Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മധുരപ്രതികാരം ഈ മാംഗല്യം

ദേവിനറെജി

  1. Jishin Mohan
  2. Pranaya Varnangal
  3. Varadha
Varadha, Jishin Mohan, Pranaya Varnangal

ഞങ്ങള്‍ ഒന്നാകരുതെന്നാഗ്രഹിച്ചവരുടെ മുമ്പില്‍ക്കൂടി അവളുടെ കൈയും പിടിച്ചു നടന്നു.

വരദ അഭിനയിച്ച സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ടു കാണുന്നത്‌ അമല സീരിയലിന്റെ ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ വച്ചാണ്‌. വഴക്കാളിയായ ഹരീഷ്‌ എന്ന കഥാപാത്രം അമലയെ ആപാദചൂഡം നോക്കുന്ന സീനുണ്ട്‌.

ഞാനാണ്‌ ഹരീഷായി അഭിനയിക്കുന്നത്‌. എന്റെ നോട്ടം കണ്ട്‌ സീന്‍ തീര്‍ന്നയുടനെ അവള്‍ സംവിധായകനോട്‌ ചെന്നു പരാതി പറഞ്ഞു.

'എവിടുന്ന്‌ കിട്ടി ഇവനെ, വൃത്തികെട്ടവന്റെ നോട്ടം കണ്ടിട്ടു തന്നെ ദേഷ്യം വരുന്നു. അവള്‍ പറഞ്ഞ ഡയലോഗുകള്‍ സംവിധായകന്‍ എന്നോട്‌ പറഞ്ഞപ്പോള്‍ നോട്ടത്തിലെന്തോ കുഴപ്പെമന്ന്‌ ഞാനും ചിന്തിച്ചു.

ഷൂട്ടിംഗ്‌ തിരുവനന്തപുരത്തായതിനാല്‍ ലൊക്കേഷനായി ഉപയോഗിക്കുന്ന വീടിന്റെ ഗസ്‌റ്റ്ഹൗസില്‍ തന്നെയാണ്‌ അവള്‍ താമസിച്ചിരുന്നത്‌. ഞാന്‍ ഫ്‌ളാറ്റിലും. ഏതായാലും അമല സീരിയലിന്റെ ഷൂട്ടിംഗ്‌ പതിവുപോലെ അങ്ങനെ നടന്നുപോകുന്നു.

പൊതുവെ സംസാരപ്രിയനല്ലാത്തതിനാല്‍ ഇടവേളകളില്‍ മൊബൈലില്‍ പാട്ടുകേള്‍ക്കുന്നത്‌ എന്റെ ഹോബിയാണ്‌. മെലഡി പാട്ടുകളോടാണ്‌ കൂടുതല്‍ താല്‌പര്യം. പല പാട്ടുകളും വരദയുടെ ഫേവറൈറ്റ്‌ ലിസ്‌റ്റില്‍ ഉള്ളതാണ്‌.

പതിയെപ്പതിയെ മൊബൈലിലേക്ക്‌ പാട്ടുകള്‍ ഷെയര്‍ ചെയ്യാമോ എന്നു ചോദിച്ചു തുടങ്ങി. അങ്ങനെ ഞങ്ങള്‍ ഫ്രണ്ട്‌സായി. എന്നാല്‍ അതൊന്നും ലൊക്കേഷനില്‍ പലര്‍ക്കും ഇഷ്‌ടമായിരുന്നില്ല.

ഞങ്ങളുടെ സൗഹൃദത്തിനെതിരെ ഇവര്‍ ഗോസിപ്പുകള്‍ അഴിച്ചുവിട്ടു. എന്തിനേറെപ്പറയുന്നു, ഞങ്ങള്‍ പരസ്‌പരം മിണ്ടുന്നുണ്ടോ എന്നറിയാന്‍ ബോഡിഗാര്‍ഡ്‌സ് വരെ ഉണ്ടായിരുന്നു.

പിന്നീട്‌് ഞങ്ങള്‍ ലൊക്കേഷനില്‍ ചെന്നാല്‍ ഇവരെ പേടിച്ച്‌ പരസ്‌പരം മിണ്ടാറില്ല. പായ്‌ക്കപ്പ്‌ ആയി തിരിച്ച്‌ വീട്ടിലെത്തിയതിനുശേഷം മെസേജുകളയച്ചും ഫോണ്‍കോളുകളിലൂടെയുമാണ്‌ ഞങ്ങളുടെഫ്രണ്ട്‌ഷിപ്പ്‌ വളര്‍ന്നത്‌.

ഞങ്ങള്‍ക്കിടയില്‍ ശത്രുത വര്‍ദ്ധിപ്പിക്കാനായി അസൂയക്കാര്‍ എന്റെ അരികില്‍ വന്ന്‌ 'അവള്‍ ഇടയ്‌ക്കിടെ നോക്കുന്നത്‌ നിന്നെയാണ്‌, അവള്‍ക്ക്‌ നിന്നെ ഇഷ്‌ടമാണ്‌''എന്നൊക്കെ പറഞ്ഞു.

എന്നിട്ടവളോട്‌ മറ്റൊരുതരത്തില്‍ എന്നെക്കുറിച്ചും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ വഴക്ക്‌ സൃഷ്‌ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

എനിക്കവരുടെ സ്വഭാവം താമസിയാതെ മനസ്സിലായി. എന്നാല്‍ അവള്‍ക്കത്‌ തിരിച്ചറിയാന്‍ ഒരുപാട്‌ നാളുകള്‍ വേണ്ടിവന്നു. എല്ലാ വിവരങ്ങളും തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ എന്നെ വിളിച്ചു.

ഫോണെടുത്തപ്പോള്‍ എന്നെ ഉടന്‍ കാണണമെന്ന്‌ പറഞ്ഞു. അവള്‍ പറഞ്ഞതനുസരിച്ച്‌ ചെന്നപ്പോള്‍ കണ്ട കാഴ്‌ച എന്റെ വരവും പ്രതീക്ഷിച്ച്‌ കുറ്റബോധം നിറഞ്ഞ കണ്ണുകളുമായി നില്‍ക്കുന്ന വരദയെയാണ്‌.

മറ്റുള്ളവര്‍ പറഞ്ഞുകൊടുത്ത തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച്‌ എന്നോട്‌ മിണ്ടാതിരുന്നതിലുള്ള ചമ്മലും സങ്കടവും അവളുടെ മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു. ആ നിമിഷം എന്നിലൊരു സ്‌പാര്‍ക്ക്‌ ഉണ്ടായി.

പിന്നീട്‌ ഞങ്ങള്‍ അവരുടെ മുമ്പില്‍ ശത്രുക്കളായി അഭിനയിച്ചു. വീട്ടില്‍ വന്നു കഴിയുമ്പോള്‍ മുതല്‍ ഫോണിലൂടെ സൗഹൃദം പുതുക്കും. അപ്പോഴും ഗോസിപ്പുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top