Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഫേസ്‌ബുക്കും വാട്‌സ്‌ ആപ്പും പിന്നെ പല പല 'ആപ്പു'കളും....!!!

സുപ്രദ പ്രസാദ്‌

  1. Adv. Sreeja Joshydev
  2. Cyber Law and Media
Cyber Law and Media' by Adv. Sreeja Joshydev

ഫേസ്‌ബുക്കും വാട്‌സ് ആപ്പുംകേരളീയസമൂഹത്തെ കീഴടക്കുന്ന ആസുരകാലത്ത്‌ അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ എന്തെല്ലാം? സൈബര്‍ലോയില്‍ സ്‌പെഷലൈസ്‌ ചെയ്‌ത അഡ്വ. ശ്രീജ ജോഷി ദേവിന്റെ നിര്‍ദ്ദേശങ്ങള്‍.

വാട്‌സ്ആപ്പിന്റെ ദുരൂപയോഗത്തെക്കുറിച്ച്‌?

ഇന്നത്തെ സമൂഹം വാട്‌സ്ആപ്പിന്‌ അടിമപ്പെട്ടിരിക്കുകയാണ്‌. പല പുരുഷന്മാരും ഒന്നിലധികം സ്‌ത്രീകളുമായാണ്‌ ദിവസേന ചാറ്റ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇക്കാര്യം ഈ സ്‌ത്രീകളില്‍ പലര്‍ക്കും അറിയില്ല.

വാട്‌സ്ആപ്പ്‌ ഉപയോഗിക്കുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കില്‍ മാത്രമേ ഇയാള്‍ ആരോടൊക്കെയാണ്‌ സംസാരിക്കുന്നതെന്ന്‌ കണ്ടെത്താന്‍ കഴിയൂ. എന്റെ അറിവിലെ ഒരു സംഭവം പറയാം. 45 വയസിനു മുകളില്‍ പ്രായമുള്ള വ്യക്‌തിയാണ്‌ ഇതിലെ മുഖ്യകഥാപാത്രം.

പല പ്രായത്തിലുള്ള സ്‌ത്രീകളുമായാണ്‌ വാട്‌സ്ആപ്പില്‍ ചാറ്റ്‌ ചെയ്യുന്നത്‌. അതായത്‌ ചെറുപ്പക്കാരികള്‍ മുതല്‍ വിധവകള്‍വരെയാണ്‌ ഇയാളുടെ ലക്ഷ്യം. എന്നാല്‍ സമൂഹത്തിന്‌ മുന്‍പില്‍ മാന്യനുമാണ്‌.

പത്രത്തില്‍ ചരമവാര്‍ത്തകള്‍ നോക്കി ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീകളെ തിരഞ്ഞുപിടിച്ച്‌, അവര്‍ക്ക്‌ വേണ്ട സഹായം ചെയ്യാമെന്ന്‌ വാഗ്‌ദാനം നല്‍കിയും അവരുടെ അപ്പോഴത്തെ മാനസികാവസ്‌ഥ ചൂഷണം ചെയ്‌തുമാണ്‌ ഇത്തരം സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിക്കുന്നത്‌.

അങ്ങനെ അവരുടെ സ്‌നേഹവും, പണവും അപഹരിക്കുകയാണ്‌ ഇയാള്‍ ചെയ്‌തുവരുന്നത്‌. ഇത്‌ ഞാന്‍ ഒരിക്കല്‍ കണ്ടുപിടിച്ചു. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ മൊബൈല്‍ എന്റെ കൈയില്‍ കിട്ടി.

അങ്ങനെ നോക്കിയപ്പോഴാണ്‌ ഇതാണ്‌ പരിപാടിയെന്ന്‌ കണ്ടുപിടിച്ചത്‌. ഈ വിവരം ഞാന്‍ ഇയാളുടെ ഭാര്യയെയും അറിയിച്ചു. എന്നാല്‍ അവര്‍ക്ക്‌ അതില്‍ ഒരു പ്രശ്‌നവുമില്ല എന്ന മട്ടായിരുന്നു.

ചില ഭാര്യമാര്‍ക്ക്‌ തന്റെ ഭര്‍ത്താവ്‌ എന്തു ചെയ്‌താലും കുഴപ്പമില്ല. പണം കൃത്യമായി വീട്ടിലെത്തണം എന്ന ചിന്തയുള്ളവരാണ്‌. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ ഭാര്യയുടെ ചോദ്യത്തിനു മുന്‍പില്‍ ഒരു ഡയലോഗ്‌ ....''കഴിഞ്ഞവര്‍ഷം നിന്റെ മോള്‍ടെ സ്‌കൂള്‍ അഡ്‌മിഷനുള്ള പണം ആരാ തന്നത്‌...? നിന്റെ ആങ്ങളമാരോ വീട്ടുകാരോ ആണോ...? അവരാരും തിരിഞ്ഞുനോക്കിയില്ലല്ലോ... അന്ന്‌ ഇവള്‍ തന്ന പണം കൊണ്ടാണ്‌ ഫീസടച്ചത്‌..?'' എന്നു പറഞ്ഞുള്ള രണ്ട്‌ സെന്റിമെന്റ്‌സ് കൂടി ആകുമ്പോള്‍ ഭാര്യ അതില്‍ വീഴും. ഇത്തരത്തിലാണ്‌ പല സ്‌ത്രീകളും ഈ വിഷയം കണ്ടില്ലെന്ന്‌ നടിക്കുന്നത്‌.

ആദ്യം പറഞ്ഞ വ്യക്‌തി പല പെണ്‍കുട്ടികള്‍ക്കും വിധവകള്‍ക്കും മെസേജ്‌ ചെയ്യുന്നുണ്ട്‌. ഒരേസമയം 14 പേര്‍ക്ക്‌ ''ചക്കരയുമ്മ'' കോപ്പി പേയ്‌സ്റ്റ്‌ ചെയ്‌ത് അയയ്‌ക്കാറുണ്ട്‌. ഇത്രയും പ്രായമായ ഒരാള്‍ മകളുടെ പ്രായമുള്ള കുട്ടികളോട്‌ ഇത്‌ ചെയ്യുന്നത്‌ ശരിയാണോ? ഒരു സ്‌ത്രീയെ പരിചയപ്പെട്ടാല്‍ ആദ്യം ചിരിച്ചു കാണിക്കും.

രണ്ട്‌ ദിവസം കഴിയുമ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങും. പിന്നെ വാട്‌സ്ആപ്പില്‍ ഒരു 'ഹായ്‌'... അത്‌ ദിവസവും തുടരും. ഒരു ദിവസം ആ 'ഹായ്‌' കണ്ടില്ലെങ്കില്‍ ഈ സ്‌ത്രീക്ക്‌ ടെന്‍ഷനാകും.

അപ്പോള്‍ അങ്ങോട്ട്‌ തിരക്കും. പിന്നെ ഫ്രണ്ട്‌സായി.... പിന്നീടുള്ള ആദ്യത്തെ ചോദ്യം ''മാരീഡാണോ''...? അതെ എന്നാണ്‌ ഉത്തരമെങ്കില്‍, 'ഹസ്‌ബന്‍ഡ്‌ എന്തു ചെയ്യുന്നു'?
മരിച്ചു എന്നാണ്‌ ഉത്തരമെങ്കില്‍ ഇന്നു മുതല്‍ നമ്മള്‍ ക്ലോസ്‌ ഫ്രണ്ട്‌സ് എന്നാവും.

ഇനി മാരീഡ്‌ അല്ലെങ്കിലോ... അവള്‍ക്ക്‌ കൂട്ടായി ഇയാള്‍ എന്നുമുണ്ടാകും എന്ന വാഗ്‌ദാനവും. ഇങ്ങനെയുള്ള ബന്ധങ്ങള്‍ പിന്നീട്‌ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

അത്തരത്തില്‍ ഒരു സംഭവം പറയാമോ?

ഒരു ടീച്ചര്‍, അവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ അച്‌ഛനെ പരിചയപ്പെട്ടു. അദ്ദേഹം ടീച്ചറുടെ ഫോണ്‍ നമ്പര്‍ വാങ്ങി. അന്ന്‌ വൈകിട്ട്‌ തന്നെ വാട്‌സ്ആപ്പില്‍ ഇയാള്‍ ഒരു 'ഹായ്‌'... അയച്ചു. ടീച്ചര്‍ നോക്കിയില്ല.

പിന്നീട്‌ ദിവസവും രാവിലെയും വൈകിട്ടും ഗുഡ്‌മോര്‍ണിംഗ്‌.... ഗുഡ്‌നൈറ്റ്‌ ഒക്കെയായി. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു... പെട്ടെന്ന്‌ ഒരു ദിവസം അയാളുടെ മെസേജ്‌ ഇല്ലാതായി.

അടുത്തദിവസം തന്നെ ടീച്ചര്‍ക്ലാസില്‍ വന്ന്‌ കുട്ടിയോട്‌ അച്‌ഛനെക്കുറിച്ച്‌ ചോദിച്ചു. തിരക്കിയതായി പറയാനും പറഞ്ഞേല്‍പ്പിച്ചു. കുട്ടി വീട്ടിലെത്തി അച്‌ഛനോട്‌ വിവരം പറഞ്ഞു. അന്ന്‌ വൈകിട്ട്‌ വീണ്ടും 'ഹായ്‌...' ടീച്ചര്‍ക്ക്‌ സന്തോഷമായി.

എന്തായിരുന്നു, എവിടെയായിരുന്നു എന്നിങ്ങനെ കാര്യങ്ങള്‍ തിരക്കി. കുറച്ച്‌ ഫാമിലി പ്രശ്‌നങ്ങളാണെന്ന്‌ മറുപടിയും. ഷെയര്‍ ചെയ്‌തൂടെ എന്ന്‌ ടീച്ചറും ചോദിച്ചു. അങ്ങനെ പരസ്‌പരം പ്രശ്‌നങ്ങള്‍ പങ്കുവച്ചു.

ടീച്ചറുടെ ഭര്‍ത്താവ്‌ വിദേശത്തായിരുന്നു. അതുകൊണ്ട്‌ തന്നെ പ്രശ്‌നങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഒരാളായി. ഒരു നല്ലബന്ധം മുന്നോട്ട്‌ പോയി. പിന്നീട്‌ അവര്‍ പരസ്‌പരം കണ്ടു സംസാരിച്ചു. ഒരു ദിവസം ടീച്ചറുടെ ഫ്‌ളാറ്റില്‍ വന്ന്‌ 2, 3 മണിക്കൂര്‍ അവര്‍ സംസാരിച്ചു. അതിനുശേഷം ഇയാളുടെ ഒരു വിവരവുമില്ല.

ടീച്ചര്‍ക്കും ആകെ ടെന്‍ഷന്‍. ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന ഘട്ടത്തിലെത്തി. ഒടുവില്‍ ടീച്ചറുടെ സമനില തെറ്റി. ഇപ്പോള്‍ ചികിത്സയിലാണ്‌. ഈ വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞു. ടീച്ചറുടെ ഭര്‍ത്താവും. ഇപ്പോള്‍ ബന്ധം വേര്‍പെടുത്താനുള്ള ശ്രമത്തിലാണ്‌ വീട്ടുകാര്‍.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top