Last Updated 1 year 10 weeks ago
Ads by Google
23
Wednesday
August 2017

നല്ല റോളുകള്‍ക്കായി കാത്തിരിക്കുന്നു

രമേഷ്‌ പുതിയമഠം

  1. Jomol
Jomol

ബിസിനസിലേക്കിറങ്ങിയെങ്കിലും സിനിമയെ ഉപേക്ഷിക്കാന്‍ ജോമോള്‍ തയ്യാറല്ല. പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണവര്‍.

ഗൗരി ചന്ദ്രശേഖരപിള്ളയെ മലയാളികള്‍ക്ക്‌ അത്ര പരിചയം കാണില്ല. പക്ഷേ നടി ജോമോളെ നമുക്കറിയാം. അഭിനയം വിട്ട്‌ ജീവിതത്തിലേക്ക്‌ ഒതുങ്ങിയപ്പോള്‍ ജോമോള്‍ സ്വയം സ്വീകരിച്ച പേരാണിത്‌.

പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ജോമോള്‍ വീണ്ടും മലയാളികള്‍ക്കു മുമ്പിലേക്ക്‌ വരികയാണ്‌. അഭിനയിച്ചുകൊണ്ടല്ല, പുതിയൊരു ഓണ്‍ലൈന്‍ ബിസിനസ്സുമായി. അതിനായി 'മെയ്‌ക്കിറ്റ്‌ സ്‌പെഷല്‍' എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങിക്കഴിഞ്ഞു.

''തിരക്കുപിടിച്ച ജീവിതത്തില്‍ വിശേഷദിവസങ്ങളില്‍ പോലും ഒന്നിച്ചുചേരാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്റെ ജീവിതം തന്നെയാണ്‌ ഏറ്റവും വലിയ ഉദാഹരണം. ഭര്‍ത്താവ്‌ ചന്ദ്രശേഖരപിള്ള ഷിപ്പില്‍ എന്‍ജിനീയറാണ്‌. നാലാഴ്‌ച ഷിപ്പിലാണെങ്കില്‍ അടുത്ത നാലാഴ്‌ച വീട്ടിലുണ്ടാവും.

ഇതിനിടയില്‍ മക്കളുടെ ബര്‍ത്ത്‌ഡേയ്‌ക്കു പോലും പലപ്പോഴും എത്താന്‍ കഴിയാറില്ല. ബര്‍ത്ത്‌ഡേ കേക്ക്‌ മുറിച്ചശേഷം അദ്ദേഹത്തിനുവേണ്ടി മാറ്റിവച്ചാല്‍ വരുമ്പോഴേക്കും ചീത്തയായിപ്പോകും. ഈയൊരവസ്‌ഥയെ എങ്ങനെ തരണം ചെയ്യാമെന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

അതിനുള്ള ഉത്തരമാണ്‌ ഈ ബിസിനസ്‌. ഭാര്യയുടെ ജന്മദിനത്തിന്‌ എറണാകുളത്തെ വീട്ടിലെത്താന്‍ ഭര്‍ത്താവിന്‌ കഴിയില്ല. പുള്ളി തിരുവനന്തപുരത്താണ്‌. ആ ദിവസം തന്നെ തിരുവനന്തപുരത്തെ ഏതെങ്കിലും ഹോട്ടലിലിരുന്ന്‌ ജന്മദിനസദ്യയുണ്ണാം.

അതിനുള്ള സൗകര്യമാണ്‌ ഞങ്ങള്‍ ചെയ്‌തുകൊടുക്കുന്നത്‌. ഭക്ഷണം മാത്രമല്ല, സ്‌പാ, ആര്‍ട്ട്‌ ക്രാഫ്‌റ്റ്, കേക്ക്‌ മേക്കിംഗ്‌, മ്യൂസിക്‌ ക്ലാസുകള്‍ തുടങ്ങിയവയും മെയ്‌ക്കിറ്റ്‌ സ്‌പെഷലിലുണ്ട്‌.

ഭക്ഷണത്തിനുവേണ്ടി കേരളത്തിലെ തിരുവനന്തപുരം മുതല്‍ കോഴിക്കോട്‌ വരെയുള്ള പത്ത്‌ ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലുകളുമായി കമ്പനി ടൈ അപ്പായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഏഴായിരത്തിലധികം പേര്‍ വെബ്‌സൈറ്റില്‍ റജിസ്‌റ്റര്‍ ചെയ്‌തുകഴിഞ്ഞു.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.''
എറണാകുളത്തെ വീട്ടില്‍ ബിസിനസ്സുമായി ബന്ധപ്പെട്ട ഫുള്‍ടൈം ബിസിയാണ്‌ ജോമോള്‍.

ഓണ്‍ലൈന്‍ ബിസിനസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ പഠിച്ചിരുന്നോ?

തീര്‍ച്ചയായും. വളരെക്കാലത്തെ ആലോചനയ്‌ക്കുശേഷമാണ്‌ തുടങ്ങിയത്‌. നാലഞ്ചുമാസം മുമ്പ്‌ വെബ്‌സൈറ്റ്‌ രൂപപ്പെടുത്തി. ഇന്ത്യയ്‌ക്കു വെളിയില്‍ എനിക്കും ചേട്ടനും ഒരുപാടു ഫ്രണ്ട്‌സുണ്ട്‌.

അവരെയൊക്കെ ഉള്‍പ്പെടുത്തി ടെസ്‌റ്റിംഗ്‌ നടത്തി. ടെസ്‌റ്റ് വിജയമാണെന്ന്‌ മനസ്സിലാക്കിയപ്പോഴാണ്‌ വെബ്‌സൈറ്റ്‌ ലോഞ്ച്‌ ചെയ്‌തത്‌.

ജോമോളുടെ ജീവിതത്തില്‍ ഓണ്‍ലൈന്‍ മീഡിയയ്‌ക്ക് വലിയ സ്വാധീനമുണ്ട്‌. ജീവിതപങ്കാളിയെ സമ്മാനിച്ചതും ഓണ്‍ലൈനല്ലേ?

ശരിയാണ്‌. കോഴിക്കോട്‌ പ്ര?വിഡന്‍സ്‌ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അന്നേ ഞാന്‍ കോളജില്‍ താരമാണ്‌. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ വരുന്ന കാലമാണത്‌. അതിന്റെയൊരു ത്രില്ലുണ്ടല്ലോ.

ഒരു ലാപ്‌ടോപ്പ്‌ വേണമെന്നത്‌ വലിയ ആഗ്രഹമായിരുന്നു. ഒരുപാട്‌ നിര്‍ബന്ധിച്ചപ്പോള്‍ അച്‌ഛന്‍ വാങ്ങിച്ചു. രാത്രി പഠിത്തമൊക്കെ കഴിഞ്ഞാല്‍ ഇടയ്‌ക്ക് കൂട്ടുകാരുമായി ചാറ്റ്‌ ചെയ്യും. അക്കാലത്ത്‌ ഫേസ്‌ബുക്കും വാട്ട്‌സപ്പുമൊന്നുമില്ല.

ചാറ്റിംഗ്‌ നടത്തിക്കൊണ്ടിരിക്കെയാണ്‌ പെട്ടെന്നൊരാള്‍ വന്നത്‌. ബോംബെയില്‍ താമസക്കാരനായ ചന്ദ്രശേഖര്‍. പരസ്‌പരം പരിചയപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖര്‍ എന്റെ നല്ല സുഹൃത്തുക്കളിലൊരാളായി.

ഇടയ്‌ക്ക് ഒരു ദിവസം ചന്ദ്രശേഖറിനെ കാണാതെ വന്നപ്പോള്‍ മനസ്സ്‌ വല്ലാതെ വിഷമിച്ചു. ചന്ദ്രശേഖറിന്‌ എന്തു പറ്റിക്കാണും? കുറെനേരം ഞാന്‍ പുള്ളിക്കുവേണ്ടി കാത്തിരുന്നു. ആ സമയത്താണ്‌ എന്തോ വല്ലാത്തൊരിഷ്‌ടം തോന്നിയത്‌.

ഈ അവസ്‌ഥ ചന്ദ്രശേഖറിനും ഉണ്ടായിരുന്നു. എന്തോ കാരണം കൊണ്ട്‌ പുള്ളിക്ക്‌ അന്ന്‌ ഓണ്‍ലൈനില്‍ വരാന്‍ കഴിഞ്ഞില്ല. പരസ്‌പരമുള്ള ഇഷ്‌ടം തിരിച്ചറിഞ്ഞത്‌ പിറ്റേ ദിവസമാണ്‌. അത്‌ പരസ്‌പരം തുറന്നുപറയുകയും ചെയ്‌തു.

ചന്ദ്രശേഖര്‍ അന്നേഷിപ്പില്‍ എന്‍ജിനീയറാണ്‌. ബോംബെയിലാണ്‌ താമസം. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തമ്മില്‍ കാണാനൊരു മോഹം. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖര്‍ മുംബൈയില്‍ നിന്ന്‌ ഫ്‌ളൈറ്റ്‌ വഴി കരിപ്പൂരിലിറങ്ങി. എന്നെക്കാണാന്‍ വേണ്ടി മാത്രം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top