.

സത്യത്തില്‍ ഫോണ്‍വിളികളിലുടെയാണ്‌ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായത്‌. ഒരുപാട്‌ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഒരു ദിവസം ഞാനവളെ എന്റെ ഇഷ്‌ടം അറിയിച്ചു. ആദ്യമൊന്നും അവള്‍ മറുപടി തന്നില്ല. പിന്നീട്‌ വിളിക്കുമ്പോള്‍ കാള്‍ അറ്റന്റു ചെയ്‌തുമില്ല.

പ്ര?പ്പോസ്‌ ചെയ്‌തത്‌ തെറ്റായിപ്പോയോയെന്ന്‌ പലതവണ ആലോചിച്ചെങ്കിലും എന്റെ പ്രവൃത്തി ശരിയാണെന്ന്‌ മനസ്സ്‌ പറഞ്ഞു.

ആദ്യകാഴ്‌ചയില്‍ ആ കണ്ണുകളാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ക്രിസ്‌ത്യാനിയായ ഞാന്‍ ഒരു നായര്‌കുട്ടിയെ പ്രണയിക്കുന്നതില്‍ തെറ്റുണ്ടെന്ന്‌ എനിക്ക്‌ തോന്നിയിരുന്നില്ല. ഒരു പെണ്ണിനെ സ്‌നേഹിക്കുമ്പോള്‍ ജാതിയും മതവും നോക്കേണ്ട ആവശ്യമില്ല എന്ന ചിന്താഗതിക്കാരനാണ്‌ ഞാന്‍.

കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവളെന്നെ തിരിച്ചുവിളിച്ചു. അവളുടെ മറുപടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലിലായി. സിനിയ്‌ക്കും ആദ്യകാഴ്‌ചയില്‍ തന്നെ എന്നെ ഇഷ്‌ടമായിരുന്നു. പക്ഷേ അവള്‍ക്കത്‌ തുറന്നുപറയാന്‍ മടിയായിരുന്നു.

അവളുടെ വീട്ടുകാരില്‍ നിന്ന്‌ എതിര്‍പ്പുണ്ടാകുമെന്ന്‌ എനിക്കറിയാമായിരുന്നു. പക്ഷെ അത്‌ തരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

മാത്രമല്ല ജീവിതപങ്കാളിയുടെ കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ എനിക്ക്‌ തന്നിട്ടുണ്ട്‌. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത്‌ ഫോണിലൂടെ സിനിയെക്കൊണ്ട്‌ മമ്മിയുമായി സംസാരിപ്പിച്ചിരുന്നു.

ഞങ്ങള്‍ പ്രണയത്തിലായതിനു ശേഷമുള്ള അവളുടെ ആദ്യ പിറന്നാളിന്‌ സര്‍പ്രൈസ്‌ കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. രാവിലെ തന്നെ ഗിഫ്‌റ്റും വാങ്ങി. ഞങ്ങള്‍ക്ക്‌ ജൂവല്ലറിയുള്ളതിനാല്‍ പപ്പയില്ലാത്ത സമയത്ത്‌ അവിടത്തെ കാര്യങ്ങള്‍ ഏല്‌പിക്കുന്നത്‌ എന്നെയാണ്‌.

പപ്പ പുറത്തുപോകുമ്പോള്‍ കടയിലേക്ക്‌ സിനിയെ വിളിക്കാമെന്ന്‌ ഞാന്‍ കണക്ക്‌കൂട്ടി. പപ്പ കുറച്ചങ്ങോട്ട്‌ മാറിയ സമയത്ത്‌ ഞാന്‍ അവളെ വിവരം അറിയിച്ചു. സിനി വന്നു കയറിയ പാടെ 'എന്താ കാര്യം നവീന്‍, എനിക്ക്‌ പേടിയാണ്‌.

പപ്പയെങ്ങാനും കണ്ടാല്‍ എന്തുവിചാരിക്കും' എന്നൊക്കെ ചോദിച്ച്‌ ടെന്‍ഷനായി. അവളുടെ അവസ്‌ഥ മനസിലാക്കി ഞാന്‍ ഗിഫ്‌റ്റെടുത്ത്‌ കൈയില്‍ കൊടുത്തു. പക്ഷേ അവളെ വെറുതെ വിടാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട്‌ ഒരുവിധത്തില്‍ അവിടെ നിന്ന്‌ ചാടി ഒരു റസ്‌റ്റോറന്റിലേക്കു പോയി.

തകര്‍പ്പന്‍ ട്രീറ്റുകൊടുത്ത്‌ വീടിനടുത്ത്‌ ഡ്രോപ്പു ചെയ്‌തു. ഇതിനിടയ്‌ക്ക് ഗിഫ്‌റ്റു തുറന്നുനോക്കാന്‍ ഞാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ 'റെഡ്‌കളറില്‍ ഒരു ചുരിദാര്‍ മെറ്റീരിയല്‍'. പ്രണയത്തിന്റെ നിറം ചുവപ്പാണല്ലോ.

''ഇഷ്‌ടമായോ' എന്ന ചോദ്യത്തിനുള്ള ഉത്തരം അവളുടെ മുഖത്തുനിന്നും ഞാന്‍ വായിച്ചെടുത്തു. എത്രയും പെട്ടെന്ന്‌ സ്‌റ്റിച്ചു ചെയ്‌ത് ഇട്ടിട്ട്‌ എന്റെ മുമ്പില്‍ വരണമെന്ന ആഗ്രഹം ഞാന്‍ പറഞ്ഞു. പാവം അവള്‍ ഞാന്‍ പറഞ്ഞതനുസരിച്ചു.

ഭാരത്മാതാ കോളേജില്‍ ഡിഗ്രി ഫൈനലിയറിനു പഠിക്കുന്ന സമയത്ത്‌ ഒരു ഫംങ്‌ഷനിലാണ്‌ അവള്‍ ആ ചുരിദാറിട്ടത്‌. കോളേജ്‌ സമയം കഴിഞ്ഞ്‌ അവള്‍ പുറത്തേക്ക്‌ വരുന്നതും കാത്ത്‌ ഞാന്‍ നിന്നു. അതോടെ കോളേജ്‌ മുഴുവന്‍ ഞങ്ങളുടെ പ്രണയം പാട്ടായി.

സ്‌റ്റഡിടൂറിന്റെ സമയത്ത്‌ സിനിയെ കോളേജില്‍ ഡ്രോപ്പുചെയ്യുന്നതും മറ്റും ഞാനായിരുന്നു. അങ്ങനെ അവളുടെ സുഹൃത്തുക്കളില്‍ പലരും ഞങ്ങളുടെ ബന്ധം അറിഞ്ഞു.

പിന്നെ പലപ്പോഴും ഞങ്ങള്‍ കറങ്ങാന്‍ പോകും. ഞങ്ങള്‍ തനിച്ചല്ല, ഒപ്പം എന്റെ സുഹൃത്തുക്കളും, അവന്മാരുടെ ഭാര്യമാരും ഉണ്ടാവും. ഇക്കാലങ്ങളില്‍ പ്രണയം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.

ഒരു ദിവസം വൈകിട്ട്‌ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മമ്മി എന്റെ വിവാഹക്കാര്യം എടുത്തിട്ടു. അതുവരെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന ഞാന്‍ ഭക്ഷണം കഴിച്ചെന്നുവരുത്തി കിടക്കാന്‍ പോയി.

കിടന്നിട്ടാണെങ്കില്‍ ഉറക്കവും വരുന്നില്ല. മമ്മിയോട്‌ എല്ലാക്കാര്യങ്ങളും തുറന്നുപറയാമെന്ന്‌ തീരുമാനിച്ചു. അതിനായി ചെന്നപ്പോഴേക്കും മമ്മി പപ്പയോട്‌ എന്റെയും സിനിയുടെയും കാര്യം അവതരിപ്പിച്ചിരുന്നു.

പക്ഷേ ഒരിക്കല്‍പോലും മമ്മിയോട്‌ ഞാന്‍ പ്രണയത്തെക്കുറിച്ച്‌ പറഞ്ഞിരുന്നില്ല. പക്ഷെ എന്റെ മനസ്സ്‌ മമ്മി അറിഞ്ഞിരുന്നു. സത്യത്തില്‍ ആ നിമിഷം എന്തുകൊണ്ടോ കണ്ണുകള്‍ നിറഞ്ഞു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top